by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് ബാബു ചന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി എം എസ് ജയകുമാർ എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.


by Midhun HP News | Aug 15, 2026 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂര്‍ത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനാല്‍ രാവിലെ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന വരികള്‍ ഉണ്ടായിരിക്കുന്നതല്ല.
ചടങ്ങുകളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി രാവിലെ 4.30 മുതല്‍ 9.30 വരെ ദര്‍ശന നിയന്ത്രണം ഉണ്ടാകും.



by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരു – എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍ സര്‍വീസ് നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഓണക്കാലത്ത് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സഹായകരമാകും. നിലവില്‍ വെറും 8 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ പിന്‍വലിച്ചാണ് റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ വലിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
രാവിലെ 5.50ന് ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് 1.50ന് എറണാകുളം സൗത്തില്‍ എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരിലെത്തും.



by Midhun HP News | Aug 15, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു.
ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം പാടുന്നത് തുടര്‍ന്നതോടെ സോണിയ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായസംഘം ഗീതം തുടരുകായിരുന്നു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായസംഘമാണ് ദേശീയ ഗീതം ആലപിച്ചത്. ഏതായാലും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറുന്ന കാഴ്ചയാണ് എഐസസി ആസ്ഥാനത്ത് ഉണ്ടായത്.


by Midhun HP News | Aug 15, 2026 | Latest News, ജില്ലാ വാർത്ത
മൈ പോലീസ് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കി കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ. പോലീസ് സെക്ഷനുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നടപ്പിലാക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയാണ് മൈ പോലീസ് സ്റ്റേഷൻ.

പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി നിർവഹിച്ചു. ഈ ഉദ്ഘാടന പരിപാടിയുടെ ലൈവ് പ്രോഗ്രാം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, അധ്യാപകർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയ നൂറുകണക്കിന് ആളുകൾ സ്റ്റേഷനിൽ ഈ പരിപാടിയിൽ പങ്കെടുത്തു.

മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ലോഗോ പ്രകാശനം എസ് എച്ച് ഒ സൈജു നിർവഹിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ഹെൽപ്പ് ഡസ്ക്കുകളുടെ പ്രവർത്തനവും ആരംഭിച്ചു.

Recent Comments