by Midhun HP News | Aug 4, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രവാസി ക്ഷേമനിധി മുൻ ബോർഡംഗവും കൈരളി ടി.വി. മുൻ കോ-ഓർഡിനേറ്ററും പൊതുപ്രവർത്തകനുമായിരുന്ന ആർ. കൊച്ചുകൃഷ്‌ണപിള്ളയുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ എക്സലൻ്റ് പുരസ്‌കാരവും സമ്മാനത്തുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ.പ്ലസ് നേടിയ അനിജ . ഡി .എൽ, അശ്വിൻ .വി . പ്രകാശ് എന്നീ വിദ്യാർഥികൾക്ക് അയിലം ഗവ: എച്ച്.എസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ സമർഥരായ വിദ്യാർഥികളെ കണ്ടെത്തിയാണ് കഴിഞ്ഞ മൂന്ന് വർഷമായി പ്രസ്തുത പുരസ്കാരം നല്കി വരുന്നത്.
കൊച്ചു കൃഷ്‌ണപിള്ളയുടെ ഭാര്യ സുശീലഅമ്മയിൽ നിന്ന് വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി .എ പ്രസിഡൻ്റ് സജിൻ ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുകന്യ സ്കൂൾ എച്ച് .എം . രജനി ഉണ്ണിത്താൻ, അധ്യാപകരായ സുധീഷ്, രാജേന്ദ്രൻ തുടങ്ങിവരും കൊച്ചു കൃഷ്‌ണപിള്ളയുടെ മക്കളായ സ്വാതി കൃഷ്‌ണൻ, സുനിൽ കൃഷ്ണൻ മറ്റ് കുടുംബാംഗങ്ങളായ അനിഷ്, അവ്‌നി, മാധവ് കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.


by Midhun HP News | Aug 4, 2026 | Latest News, ജില്ലാ വാർത്ത
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധ ധർണ ആറ്റിങ്ങൽ എം. എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ പി മനീഷ് , ഗിരീഷ്ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുധർമ്മിണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 4, 2026 | Latest News, കേരളം
കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
തസ്തിക: ജൂനിയർ ക്ലർക്ക്
സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ
ശമ്പളം: 17,400 – 46,450 രൂപ
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
പ്രായപരിധി: 18 മുതൽ 44 വയസ്സ് വരെ
1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും HDC/HDC & BM/JDC യോഗ്യതയും.
അല്ലെങ്കിൽ കോ-ഓപ്പറേഷനോടുകൂടിയ ബി.കോം.
അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. കോ-ഓപ്പറേഷൻ & ബാങ്കിംഗ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം പരിശോധിക്കുക.
https://www.keralapsc.gov.in/sites/default/files/2026-08/noti-90.pdf
by Midhun HP News | Aug 4, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ് പുതിയ സംവിധാനം. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം.
കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തി. പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി.
രാവിലെ ഏഴ് മുതല്‍ ഉച്ച വരെ ഓരേ മണിക്കൂര്‍ വീതവും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.
by Midhun HP News | Aug 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എണ്ണവില ബാരലിന് 85 ഡോളറില്‍ താഴെ എത്തുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം. ഇതിന് പുറമേ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments