by Midhun HP News | Apr 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് സ്വര്‍ണവില കുറയാന്‍ കാരണമായി.
കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 3, 2026 | Latest News, കായികം
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7 30 നാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറുന്നുവെന്നതാണ് മത്സരത്തിലെ ഏറ്റവും വലിയ സവിശേഷത.
കരിയറിന്റെ അവസാന പടവിലുള്ള ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക്. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ലോകകപ്പിലെ പ്രകടനം തുടര്‍ന്നാല്‍ സഞ്ജു ചെന്നൈയിലും ചേട്ടനാവും.
പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. 2023, 2024, 2025 സീസണുകളില്‍ ചെന്നൈയില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോര്‍ഡും പഞ്ചാബിനുണ്ട്.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
അബുദാബിയിൽ ഇറാൻ ആക്രമണം. അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണ്.


by Midhun HP News | Apr 3, 2026 | Latest News, ജില്ലാ വാർത്ത
കാളിമുക്ക് കലാകായിക സമിതി സമീക്ഷയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലകളിൽ മികവ് പുലർത്തിയ അവനവഞ്ചേരിയിലെ പ്രതിഭകൾക്കാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സമീക്ഷയുടെ സ്നേഹാദരവ് നൽകിയത്.
പരിപാടി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. അഖിൽ കവലയൂർ ഭദ്രദീപം തെളിയിച്ചു. സമീക്ഷ പ്രസിഡന്റ് സജു അധ്യക്ഷനായി. അനൂപ് ആർ. എസ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ രാധാകൃഷ്ണപിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അനൂപ് നറുക്കെടുപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു.


by Midhun HP News | Apr 3, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് പണ്ടകശാലയിൽ വൻ തീ പിടിത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കൂന്തള്ളൂർ സ്വദേശി രാമകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങൾക്കാണ് തീ പിടിച്ചത് . ഏകദേശം 3 മണിക്കൂറോളം ആറ്റിങ്ങൽ വർക്കല കല്ലമ്പലം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലയിൽ തീ പടർന്നത് ആളുകളിൽ പരിഭ്രാന്തി പരത്തി. മുൻപ് ഇവിടെ ഒരു ആക്രി കട പ്രവർത്തിച്ചിരുന്നു. ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്നതിലാണ് ഇപ്പോൾ തീ പിടിച്ചത്.
Recent Comments