by Midhun HP News | Aug 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് വര്‍ധിച്ചത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷം ഉച്ചയോടെ 1120 രൂപ കുറഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയെന്ന പോലെയാണ് വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ രണ്ട് തവണകളായി 1640 രൂപയാണ് പവന്‍ വില കുറഞ്ഞത്.
ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് കഴിഞ്ഞ ദിവസം വിലയില്‍ പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കോരാണി പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ കേരള കൗമുദി ലേഖകൻ സജിതൻ മുടപുരത്തെ ഒ.എസ്.അംബിക എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു.പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കോരാണി വിജു, ഡോ.സജിത് ശശി, ജി.ബിനു, അൽബയാൻ, അനിൽകുമാർ, ഡോ.ദിവ്യ സജിത്ത്, അഡ്വ.അജീഷ് കോരാണി, റഹിം നൂർ മുഹമ്മദ്, സബീർ കോരാണി, കബീർ തടത്തിൽ, അശോക ദാസ് എന്നിവർ പങ്കെടുത്തു.



by Midhun HP News | Aug 14, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് ആർ.കെ മന്ദിരത്തിൽ (എ.റ്റി.ആർ.എ:42) കെ സനൽ കുമാർ (62) (റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ,കെ.ഇ.എൽ കുണ്ടറ) അന്തരിച്ചു.
ഭാര്യ: എൻ ഗീത.
മക്കൾ: എസ് ശരത്ത് (എഞ്ചിനീയർ, ലണ്ടൻ), എസ് ശ്രദ്ധ (എഞ്ചിനീയർ, ബാംഗ്ലൂർ).
മരുമകൾ: പീ.ആർ ലക്ഷ്മി (ലണ്ടൻ).
by Midhun HP News | Aug 14, 2026 | Latest News, ദേശീയ വാർത്ത
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ് കരുതലോടെ മുന്നേറുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 198 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് നിലവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍. അവര്‍ക്കിപ്പോള്‍ 41 റണ്‍സ് ലീഡ്.
ഓപ്പണര്‍ തന്‍സിദ് ഹസന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് പൊരുതുന്നത്. താരം 8 ഫോറും ഒരു സിക്‌സും സഹിതം 188 പന്തില്‍ 100 റണ്‍സെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി ചരിത്ര നേട്ടത്തോടെയാണ് തന്‍സിന്‍ ആഘോഷിച്ചത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന അനുപമ റെക്കോര്‍ഡാണ് താരം ഡാര്‍വിനില്‍ പൊരുതി നേടിയത്. കരിയറിലെ രണ്ടാം ടെസ്റ്റിലാണ് 25കാരന്‍ കന്നി ടെസ്റ്റ് ശതകം കുറിച്ചത്. സെഞ്ച്വറിക്ക് പിന്നാലെ താരം 101 റണ്‍സുമായി മടങ്ങി.

ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിനെ സധൈര്യം നേരിടാന്‍ ബംഗ്ലാ ബാറ്റിങ് നിര കാണിച്ച ആര്‍ജവമാണ് അവരുടെ പ്രതിരോധത്തെ മുന്നോട്ടു നയിച്ചത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (20) തുടക്കത്തില്‍ നഷ്ടമായ ശേഷം ബംഗ്ലാദേശ് കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ മൊമിനുല്‍ ഹഖ് തന്‍സിദിനൊപ്പം ചേര്‍ന്നു പോരാട്ടം ഓസീസ് ക്യാംപിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മൊമിനുല്‍ ഹഖ് 49 റണ്‍സുമായി മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും തന്‍സിദിനെ പിന്തുണച്ചതോടെയാണ് അവര്‍ സ്‌കോര്‍ 200 കടത്തി ലീഡ് സ്വന്തമാക്കിയത്. നജ്മല്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. താരം 50 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ഹസന്‍ മഹ്മൂദിന്റെ മാരക ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. 109 പന്തില്‍ 71 റണ്‍സെടുത്തു പൊരുതി നിന്ന സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 198ല്‍ എത്തിച്ചത്.


by Midhun HP News | Aug 14, 2026 | Latest News, കേരളം
കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത സുമിത് ഫെർണാണ്ടോ കൗമാര താരങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് എട്ടിനുണ്ടായ ദാരുണ സംഭവത്തിലാണ് സുമിത് ഫെർണാണ്ടോയ്ക്ക് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. നിലവിലെ ശ്രീലങ്കൻ ഏകദിന നായകനായ കുശാൽ മെൻഡിസ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്കൂൾ കാലത്തെ മെന്ററാണ് സുമിത് ഫെർണാണ്ടോ.
ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഒരുകൂട്ടം കൗമാര താരങ്ങൾ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ വെള്ളം കിട്ടിയില്ല. പിന്നാലെയാണ് സ്റ്റേഡിയം സ്റ്റാഫുമായി തർക്കം തുടങ്ങിയത്. പ്രശ്നം താരങ്ങളും സ്റ്റേഡിയം സ്റ്റാഫുകളുമായുള്ള കൈയാങ്കളിയിലേക്ക് നീങ്ങി. ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് സുമിത്. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹവും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
സ്ഥിതിഗതികൾ വഷളായതോടെ സുമിത് വിഷയത്തിൽ ഇടപെട്ടു. കളിക്കാരും സ്റ്റാഫുകളും തമ്മിൽ ശാരീരിക ആക്രമണത്തിലേക്ക് തർക്കം അപ്പോഴേക്കും വഴിമാറിയിരുന്നു. ഇരു വിഭാഗത്തേയും മാറ്റി നിർത്താൻ സുമിത് ഇടയിൽ കയറി തടയാൻ ശ്രമിച്ചു. അതിനിടെയാണ് ഒരു കൗമാര താരത്തിന്റെ മർദ്ദനം അദ്ദേഹത്തിനേൽക്കുന്നത്. പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടൻ തന്നെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സംഭവത്തിൽ സുമിതിനെ മർദ്ദിച്ചെന്നു സംശയിക്കുന്ന 17കാരനായ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി എന്നതിനാൽ കൊളംബോ കോടതിയിൽ ഹാജരാക്കിയ താരത്തെ ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ഈ മാസം 17 വരെ കസ്റ്റഡിയിൽ സൂക്ഷിക്കും.
മൊറാട്ടുവയിലെ പ്രിൻസ് ഓഫ് വേൾഡ്സ് കോളജിലെ മുൻ കോച്ചാണ് ഫെർണാണ്ടോ. നിരവധി സ്കൂൾതല ക്രിക്കറ്റ് താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പരിശീലകൻ കൂടിയായിരുന്നു.
Recent Comments