ബി. ഭാനുമതി അമ്മ (95)  നിര്യാതയായി

ബി. ഭാനുമതി അമ്മ (95) നിര്യാതയായി

ആറ്റിങ്ങൽ: കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ പരേതനായ പുന്നശ്ശേരി ശിവശങ്കര കുറുപ്പിന്റെ സഹധർമ്മിണി ബി. ഭാനുമതി അമ്മ (95)
നിര്യാതയായി.
മക്കൾ : ശ്രീദേവി അമ്മ, വസന്ത കുമാരി, പരേതനായ വസന്ത കുമാർ, വത്സല കുമാരി, പത്മകുമാരി, പുഷ്പ കുമാരി (പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്അംഗം ),,വേണുഗോപാലൻ നായർ, ശുഭകുമാരി.
മരുമക്കൾ
പരേതനായ നാരായണ പിള്ള, പരമേശ്വരൻ നായർ, അനില കുമാരി, പരേതനായ ശശിധരൻ പിള്ള, മോഹനചന്ദ്രൻ നായർ, പരേതനായ വെട്ടുറോഡ് വിജയൻ (മുൻ ഡി. സി. സി. ജനറൽ സെക്രട്ടറി ), വിജയ വേണുഗോപാൽ, വേണുഗോപാലൻ നായർ.
സഞ്ചയനം : ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 8 ന്.

തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ; തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ; തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബം​ഗളൂരുവിലേക്ക് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. പ്രതിദിന സർവീസാണ് ആരംഭിച്ചത്. ജൂലൈ ഒന്നാം തീയ്യതി മുതൽ സർവീസ് ആരംഭിക്കും

എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്

ഭൂമി തരംമാറ്റം ഇനി അതിവേഗം, അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍; ജൂലൈ ഒന്നുമുതല്‍ പുതിയ സംവിധാനം

ഭൂമി തരംമാറ്റം ഇനി അതിവേഗം, അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍; ജൂലൈ ഒന്നുമുതല്‍ പുതിയ സംവിധാനം

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കലക്ടറേറ്റില്‍ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

ഡെപ്യൂട്ടി കലക്ടര്‍മാരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താത്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂ നികുതി ഉള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.

ജോലിത്തിരക്കുള്ള ആര്‍ഡിഒ ഓഫീസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു.

ഓണ്‍ലൈന്‍ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു

നീറ്റ് പരീക്ഷ വേണ്ട, മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാക്കണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

നീറ്റ് പരീക്ഷ വേണ്ട, മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാക്കണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.

കേരളം
ദേശീയം
ചലച്ചിത്രം
കായികം
ധനകാര്യം
ജീവിതം
ആരോഗ്യം
രാജ്യാന്തരം
നിലപാട്
മലയാളം വാരിക
Advertisement

ദേശീയം
നീറ്റ് പരീക്ഷ വേണ്ട, മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാക്കണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.
mk stalin
നിയമസഭയില്‍ പ്രമേയം എം കെ സ്റ്റാലിന്‍ അവതരിപ്പിക്കുന്നുവീഡിയോ സ്ക്രീന്‍ഷോട്ട്
സമകാലിക മലയാളം ഡെസ്ക്
Published on:
28 Jun 2024, 3:06 pm
Updated on:
28 Jun 2024, 3:06 pm
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.

mk stalin
പരീക്ഷാപരിഷ്‌കരണം: വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി ഉന്നത തല സമിതി
മണിതനേയ മക്കള്‍ കച്ചി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം, സിപിഎം തുടങ്ങി നിരവധി പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണച്ചു. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി കെ കനിമൊഴി ആവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് നീറ്റ് വേണ്ടെന്ന് സ്ഥിരമായി പറയുന്നുണ്ട്. നീറ്റ് ന്യായമായ പരീക്ഷയല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. നീറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നഷ്ടം സംഭവിക്കുന്നുവെന്നും കനിമൊഴി ഡല്‍ഹിയില്‍ എഎന്‍ഐയോട് പ്രതികരിച്ചു.

നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. ഇതിന് ഉടന്‍ അനുമതി നല്‍കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.

4750 കേന്ദ്രങ്ങളിലായി 23ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് മെയ് 5ന് നടന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുത്തത്. പരീക്ഷയില്‍ പങ്കെടുത്ത 67 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കായ 720 മാര്‍ക്ക് നേടിയതാണ് പരീക്ഷയിലെ ക്രമക്കേട് ശ്രദ്ധിക്കാന്‍ കാരണമായത്

തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം

തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം

കിളിമാനൂർ: നൂറുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം പോങ്ങനാട് വെന്നിച്ചിറ മുസ്ലീം ജമാഅത്തിൻ്റെ മദ്രസ്സ അങ്കണത്തിൽ നടന്നു. ഹസ്രത്ത് അൽ ഉസ്താദ് അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം അൽ ഉസ്താദ് മാഹീൻ മന്നാനി നിർവഹിച്ചു. എം.ഐ.ഹാഷിം ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.