by Midhun HP News | Mar 1, 2022 | മരണം
ആറ്റിങ്ങൽ: കൊല്ലമ്പുഴ എ കെ പാലസ്സിൽ ചെല്ലപ്പൻപിള്ള (92) അന്തരിച്ചു.
പി ഡബ്ലിയു ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഇഞ്ചിനീയറായി റിട്ടയർ ചെയ്ത ശേഷം സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. ആറ്റിങ്ങൽ ശ്രീപത്മനാഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ (കൊല്ലമ്പുഴ ധർമാശുപത്രി ) ജോ: സെക്രട്ടറിയായും , കുന്നുവാരം യു പി സ്കൂൾ മാനേജരായും, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് (1.O3.22 ചൊവ്വ) വൈകിട്ട് 5.30ന് ശാന്തി കവാടത്തിൽ.
ഭാര്യ: ചെല്ലമ്മ അമ്മ
മക്കൾ : കുസുമം, ഡോ അജിത്ത്
by liji HP News | Mar 1, 2022 | Latest News, ജില്ലാ വാർത്ത, മരണം
കൊല്ലം: പരവൂർ ഭൂതകുളം നന്ദനത്തിൽ പി. അനിൽകുമാർ (57) അന്തരിച്ചു. 2017 – 2019 കാലയളവിൽ ആറ്റിങ്ങലിൽ ഡി.വൈ.എസ്.പി യായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു. അദേഹം കുറച്ച് നാളുകളായി സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
ഭാര്യ : സുഗീത
മകൻ: നന്ദു
സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് സ്വവസതിയിൽ.
by Midhun HP News | Jan 1, 2022 | മരണം
ചിറയിൻകീഴ് വലിയകട പുതുപുരയ്ക്കൽ വീട്ടിൽ ഷിബു (49) അന്തരിച്ചു. ശ്രീഭദ്ര ബസ് ഉടമയാണ്.
by Midhun HP News | Dec 31, 2021 | മരണം
സിനിമ സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. എഴുപത് എൺപത് കാലഘട്ടങ്ങളിലെ മലയാള സിമികളിലെ നിറസാന്നിധ്യമായിരുന്നു ജി കെ പിള്ള.
അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് ഇന്ത്യൻ ആർമിയിലും നാവികസേനയിലും സേവനമനുഷ്ഠിച്ചിരുന്നു. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് ജി കെ പിള്ള സിനിമയിലേക്ക് അങ്ങേറ്റം കുറിച്ചത്.
by Midhun HP News | Dec 29, 2021 | Latest News, മരണം
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് (29.12 .2021 ) ഉച്ചയോടെയാണ് മരണം. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.
ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, നീലാംബരി, ഓർമ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിർവഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ-ഗൗരി. മക്കൾ:അതിഥി, നർമദ, കേശവൻ
by Midhun HP News | Dec 27, 2021 | മരണം
കിളിമാനൂർ: ടെറസിന്റ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു കിളിമാനൂർ പഞ്ചായത്തിലെ പുളിമ്പള്ളികോണം വാർഡിൽ പാലകുന്നം വീട്ടിൽ പ്രദീപ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി ടെറസിന് മുകളിൽ നിന്ന് വീഴുകയായിരുന്നുവത്രെ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
Recent Comments