സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഇന്ന് കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ മഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ട കനത്തമഴയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമായിരുന്നു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി പള്ളിക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ നാടിന് മാതൃകയായി. പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ഹരിതസേന പ്രവർത്തകരായ കമല, എൻ. മമത എന്നിവരാണ് സത്യസന്ധത ഉയർത്തിപ്പിടിച്ച് കൈയ്യടി നേടിയത്.

കരിച്ചേരിയിലെ പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിലാണ് ഇവർക്ക് ഒരു പഴയ സഞ്ചി ലഭിക്കുന്നത്. സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ രണ്ട് പവന്റെ സ്വർണമാലയും മറ്റൊരു കടലാസിൽ സൂക്ഷിച്ച 30,170 രൂപയും കണ്ടെത്തിയത്.

കൃഷ്ണന്റെ അടുത്തിടെ അന്തരിച്ച ഭാര്യ ശാന്ത ഉപയോഗിച്ചിരുന്ന പഴയ സഞ്ചിയായിരുന്നു ഇത്. ചീർപ്പും പൗഡറും അടങ്ങിയ ഈ സഞ്ചിയിൽ സ്വർണവും പണവും ഉള്ളത് അറിയാതെ വീട്ടുകാർ മാലിന്യത്തിനൊപ്പം പുറത്തേക്ക് കളയുകയായിരുന്നു. സ്വർണവും പണവും കണ്ടുകിട്ടിയ ഉടൻ തന്നെ ഇരുവരും ഗൃഹനാഥനായ കൃഷ്ണനെ നേരിൽക്കണ്ട് സാധനങ്ങൾ ഏൽപ്പിച്ചു. നാടിനാകെ മാതൃകയായ ഹരിതകർമസേനാംഗങ്ങളുടെ നല്ല മനസ്സിനെ നാട്ടുകാരും പള്ളിക്കര പഞ്ചായത്ത് അധികൃതരും അഭിനന്ദിച്ചു.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെയും മറ്റന്നാളും ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

നാളെ കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. എല്ലാ ജില്ലകളിലും ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ട കനത്തമഴയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമായിരുന്നു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DF 319327 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DA 765470 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DC 286600 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 319327

DB 319327

DC 319327

DD 319327

DE 319327

DG 319327

DH 319327

DJ 319327

DK 319327

DL 319327

DM 319327

4th Prize Rs.5,000/-

0657 0837 1261 2511 2817 2948 3176 3945 4465 5178 5793 6053 6135 6209 7335 8630 9067 9083 9248

5th Prize Rs.2,000/-

1806 3326 3537 6515 7180 7672

6th Prize Rs.1,000/-

0186 0219 0907 1051 1476 1732 2526 2528 2624 2739 3554 3610 3623 3996 4452 4477 5139 6734 7596 7739 7841 8662 8908 9057 9109

7th Prize Rs.500/-

0027 0157 0615 0675 1223 1318 1427 1680 1681 1705 2026 2042 2051 2131 2333 2584 2781 2843 2866 3256 3313 3333 3363 3480 3495 3758 4022 4210 4420 4437 4472 4474 4522 4740 4802 4820 4890 5090 5458 5807 6065 6123 6272 6459 6512 6614 7121 7221 7317 7600 7790 7794 7886 7940 8046 8084 8101 8225 8280 8292 8331 8447 8559 8615 8712 8761 8940 9116 9192 9321 9418 9483 9748 9812 9827 9994

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

കർക്കടക വാവുബലി: തൃക്കണ്ണാട് ക്ഷേത്രത്തിൽ കനത്ത മഴയത്തും പിതൃതർപ്പണത്തിനായി ആയിരങ്ങളെത്തി

കർക്കടക വാവുബലി: തൃക്കണ്ണാട് ക്ഷേത്രത്തിൽ കനത്ത മഴയത്തും പിതൃതർപ്പണത്തിനായി ആയിരങ്ങളെത്തി

കാഞ്ഞങ്ങാട്: കർക്കടക വാവ് ദിനത്തിൽ കാസർഗോഡ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. കനത്ത മഴയെപ്പോലും അവഗണിച്ച് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ഭക്തർ പുലർച്ചെ നാലു മണി മുതൽ ബലികർമ്മങ്ങളുടെ ചടങ്ങുകൾക്കായി അണിനിരന്നു. ക്ഷേത്രം മേൽശാന്തി നവീൻചന്ദ്ര കായർത്തായ, പുരോഹിതൻ രാജേന്ദ്ര അരളിത്തായ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പുരോഹിതന്മാരാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ എട്ട് കൗണ്ടറുകൾ വഴി രസീതുകൾ വിതരണം ചെയ്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ 7.30-ന് നടക്കേണ്ട ശീവേലി 5.30-ന് തന്നെ പൂർത്തിയാക്കിയിരുന്നു.

നടരാജ മണ്ഡപത്തിൽ നിന്ന് അരിയും പൂവും വാങ്ങി പന്തലിലും അഗ്രശാലയിലുമായി ബലികർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭക്തർ കടപ്പുറത്തെത്തി കാക്കകൾക്ക് ബലിച്ചോറ് സമർപ്പിച്ചു. തുടർന്ന് കടൽവെള്ളം തലയിൽ തളിച്ച ശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി നിവർന്ന് പ്രാർത്ഥിച്ചാണ് ഭക്തർ മടങ്ങിയത്. കടലേറ്റ സാധ്യത കണക്കിലെടുത്ത് പൊലീസും കോസ്റ്റ് ഗാർഡും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തീരത്ത് സജ്ജമായിരുന്നു.

അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ്, മത്സ്യത്തൊഴിലാളികൾ, ക്ഷേത്ര സമിതികൾ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്. ക്ഷേത്രത്തിലെത്തിയ ഭക്തർക്കായി ലഘുഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്തു. കർക്കടക വാവ് തിഥി തുടരുന്നതിനാൽ അടുത്ത ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.