സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചിത്രരചനയിൽ എ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചിത്രരചനയിൽ എ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചിത്രരചന (ജലച്ചായം) യിൽ എ ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

ആറ്റിങ്ങൽ: നിർമ്മാണം നടക്കുന്ന ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാമച്ചം വിള മേഘലയിൽ കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലാണ് മാലിന്യം തള്ളിയത്. രാത്രിയുടെ മറവും ആൾ സഞ്ചാരമില്ലാത്തതും ഇത്തരക്കാർക്ക് സൗകര്യമാകുന്നു. അടുത്തിടെ റോഡ് നിർമ്മാണ കമ്പിനിയുടെ വാഹനങ്ങളിൽ നിന്ന ഡീസൽ ചോർത്തിയ സംഭവവും ഉണ്ടായി ഇത്തരം മേഖലകളിൽ പൊലീസ് രാത്രികാല പെട്രോളിംഗ് ഊർജിതമാക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി.
കാട്ടാക്കട കുറകോണത്താണ് ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിൽ ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെ പെൺകുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.

മുത്തശ്ശി തടയാൻ ശ്രമിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു.

വർക്കല  പാപനാശം ഹെലിപ്പാഡിൻറെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

വർക്കല പാപനാശം ഹെലിപ്പാഡിൻറെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് യുവതി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഗ്യാങ് റേപ്പ് ചുമത്തിയാണ് അറസ്റ്റ്. കൂട്ടു പ്രതി ദിനേശൻ ഒളിവിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി വർക്കല പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

ജനുവരി 3 ന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാട് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു.

ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ യുവതിക്ക് ജ്യൂസിൽ ലഹരി നൽകിയെന്നും പലയിടങ്ങളിൽ കൊണ്ടു പോയി 4 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതിയുടെ മൊഴിയിലുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ശ്രമമെന്ന് കണക്കാക്കിയിരുന്ന കേസിലാണ് യുവതിയുടെ മൊഴി നിർണായകമായത്.

മദ്യവും ഇവർ നിർബന്ധിപ്പിച്ചു കുടിപ്പിച്ചതായി യുവതി പറയുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. യുവതിയെ ബന്ധുക്കൾ സ്ഥലത്തെത്തി നാഗർകോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റി.

വാട്ടർ അതോറിട്ടി ഓഫീസിൽ നടത്തിയ ഉപരോധസമരത്തിൽ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി

വാട്ടർ അതോറിട്ടി ഓഫീസിൽ നടത്തിയ ഉപരോധസമരത്തിൽ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിൽ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ലൈജുവിന്റെ നേതൃത്ത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിൽ നടത്തിയ ഉപരോധസമരത്തിൽ ജീവനക്കാരനായ സുജിത്തിനെ കൈയ്യേറ്റം ചെയ്തതായി ആരോപിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. എന്നാൽ ഉപരോധം നടത്തുന്ന വനിതകൾ അടക്കമുള്ള ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ ഇടയിലുടെയുള്ള ജീവനക്കാരൻ അടിക്കടിയുള്ള യാത്ര വിലക്കുക മാത്രമാണ് ചെയ്തതെന്ന് സമരക്കാർ പറഞ്ഞു. പോലീസ് എത്തി സ്ഥിഗതികൾ ശാന്തമാക്കി.

“കട്ടപ്പാടത്തെ മാന്ത്രികൻ ” സിനിമയ്ക്ക് പാക്കപ്പ്

“കട്ടപ്പാടത്തെ മാന്ത്രികൻ ” സിനിമയ്ക്ക് പാക്കപ്പ്

എറണാകുളം: പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയ്ക്ക് പ്രൗഡ ഗംഭീരമായ പാക്കപ്പ്. വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്. നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കടപ്പാടത്തെ മാന്ത്രികൻ” അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.

ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ചിത്രത്തിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ വീഡിയോ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ കണ്ട റെക്കോർഡ് നേട്ടം കൈവരിച്ച ഫ്രീ സ്റ്റൈൽ ഫുട്ബോളർ മുഹമ്മദ് റിസ്‌വാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ. സോഷ്യൽ മീഡിയ ഇൻഫുളൻസർ ഫാറൂഖ് മലപ്പുറവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, തേജസ്സ്, കമാൽ വരദൂർ, നിവിൻ നായർ, നിഹാരിക റോസ്, സ്വലാഹു റഹ്മാൻ, വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്,നാസർ ചെമ്മട്ട് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

2024 ഏപ്രിൽ മാസം ചിത്രം തീയ്യേറ്ററുകളിൽ എത്തും. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.