by Midhun HP News | Oct 21, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.




by Midhun HP News | Oct 21, 2026 | Latest News, കേരളം
കല്ലമ്പലം ആഴാംകോണം മണമ്പൂർ ശ്രീനികേതത്തിൽ പരേതരായ ശിവാനന്ദൻ വൈദ്യന്റെ മകളും ചന്ദ്രദാസിന്റെ സഹധർമ്മിണിയുമായ എസ് ജയശ്രീ ചന്ദ്രദാസ് (72) നിര്യാതയായി.
മകൾ: ലക്ഷ്മി ദാസ്
മരുമകൻ: ജയശങ്കർ
സഞ്ചയനം 24 ആം തീയതി ശനിയാഴ്ച രാവിലെ 8 മണി
by Midhun HP News | Oct 21, 2026 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം. നാലാം ദിനം നാലിന് 102 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഒഡിഷയ്ക്ക് 41 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. അഞ്ച് വിക്കറ്റ് പിഴുത ജലജ് സക്‌സേനയാണ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. സ്‌കോര്‍: കേരളം – 404, ഒഡിഷ – 225 & 143. 26 മുതല്‍ കരുത്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഏഴ് മെയ്ഡനുകള്‍ ഉള്‍പ്പെടെ 18 ഓവര്‍ പന്തെറിഞ്ഞ സ്‌ക്‌സേന, 34 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് നേടി. ഒഡിഷയെ ആദ്യ ഇന്നിങ്‌സില്‍ 225ല്‍ തളച്ചപ്പോള്‍ നാല് വിക്കറ്റുമായി വൈശാഖ് ചന്ദ്രനാണ് തിളങ്ങിയത്. ആദിത്യ സര്‍വാതെ മൂന്നും സക്സേന രണ്ട് വിക്കറ്റും സ്വന്തമാക്കി. എംഡി നിധീഷ് ഒരു വിക്കറ്റെടുത്തു. ഒഡിഷ ഓപണര്‍ ഗൗരവ് ചൗധരി രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി (50, 53) നേടിയെങ്കിലും മറ്റാർക്കും അവസരത്തിനൊത്ത് ഉയരാനാകാതെ പോയത് തിരിച്ചടിയായി.

നേരത്തെ സച്ചിന്‍ ബേബിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ച്വറി നേടിയതോടെയാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 404 എന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്. ആദ്യ ദിനത്തില്‍ തുടക്കത്തില്‍ പരുങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്. ഒന്നാം ദിനത്തില്‍ സച്ചിന്‍ ബേബി സെഞ്ച്വറിയുമായി കളം വാണപ്പോള്‍ രണ്ടാം ദിനത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്നിങ്‌സിന്റെ കടിഞ്ഞാണേന്തിയത്. എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സാര്‍വതെ അര്‍ധ സെഞ്ച്വറിയടിച്ച് അസ്ഹറുദ്ദീനെ പിന്തുണച്ചു.

അസ്ഹറുദ്ദീന്‍ 263 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 139 റണ്‍സെടുത്തു. സാര്‍വതെ 53 റണ്‍സും കണ്ടെത്തി. അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 72 റണ്‍സുമായാണ് അസ്ഹറുദ്ദീന്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. ക്രീസില്‍ സര്‍വാധിപത്യം രണ്ടാം ദിനത്തിലും താരം നിലനിര്‍ത്തി കേരളത്തിനു കരുത്തായി. പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെയാണ് താരം അപരാജിതനായി ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്.

by Midhun HP News | Oct 21, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളികൾക്കിടയിലും തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് സുരാജ് വെഞ്ഞാറമൂട്. തമിഴ് സിനിമാ നിർമാതാവ് കണ്ണൻ രവി തന്റെ മകന്റെ വിവാഹത്തിന് സുരാജിനെ നേരിട്ട് വീട്ടിലെത്തി ക്ഷണിച്ചിരിക്കുകയാണ്. സുരാജിനെ വിവാഹത്തിന് ക്ഷണിക്കുന്ന വിഡിയോ കണ്ണൻ രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തുറക്കുമ്പോൾ മയിൽപ്പീലി വിരിയുന്ന പെട്ടിക്കുള്ളിലാണ് ക്ഷണക്കത്ത്. ഇതിനൊപ്പം സമ്മാനങ്ങളുമുണ്ട്. കണ്ണൻ രവി കൈമാറിയ ക്ഷണക്കത്ത് സുരാജ് തുറന്നുനോക്കുന്നതായാണ് വിഡിയോയിലുള്ളത്. ‘ഇതുപോലൊരു ക്ഷണക്കത്ത് ഞാൻ കണ്ടിട്ടേയില്ല’ എന്നായിരുന്നു പെട്ടി തുറന്ന സുരാജിന്റെ പ്രതികരണം.

സുരാജ് തമിഴിലാണ് നിർമാതാവിനോട് സംസാരിക്കുന്നത്. കണ്ണൻ രവിയെ ചേർത്ത് നിർത്തി നന്ദി പറയുന്ന സുരാജിനെയും വിഡിയോയിൽ കാണാം. കണ്ണൻ രവി ക്ഷണിക്കാനായി എത്തിയപ്പോൾ സുരാജിന്റെ കുടുംബവും അടുത്തുണ്ടായിരുന്നു. കുടുംബസമേതം എല്ലാവരും വിവാഹസത്കാരത്തിന് എത്തണമെന്ന് കണ്ണൻ രവി അഭ്യർഥിച്ചു.
കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം നവംബർ ഒന്നിനാണ്. ഡിഎംകെ എംപി ഡിഎം കതിർ ആനന്ദിന്റെ മകൾ സെന്താമരൈ ആണ് വധു. ഒക്ടോബർ 28 മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തിനെന്നാണ് സൂചന. 28 ന് ഹൽദിയും മെഹന്ദിയും, 29 ന് സംഗീത്, 31 ന് വിവാഹസത്കാരം, നവംബർ ഒന്നിന് വിവാഹം എന്നിങ്ങനെ ചടങ്ങുകൾ നടക്കുമെന്നാണ് വധുവിന്റെയും വരന്റെയും പേരിലുള്ള വെബ്‌സൈറ്റിലുള്ളത്.


by Midhun HP News | Oct 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ‘ദി പാത്ത് ഓഫ് വിഷൻ’ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഡോ:സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ് പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു.

ശിവഗിരി മഠം പ്രസിഡന്റ് ഡോ: സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision” ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വച്ച് ഒരാഴ്ചയോളം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത്.
75 മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഈ ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത് കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിച്ചു.



Recent Comments