കോൺഗ്രസ് നേതാവും ചിറയിൻകീഴ് പഞ്ചായത്ത് മുൻ അംഗവുമായ രാജുഗിൽബർട്ട് അന്തരിച്ചു

കോൺഗ്രസ് നേതാവും ചിറയിൻകീഴ് പഞ്ചായത്ത് മുൻ അംഗവുമായ രാജുഗിൽബർട്ട് അന്തരിച്ചു

കോൺഗ്രസ് നേതാവും ഡി സി സി അംഗവും ചിറയിൻകീഴ് പഞ്ചായത്ത് മുൻ അംഗവുമായ അഞ്ചുതെങ്ങ് നോർത്ത് അരയതുരുത്തി സ്കൈവ്യൂവിൽ രാജുഗിൽബർട്ട് അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്കാരം നാളെ (27-11-22) രാവിലെ 11 മണിക്ക് പൂത്തുറ സെന്റ് റോക്കി ചർച്ചിൽ. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം മുൻ പ്രസിഡന്റും അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റുമാണ്.

ഭാര്യ: മേരിസുനി
മക്കൾ: ഫെമിൻ , ഫിനി

സുബൈദ ബീവി (85) നിര്യാതയായി

സുബൈദ ബീവി (85) നിര്യാതയായി

ആലംകോട് ജനത അബ്‍ദുൾ സമദിന്റെ ഭാര്യ സുബൈദ ബീവി (85) നിര്യാതയായി.

മക്കൾ: റസിയാബീവി, നസീമ ബീവി, റാഫി, ഷംഷാദ്, റീസ
മരുമക്കൾ: അബ്ബാസ്, ബഷീർ, സകീന, അബ്ദുൽ റബ്ബ്, ഹസീന
ചെറുമക്കൾ: റംസി, റജീന, അഡ്വ. സജീർ (റോട്ടറി ക്ലബ് ആറ്റിങ്ങൽ ടൗൺ പ്രസിഡന്റ്) സജീന, സജിത, നിഷാദ് (ഒഐസിസി സൗദി അറേബ്യ), അനീഷ്, സനൂജ, റമീസ്, അൻസി, മിർസ, റുക്‌സാന, ഫർസാന, മുഹമ്മദ്, ഫാത്തിമ

എൻ. സരസമ്മ (74) നിര്യാതയായി

എൻ. സരസമ്മ (74) നിര്യാതയായി

വക്കം: തയ്യിൽ വീട്ടിൽ പരേതനായ ജി. ഹരിദാസിന്റെ സഹധർമ്മിണി എൻ. സരസമ്മ (74) നിര്യാതയായി.

മകൻ: എച്ച് അജയകുമാർ (ബാബു) (ഗവ: യു.പി.എസ് കിഴുവിലം)
മരുമകൾ: എസ് പ്രീത.

സരസ്വതി അമ്മ. എൽ (72) അന്തരിച്ചു

സരസ്വതി അമ്മ. എൽ (72) അന്തരിച്ചു

തിരുവനന്തപുരം ചെമ്പഴന്തി നല്ലൂർക്കോണം ‘ശ്രീബാല’യിൽ വിആർഎ ബി -2 സരസ്വതി അമ്മ. എൽ (72) അന്തരിച്ചു.

ഭർത്താവ്: വേലായുധൻ നായർ.
മക്കൾ: ശ്രീലത. എസ്, കൃഷ്ണകുമാർ. വി
മരുമക്കൾ: ബാലചന്ദ്രൻ മേപ്രാം, ശാന്തി കൃഷ്ണകുമാർ
ചെറുമക്കൾ: വൈശാഖ് ബി എസ്, വൈഷ്ണവ് ബി എസ്, ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ

എം. സദാശിവൻ (86) അന്തരിച്ചു

എം. സദാശിവൻ (86) അന്തരിച്ചു

ആറ്റിങ്ങൽ: പൂവൻപാറ മീൻകുളം എസ് എസ് നിവാസിൽ എം. സദാശിവൻ(86) അന്തരിച്ചു. ആറ്റിങ്ങൽ മുൻസിഫ് കോടതിയിൽ ഹെഡ് ക്ലാർക്കായി പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: കെ. സുമതി (മുൻ അധ്യാപിക)
മക്കൾ: ജോഷി (സി ഇ ടി), രാജേഷ്