by Midhun HP News | Nov 23, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.
മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് കൂടിയാണ് ഈ ഫലം. ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട പോലെയാണ് പല ആളുകളും ആഘോഷിക്കുന്നതെന്നും ബിജെപിയുടെ ബേസ് വോട്ടുകൾ എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. വ്യക്തിപരമായ വോട്ടുകളാണ് ശ്രീധരന് കിട്ടിയത്, ആ വോട്ടുകൾ സാധാരണ പ്രവർത്തകന് കിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും പരിഹസിച്ചു.
by Midhun HP News | Nov 23, 2024 | Latest News, കേരളം
ചേലക്കരയിൽ 12122 വോട്ടിന് യു ആർ പ്രദീപ് സി പി എം വിജയിച്ചു
by Midhun HP News | Nov 23, 2024 | Latest News, കേരളം
രാഹുലിന് റെക്കോര്ഡ് ഭൂരിപക്ഷം, വിജയം 18724 വോട്ടിന്
by Midhun HP News | Nov 23, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില് വീണ്ടും ബിജെപിയുടെ കുതിപ്പ്. ആദ്യ രണ്ടു മണിക്കൂര് പിന്നിടുമ്പോള് മഹാരാഷ്ട്രയില് ബിജെപി സഖ്യം 216 സീറ്റില് ലീഡ് ചെയ്യുകയാണ്. കോണ്ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയില് 288 അംഗ അസംബ്ലിയില് കേവല ഭൂരിപക്ഷത്തിന് 145 എംഎല്എമാരാണ് വേണ്ടത്. ലീഡില് കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്ഡെ)-എന്സിപി(അജിത് പവാര്) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്. കര്ഷക മേഖലയായ വിദര്ഭയിലെ 62 സീറ്റില് 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്ക്കുന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര് എന്നിവര് ലീഡ് ചെയ്യുന്നു. അതേസമയം കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് നാനാ പട്ടോളെ ആദ്യ റൗണ്ടില് പിന്നിലായിരുന്നു.
by Midhun HP News | Nov 23, 2024 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്ക്ക് പുതിയ നമ്പര് വരും. ഇതില് ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങള്ക്ക് സ്ഥിര നമ്പര് നല്കുന്നതു പരിഗണനയിലുണ്ടെങ്കിലും ഉടന് നടപ്പാക്കിയേക്കില്ലെന്നാണ് സൂചന.
ഓരോ തവണ പുനര് നിര്ണയം നടത്തുമ്പോഴും കെട്ടിട നമ്പര് മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പര് ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്ത്തുള്ളതായിരിക്കും സ്ഥിര നമ്പര്. ആധാര് മാതൃകയിലുള്ള നമ്പറില് വാര്ഡ് നമ്പര് ചേര്ക്കില്ല. അതിനാല് ഭാവിയില് വാര്ഡില് മാറ്റം വന്നാലും കെട്ടിട നമ്പര് മാറ്റമില്ലാതെ തുടരും.
കെട്ടിടങ്ങള്ക്കുള്ള തിരിച്ചറിയല് കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക. കെ സ്മാര്ട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്പ്പറേഷനുകളിലുമാണ് നിലവില് കെട്ടിടങ്ങള്ക്കു തിരിച്ചറിയില് കോഡുള്ളത്. 941 പഞ്ചായത്തുകളില് കോഡുകള് സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര് നല്കുന്ന നടപടികളിലേയ്ക്ക് കടക്കൂ.
Recent Comments