by Midhun HP News | Nov 23, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. അതേസമയം, സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ താമസക്കാരുടെ അവകാശങ്ങള് എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില് നിലവിലുള്ള കേസുകളില് താമസക്കാര്ക്ക് അനുകൂലമായി സര്ക്കാര് കക്ഷി ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

by Midhun HP News | Nov 23, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള മദ്രസകളിലെ വിദ്യാർത്ഥികളുടെ ജില്ലാതല ‘സർഗവസന്തം’ നാളെ കൊല്ലായിൽ നടക്കും. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ള് കോളേജ്, സലഫി മദ്രസാ ഹാൾ, ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ എന്നിവടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
6 വേദികളിലായി 7 കാറ്റഗറിയിൽ 106 ഇനങ്ങളിൽ 338 മത്സരാർത്ഥികൾ പങ്കെടുക്കും. ജില്ലയിലെ 6 കോംപ്ലക്സുകളിൽ നിന്നും കോംപ്ലക്സ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
രാവിലെ 8.30 ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷൻ വിസ്ഡം ഇസ്ലാaമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും.
വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ .റിയാസ്, കൊല്ലായിൽ വാർഡ് മെമ്പർ അൻസാരി കലയപുരം, വിസ്ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, അൻസാറുദ്ധീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ , മദ്രസാ ബോർഡ് വെഞ്ഞാറമൂട് കോംപ്ലക്സ് കൺവീനർ അയ്യൂബ് ഖാൻ, കൊല്ലായിൽ സലഫി മദ്രസ കൺവീനർ നിസാറുദ്ദീൻ മൗലവി തുടങ്ങിയവർ സംബന്ധിക്കും.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ഡിസംബർ 7,8 തീയതികളിൽ കോഴിക്കോട് മുക്കം ഗ്രീൻവാലി ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ അൻസാറുദ്ധീൻ സ്വലാഹി അറിയിച്ചു.
by Midhun HP News | Nov 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ ഈ വർഷത്തെ അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം ഡോ. പ്രവീൺ കുമാറിന്. 25,000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കുട്ടികൾക്കുള്ള ചികിത്സാരംഗത്തെ സേവനം പരിഗണിച്ചാണ് ഡോ. പ്രവീൺ കുമാറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കുന്ന ചന്ദ്രൻ കുറ്റിച്ചൽ, ആയിരക്കണക്കിന് കുട്ടികൾക്ക് ചിത്രകല പരിശീലനം നൽകിയ കോളാഷ് സുരേഷ് ബാബു, കുട്ടികളുടെ കളരിപ്പയറ്റ് അധ്യാപിക ഷിജി വി.എസ്, കുട്ടികളുടെ കവി ബാലചന്ദ്രൻ നായർ എന്നിവർക്ക് ശിശു സ്നേഹ പുരസ്കാരം സമ്മാനിക്കും.
മികച്ച അങ്കണവാടി ടീച്ചർമാർക്കും പുരസ്കാരം നൽകും. പുരസ്കാര സമർപ്പണം 26ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. ചിത്രരചന മത്സര വിജയികൾക്ക് ഒ.എസ്.അംബിക എം.എൽ.എ സമ്മാനവിതരണം നടത്തുമെന്ന് നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണി കൃഷ്ണൻ അറിയിച്ചു.
by Midhun HP News | Nov 23, 2024 | Latest News, കേരളം
ശബരിമല: സന്നിധാനത്ത് വന് ഭക്തജനത്തിരക്ക്. ഇന്നലെ ദര്ശനം നടത്തിയത് 87,000ത്തിലധികം പേരാണ്. വിര്ച്വല് ക്യൂ പരിധി എഴുപതിനായിരവും സ്പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദര്ശനം നടത്തിയത് 87,216 പേരാണ്.
സ്പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദര്ശനം നടത്തിയത്. 603 ഭക്തര് പുല്ലുമേട് വഴിയും ദര്ശനത്തിനെത്തി. മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള് ദര്ശനം നടത്തിയത് 5,38,313 പേരാണ്. കഴിഞ്ഞയാഴ്ചയില് ഏറ്റവും അധികം പേര് ദര്ശനം നടത്തിയത് ഇന്നലെയാണ്.
by Midhun HP News | Nov 23, 2024 | Latest News
1000 ഏക്കറിൽ ടെക്നോപാർക്കിൻ്റെ ആറാംഘട്ടം ; പദ്ധതി ആറ്റിങ്ങൽ ബൈപാസിനോട് ചേർന്ന്
ആറ്റിങ്ങൽ : നിർമ്മാണം പുരോഗമിക്കുന്ന ബൈപ്പാസിന് സമീപം ആയിരം ഏക്കറിൽ ടെക്നോപാർക്ക് സമുച്ചയം വേണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ നഗരസഭ മുന്നോട്ട്.
ജില്ലയിൽ പുതിയതായി വരുന്ന ടെക്നോപാർക്ക് ആറാം ഘട്ടം ആറ്റിങ്ങലിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഐടി ഇടനാഴിയുടെ കവാടമായി ആറ്റിങ്ങലിനെ മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ എസ്.കുമാരി പറഞ്ഞു. നിർദ്ദിഷ്ട പ്രദേശത്ത് ഐടി പാർക്ക് എത്തിയാൽ വലിയ തോതിലുള്ള വികസനത്തിന് നഗരം സാക്ഷിയാകും.
Recent Comments