നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. അദ്ദേഹത്തിനു 84 വയസായിരുന്നു. 2012ൽ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ. നോവൽ, നാടകം, കഥ, തിരക്കഥ വിഭാ​ഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ചരമ വാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികൾ.

ജില്ലാ ‘സർഗ വസന്തം’ സമാപിച്ചു

ജില്ലാ ‘സർഗ വസന്തം’ സമാപിച്ചു

ആറ്റിങ്ങൽ: വിസ്ഡം എജ്യുക്കേഷൻ ബോർഡിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിലെ കുട്ടികൾക്കായുള്ള ജില്ലാതല മത്സരങ്ങൾ ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം ക്യാമ്പസിൽ വെച്ച് നടന്നു. കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ വിജയിച്ച മുന്നൂറോളം കുട്ടികളാണ് തങ്ങളുടെ സർഗാത്മക മികവുകളുടെ മാറ്റുരച്ചത്. വിജയികൾ ഈ മാസം മലപ്പുറം തിരൂർ ആലത്തിയൂരിൽ നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, ഷറഫുദ്ദീൻ പാലാംകോണം, ഹാറൂൺ വള്ളക്കടവ്, അബുൽ മനാഫ് എന്നിവർ സംസാരിച്ചു, ഫഹദ് ബഷീർ, ഷഹീർ പെരുമാതുറ, സജീർ പൂന്തുറ, സെയ്ദ്ഖാൻ നേമം, അൽ ഫഹദ് പൂന്തുറ, നിസാർ കവലയൂർ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

വർക്കല പാളയംകുന്ന് താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു

വർക്കല പാളയംകുന്ന് താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു

വർക്കല പാളയംകുന്ന് താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് പ്രിയങ്ക നിവാസിൽ പ്രിൻസ് (32), ചാവർകോട് പുത്തൻ വിള വീട്ടിൽ സുനിൽ (23)എന്നിവരാണ് അറസ്റ്റിലായത്. താബൂക്ക് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും തൊഴിലാളികൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും ഇവർ കവർന്നു.

കമ്പനി കോമ്പൗണ്ടിൽ വളർത്തിയിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലുള്ള നായ്ക്കുട്ടിയെയും നാടൻ നായ്ക്കുട്ടിയെയും ഇരുവരും ചേർന്ന് മോഷ്ടിച്ചു. സി.സി. ടി. വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട സാധനസാമഗ്രികൾ പാളയം കുന്നിലെ ആക്രി വ്യാപാര സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രതികൾ പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെരുവ് നായയുടെ ആക്രമണം; രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു

തെരുവ് നായയുടെ ആക്രമണം; രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു

ആറ്റിങ്ങൽ: തെരുവ് നായയുടെ ആക്രമണം, രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു. വഞ്ചിയൂർ പുതിയ തടത്തിൽ വെച്ച് മേവർക്കൽ തീർത്ഥത്തിൽ പവിത്ര (13) യെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. ഇത് കണ്ട് ഓടിയെത്തിയ നഗരൂർ രാജധാനി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അഭിഷേക് (23) പവിത്രയെ സാഹസികമായി രക്ഷിക്കുന്നതിനിടയിൽ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഈ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം ഏറി വരുന്നതായും നാട്ടുകാർ പറയുന്നു.

മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് പ്രയോജനകരമായി നടപ്പാക്കണം: കെ.പി.എസ്.ടി.എ

മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് പ്രയോജനകരമായി നടപ്പാക്കണം: കെ.പി.എസ്.ടി.എ

പ്രായോഗികത ശാസ്ത്രീയമായി പഠിക്കാതെ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് മാത്രം പദ്ധതിയിൽ ചേരാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നും കെ.പി.എസ്.ടി.എ. വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈ പദ്ധതി വന്നതോടെ സർക്കാർ റീ ഇമ്പേഴ്‌സ് ഒഴിവാക്കിയിരുന്നു. സൗജന്യമായി ലഭിക്കേണ്ട ചികിത്സക്ക് പല ആശുപത്രികളും മുൻകൂറായി പണം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പ്രയോജനകരമായ രീതിയിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കണം.എന്നും ബ്രാഞ്ച് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കെ.പി.എസ്.‌ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം തെമ്പാമൂട് ജനത ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ. സാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പ്രദീപ് നാരായൺ, ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹസീന ബീവി എച്ച്. (പ്രസിഡന്റ്), അരുൺ നന്ദ (സെക്രട്ടറി), നിഥിൻ എസ്.കെ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

സിഐടിയു ഒറ്റൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം നടന്നു

സിഐടിയു ഒറ്റൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം നടന്നു

കേന്ദ്ര ബിജെപി സർക്കാർ കേരളത്തോടു കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് സിഐടിയു ഒറ്റൂർ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അതിനു മുന്നോടിയായി നടന്ന കൺവെൻഷൻ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. വി.രാജൻ അദ്ധ്യക്ഷനായി.

സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ ഏര്യാ സെക്രട്ടറി കെ.പി.മനീഷ്, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി ഗിരീഷ് ലാൽ, പഞ്ചായത്ത് പ്രസിഡൻറ് പി. ബീന,യു.എസ്.ബിജു, കെ .ശശികുമാർ, ലാലു എന്നിവർ സംസാരിച്ചു. കൺവീനറായി വി.രാജനേയും ജോ. കൺവീനറായി വിജയകൃഷ്ണനേയും തെരഞ്ഞെടുത്തു.