by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: നിരവധി സഞ്ചാരികളെത്തുന്ന കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധമുയർത്തി. വിദേശ സഞ്ചാരികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി യാത്ര പ്രേമികളെത്തുന്ന കാപ്പിൽ ബീച്ചിൽ പൊതുവഴി മതിൽ കെട്ടാൻ ഉള്ള ശ്രമത്തെ എതിർത്തു പ്രദേശവാസികൾ എത്തി കാപ്പിൽ പൊഴിയിലേക്ക് പോകുന്ന വഴിയാണ് അടക്കാൻ ശ്രമിച്ചത്.
പ്രതിഷേധം തുടർന്ന് നിർമ്മാണ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു വർഷത്തിൽ രണ്ട് തവണ പൊഴി മുറിക്കുന്ന പ്രവണത ഉണ്ടെന്നിരിക്കെ, മതിൽക്കെട്ട് വന്നാൽ പൊഴി മുറിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് നിരവധി കച്ചവട വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞാൽ വ്യാപാരികളുടെ ജീവിതത്തെ ഇത് കാര്യമായി ബാധിക്കും.


by Midhun HP News | Feb 17, 2026 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.
ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.
കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.
രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.
by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പ്രവർത്തിച്ചു വരുന്ന മീനുസ് ബ്യൂട്ടിപാർലറിലേക്ക്എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. മാന്യമായ സാലറി നൽകുന്നതായിരിക്കും.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9747054614
by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
നേമം: കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ആഡംബര കാറിൽനിന്ന് മുന്നൂറ് കിലോയോളം വരുന്ന കഞ്ചാവ് പോലീസിന്റെ ഡാൻസാഫ് വിഭാഗം പിടികൂടി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. അൻപതിലധികം പായ്ക്കറ്റുകളുണ്ടായിരുന്നു. കാറിന്റെ പിൻവശത്താണ് ഇവ വെച്ചിരുന്നത്.
ഞായറാഴ്ച മുതൽ കാർ ഈ ഭാഗത്ത് നിർത്തിയിട്ടിരുന്നതിനെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാറെടുക്കാൻ ആളെത്തിയപ്പോൾ കാത്തുനിന്ന പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരകുളം സ്വദേശിയായ അഫ്‌സൽ(23) എന്നയാളും ഇയാൾ വിളിച്ചുവരുത്തിയ സുഹൃത്തും പോലീസ് കസ്റ്റഡിയിലുണ്ട്. ഹൈദരാബാദിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർ വാടകയ്ക്കെടുത്തതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി.
കാറിൽനിന്നെടുത്ത കഞ്ചാവുപൊതികൾ റോഡരികിൽ നിരത്തിവെച്ച ശേഷം രാത്രി വൈകിയാണ് വൈദ്യുതസംവിധാനങ്ങളൊരുക്കി അളവെടുത്ത് സീൽ ചെയ്തത്. സിറ്റി പോലീസ് കമ്മിഷണർ കെ.കാർത്തിക്കും സ്ഥലത്തെത്തി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ നേമം പോലീസിനു കൈമാറും.


Recent Comments