by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികില്‍ ലഭ്യമാകും. ‘നേച്ചേഴ്‌സ് ഫ്രഷ്’ എന്ന പേരിലാണ് കുടുംബശ്രീ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരംഭിച്ച 100 ഔട്ട്‌ലെറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയില്‍ നിർവഹിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇപ്പോള്‍ ബ്‌ളോക്ക് തലത്തില്‍ ആരംഭിച്ച ഔട്ട്‌ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും സമീപഭാവിയില്‍ വ്യാപിപ്പിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81,304 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതകള്‍ 12,819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുക. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
75 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ജുമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തുകയും ജുമാഅത്ത് ഇമാം ജനാബ് ഷംസുദ്ദീൻ നെയിമി, അസിസ്റ്റൻറ് ഇമാം സദർ ഹുസൈയിൻ ജൗഹരി, ഹിഫ്ള് പ്രിൻസിപ്പാൾ അബ്ദുള്ള നെയിമി, ജനറൽ സെക്രട്ടറി എ എം നാസർ, വൈസ് പ്രസിഡൻറ് ഷൗക്കത്തലി, ജുമാഅത്ത് മുഹദിൻ ജനാബ് സുധീർ, പരിപാലന സമിതി അംഗങ്ങളായ ഷാക്കിർ ഫിസ, എ എം സായിദ്, അമീറുദ്ദീൻ, സലീം ഇഖ്ബാൽ, റൂബി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.
മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടന്‍ ചിരഞ്ജീവി, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ഗായികയും സംഗീത സംവിധായികയുമായ ഭവതാരണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ്. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
കളിയൂഞ്ഞാൽ, മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി നിരവധി മലയാള സിനിമകളിൽ പാടിയിട്ടുണ്ട്.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ.കോളേജ് എൻ എസ് എസ് യൂണിറ്റുകൾ ആറ്റിങ്ങൽ നഗരസഭയുടെ സഹകരണത്തോടെ ആറ്റിങ്ങൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴസൺ അഡ്വക്കേറ്റ് കുമാരി നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാരായ അവനവഞ്ചേരി രാജു, രമ്യ സുധീർ, ഗിരിജ, ഷീജ, കൗൺസിലർമാർ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. ആരിഫ് മുഹമ്മദ്, ഡോ. അനിത. എസ്, ഡോ. ഭാഗ്യശ്രീ ജെ. ബി, ഡോ. സുനിൽരാജ് എൻ. വി, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കോളേജിലെ എൻ എസ് എസ് വോളന്റീയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
Recent Comments