മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു

ചിറയിൻകീഴ്: മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്ന സാഹചര്യത്തിലാണ് രാപ്പകൽ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരും സാമൂഹ്യ പ്രവർത്തകരും സമരത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക , മരണപ്പെട്ട മുഴുവൻമത്സ്യ തൊഴിലാളികളുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുക. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിൻ്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി തകർത്ത പുലിമുട്ടിൻ്റെ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുക , പുലിമുട്ടിൻ്റെ ഭാഗമായി ഉണ്ടായിരുന്ന കല്ലുകൾ അദാനി കടത്തി കൊണ്ടുപോയതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.

മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ട: പത്തനംതിട്ട കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.

കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്. ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. അവര്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്കുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം.

ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടി72 ടാങ്കില്‍ നദി മുറിച്ചുകടക്കാനുള്ള പരിശീലനത്തിലേര്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

ബേസ് പ്ലാന്‍ ഇനി 199 രൂപ; വോഡഫോണ്‍ ഐഡിയയും താരിഫ് ഉയര്‍ത്തി

ബേസ് പ്ലാന്‍ ഇനി 199 രൂപ; വോഡഫോണ്‍ ഐഡിയയും താരിഫ് ഉയര്‍ത്തി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള വര്‍ധന ജൂലൈ നാലിനു നിലവില്‍ വരും.

പതിനൊന്നു മുതല്‍ 24 ശതമാനം വരെയാണ് വര്‍ധനയെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും പാദങ്ങളില്‍ 5ജി സര്‍വീസിനായി വലിയ തോതില്‍ മുതല്‍മുടക്കുമെന്ന് വിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി.

എയര്‍ടെല്ലും നിരക്ക് കൂട്ടി

രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന.

കുറഞ്ഞ പ്ലാനുകളില്‍ പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ഉപയോക്താവിന്റെ ബജറ്റിനെ കാര്യമായി ഇത് ബാധിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിലധികമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. നെറ്റ്വര്‍ക്ക് ടെക്‌നോളജിയിലും സ്‌പെക്ട്രത്തിലും ആവശ്യമായ നിക്ഷേപം നടത്താന്‍ ഈ താരിഫ് വര്‍ധന സഹായകമാകുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇതനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്ന് 199 രൂപയായും 455 രൂപയില്‍ നിന്ന് 509 രൂപയായും 1,799 രൂപയില്‍ നിന്ന് 1,999 രൂപയായും വര്‍ധിപ്പിച്ചതായും എയര്‍ടെല്‍ അറിയിച്ചു. പ്രതിദിന ഡാറ്റ പ്ലാന്‍ വിഭാഗത്തില്‍, 479 രൂപയുടെ പ്ലാന്‍ 579 രൂപയായാണ് ഉയര്‍ത്തിയത്. 20.8 ശതമാനം വര്‍ധന.