മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് അടുത്തുള്ള തുടർന്ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

2001ൽ ചടയമംഗലം എംഎൽഎ ആയിരുന്നു അദ്ദേഹം. സഹകരണസ്ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണൻ പ്രവര്‍ത്തിച്ചു.. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റും കെ.എസ്.യുവിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായിരിക്കെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടക്കം ശക്തമായ നിലപാട് പ്രയാർ എടുത്തിരുന്നു. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി. എൽഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി.

ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന നവാസ് രാത്രി കടയിൽ നിന്ന് ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നവാസിന്‍റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

ഇരുവരും താമസിച്ചിരുന്ന നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല.

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: ചെമ്മരുതി വട്ടപ്ലാമൂട് കോളനിയിലെ പുത്തൻവീട്ടിൽ 36 കാരനായ ദിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽ കുമാറിന്റെ വീടിന് സമീപത്തെ ഊറ്റുകുഴി വയലിന്റെ കരയിലെ തോട്ടിൽ നിന്നും ഇന്ന് രാവിലെ 7.30 യോടെ യാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അയിരൂർ പോലീസ് സ്ഥലത്തെത്തി ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു . ഇയാൾ തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണാതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കമിഴ്ന്നു വീണ് ചെളിയിൽ പൂണ്ട നിലയിൽ ആയിരുന്നു.ഭാര്യ ബിന്ദു മക്കൾ ഋതു (5) , ദയ (7 )ബബിത( 9).

സുകുമാരപിള്ള (74) അന്തരിച്ചു

സുകുമാരപിള്ള (74) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ജി എച്ച് എസിന് സമീപം പാലമൂട്ടിൽ വീട്ടിൽ സുകുമാരപിള്ള (74) അന്തരിച്ചു.

ഭാര്യ : അംബിക
മക്കൾ : വിവേക്, വിനീത്, പാർവ്വതി
മരുമകൻ : സന്ദീപ്

വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. കാല്‍വഴുതി പുഴയില്‍ വീണെന്നാണ് വിവരം.

വഹാബ് (65) അന്തരിച്ചു

വഹാബ് (65) അന്തരിച്ചു

കിളിമാനൂർ നെല്ലിക്കാട് കൊച്ചുകൊണം അനസ് മൻസിൽലിൽ വഹാബ് (65) നിര്യാതനായി.
ഭാര്യ: സഫിയബീവി.
മക്കൾ: അനസ്, അസറുദീൻ, അഫ്സൽ.
മരുമക്കൾ: നസിജാബീവി, ജസ്‌ന.
ഖബർ അടക്കം ഇന്ന് 10 മണിക്ക് ചുട്ടെജുമാ മസ്ജിദിൽ വെച്ച് നടന്നു.