by Midhun HP News | Nov 24, 2024 | Latest News, മരണം
ആറ്റിങ്ങൽ: വീരളം അക്കരവിള വിഷ്ണു നിവാസിൽ (എൻ.ആർ.എ:38) കെ കുമാരന്റെ സഹധർമ്മിണി എം.എൽ പങ്കജം(80) അന്തരിച്ചു.
മക്കൾ: കെ വേണുഗോപാൽ, കെ ബാബു, പി ത്രിവേണി, പി ചിത്ര (നെഴ്സിംഗ് അസിസ്റ്റന്റ്, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, പി റാണി, പി ശാന്തി, പി മഞ്ജു, കെ നന്ദഗോപാൽ(അബുദാബി), കെ രാജഗോപാൽ.
മരുമക്കൾ: സി ബീന, കെ ഉഷ, കെ സുരേഷ്, കെ.എൻ സൗന്ദർ രാജ്, ആർ സുരേഷ്, ആർ രാജൻ, ബി ഷീബ, സി സാവിത്രി, പരേതനായ സി സെൽവൻ .
സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്
by Midhun HP News | Nov 24, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കന് ആന്ഡമാന് കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനു മുകളില് ന്യൂനമര്ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്ദ്ദം നാളെയോടെ തെക്കന് ബംഗാള് ഉള്ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്ദ്ദമായി ശക്തി പ്രാപിക്കും. തുടന്നുള്ള രണ്ടു ദിവസത്തില് തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില് നവംബര് 26, 27 തീയതികളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്ററില് താഴെ വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളില് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | Nov 24, 2024 | Latest News, കേരളം
തിരുവനന്തപുരം: റേഷന് കാര്ഡുകള് മുന്ഗണനാ വിഭാഗത്തിലേക്ക് മാറ്റാന് അപേക്ഷ നല്കാം. ഒഴിവാക്കല് മാനദണ്ഡങ്ങളില് ഉള്പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന് കാര്ഡുകള് മുന്ഗണനാ (പിങ്ക് കാര്ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ (നവംബര് 25) രാവിലെ 11 മുതല് നല്കാവുന്നതാണ്.
ഡിസംബര് 10 വൈകിട്ട് 5 മണിവരെ ഓണ്ലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള് സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് പോര്ട്ടല് വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in
by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ (നവംബർ 25) രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.
പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് പ്രദർശനം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.
by Midhun HP News | Nov 23, 2024 | Latest News, കേരളം
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.
രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു നേതാക്കൾ വ്യക്തമാക്കി. ഭക്ഷണം കഴിക്കാത്തതും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.

Recent Comments