ആർ രാമചന്ദ്രൻ നായർ അന്തരിച്ചു

ആർ രാമചന്ദ്രൻ നായർ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം ഗീതാരാമത്തിൽ ആർ രാമചന്ദ്രൻ നായർ അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
കാനറാ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് ഹൃദയസ്തംഭനം മൂലം വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ഗീത രാമചന്ദ്രൻ.
മക്കൾ: കൃഷ്ണകുമാർ (സെക്രട്ടേറിയറ്റ്), രാഗി (കീഴാറ്റിങ്ങൽ ഡി വി യുപിഎസ് അധ്യാപിക)
മരുമക്കൾ: അശ്വതി (കെഎസ്എഫ്ഇ വെഞ്ഞാറമൂട്), സുനിൽ ചന്ദ്രൻ (കായംകുളം ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ)

വർക്കലയിൽ മധ്യ വയസ്കൻ തീകൊളുത്തി മരിച്ച നിലയില്‍

വർക്കലയിൽ മധ്യ വയസ്കൻ തീകൊളുത്തി മരിച്ച നിലയില്‍

വര്‍ക്കലയില്‍ പ്രവാസി തീകൊളുത്തി മരിച്ച നിലയില്‍. പാളയംകുന്ന് കെ.എന്‍.ബി റോഡ് സജി നിവാസില്‍ സജികുമാറി(52)നെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും അല്‍പം മാറി ഒരു മുറിയും വിറകുപുരയുമൊക്കെയുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു സജികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിറകുപുരയില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും സജികുമാര്‍ മരിച്ചിരുന്നു. പ്രവാസിയായ സജികുമാര്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സജികുമാര്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.

പൊന്നമ്മ (96)അന്തരിച്ചു

പൊന്നമ്മ (96)അന്തരിച്ചു

പേരേറ്റിൽ കിണറ്റുവിലവിളാകത്ത് (സുരലാൽ മന്ദിരം)പരേതനായ കൊച്ചുകീഴതിൽ രാഘവന്റെ ഭാര്യ പൊന്നമ്മ (96)അന്തരിച്ചു.
സംസ്കാരം നാളെ 05/7/2023 ബുധനാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

ശകുന്തള (68) മരണപ്പെട്ടു

ശകുന്തള (68) മരണപ്പെട്ടു

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ശരത് ഭവനിൽ ശശിധരന്റെ ഭാര്യ ശകുന്തള (68) മരണപ്പെട്ടു. സംസ്കാരം വീട്ടു വളപ്പിൽ നടന്നു.
മകൻ ശരത്.
മരണാനന്തര കർമ്മങ്ങൾ 10.07.23 തിങ്കൾ രാവിലെ 8.30 ന്

ആർ. അശോകൻ (59) അന്തരിച്ചു

ആർ. അശോകൻ (59) അന്തരിച്ചു

ആറ്റിങ്ങൽ അക്കരവിള വിപിൻ നിവിസിൽ ആർ അശോകൻ (59) അന്തരിച്ചു.

ഭാര്യ: എസ് കുമാരി.
മക്കൾ: എ വിപിൻ, എ വിനീത്,എ എബിൻ.
മരുമക്കൾ: എം അർച്ചന, എ സിന്ധു, എം.എസ് ആര്യ.

സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്