by Midhun HP News | Nov 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷവര്‍ നിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.1287 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 148 എണ്ണം പൂട്ടിച്ചു.88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോര്‍ജ് റിയിച്ചു. കേന്ദ്രങ്ങളില്‍ ഇനിയും പരിശോധനകള്‍ തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വികെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഷവർമ വിൽപന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല. ഷവർമ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകൾ (18 ഡിഗ്രി സെൽഷ്യസ്) ചില്ലറുകൾ (4 ഡിഗ്രി സെൽഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവിൽ വേണം പ്രവർത്തിക്കാൻ.
ഇതിനായി ടെമ്പറേച്ചർ മോണിറ്ററിംഗ് റെക്കോർഡ്സ് കടകളിൽ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നേടുകയും വേണം.ഷവർമയ്ക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോൾ ലേബലിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം. ഷവർമ കോണുകൾ തയാറാക്കുന്ന മാംസം പഴകിയതാകാൻ പാടില്ല. കോണിൽ നിന്നും സ്ളൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.
മയണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കിൽ പാസ്ച്വറൈസ്ഡ് മയണൈസോ മാത്രം ഉപയോഗിക്കുക. മയണൈസുകൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഒരിക്കൽ കവർ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്യരുത്.
പാക്ക് ചെയ്ത് നൽകുന്ന ഷവർമയുടെ ലേബലിൽ പാകം ചെയ്തതു മുതൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേർക്കണം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എല്ലാം തന്നെ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുത്തു മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിക്കുന്നവർക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
by Midhun HP News | Nov 25, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെൽവിൻ ശേഖറിന്റെ അവയവങ്ങൾ മൃതസഞ്ജീവനി പദ്ധതി വഴി ദാനം ചെയ്യും. അവയവങ്ങളുമായി ഹെലികോപ്‌റ്റർ ഉടൻ കൊച്ചിയിലേക്ക് തിരിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.
സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് നൽകുമെന്നുമാണ് വിവരം. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും.
അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചു. കൊച്ചിയിലെ ഹെലിപ്പാഡിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് മാർഗമാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Nov 25, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേയും മറ്റ് വിവിധ സ്റ്റേഷനിലെയും നിരവധി കേസ്സിലെ പ്രതിയും ആനൂപ്പാറ ശ്രീജിത്ത് വധ ക്കേസിലെ ഒന്നാം പ്രതിയുമായ ഇടക്കോട് വില്ലേജിൽ ഊരുപോയ്ക ദേശത്തു ഇടക്കോട് തെക്കത്തിൽ ക്ഷേത്രത്തിന്റെ സമീപം പുളിയൻ കാണി വീട്ടിൽ മോഹനൻ മകൻ വിനീത് @കുര്യൻ age 27 നെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം KAA(P)A ചുമത്തി കരുതൽ തടങ്കലിൽ അടച്ചു
by Midhun HP News | Nov 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
by Midhun HP News | Nov 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി സംഘം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് കോടതിയില്‍. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഗൂഢാലോചന നടത്തുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് എങ്ങനെ ഉണ്ടാക്കി, ആരൊക്കെ ഉപയോഗിച്ചു, മാധ്യമറിപ്പോര്‍ട്ടുകള്‍ ഏതെല്ലാം വിധത്തില്‍ വന്നു, എങ്ങനെ ഡിവൈഎഫ്‌ഐയുടെ പരാതി വന്നു, കേസെടുത്തു, സമാനമായി സംസ്ഥാനത്ത് വന്ന മറ്റു കേസുകള്‍ എല്ലാം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. സി ആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റീവ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയല്‍ ഫോര്‍മാറ്റ് ആണെന്നും ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഫെനി, ബിനില്‍ ബിനു എന്നിവരെ തൈക്കാടു വെച്ചാണ് പിടികൂടുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് കെപിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
പ്രതികള്‍ സഞ്ചരിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറിലായിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ് നടന്‍ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രമിന്റെ ഫോണില്‍ നിന്നും 24 വ്യാജ കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരെണ്ണമാണ് അജിത്തിന്റെ ചിത്രം വെച്ചുള്ള വ്യാജ കാര്‍ഡ്. പൊലീസ് കണ്ടെടുത്ത കാര്‍ഡുകള്‍ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കൈമാറിയിരുന്നു.
by Midhun HP News | Nov 23, 2023 | Latest News, ജില്ലാ വാർത്ത
എറണാകുളം: കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ പോസ്റ്റർ പ്രകാശനം നിർമ്മാതാവ് നജീബ് അൽ അമാന പ്രകാശനം ചെയ്തു. പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികനിൽ സുമിത്ത്.എം.ബി നായകനായി എത്തുന്നു. നീമാ മാത്യു വാണ് നായിക.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഏറെ ശ്രദ്ധേയനായ
ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികൻ. അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.
ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.
നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ലൊക്കേഷൻ പാലക്കാട്,കോഴിക്കോട്,വയനാടുമാണ്. വിനോദ് കോവൂർ,പ്രിയ ശ്രീജിത്ത്, ശിവജി ഗുരുവായൂർ,സലാഹുറഹ്മാൻ,വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,രഞ്ജിത്ത് സരോവർ,തേജസ് മേനോൻ,നിവിൻ, നിഹാരിക റോസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ
സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.
പ്രോജക്റ്റ് കോഡിനേറ്റർ -സലാം ലെൻസ് വ്യൂ,
സ്റ്റിൽസ് – അനിൽ ജനനി,
പി.ആർ.ഒ -സുഹാസ് ലാംഡ,
ലൊക്കേഷൻ മാനേജർ -ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ്
പോസ്റ്റർ ഡിസൈൻ – അഖിൽ ദാസ്,
നൃത്ത സംവിധാനം -അദുൽ കമാൽ,
മേക്കപ്പ് – അനീഷ് പാലോട്
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 റിലീസിൽ ചെയ്യും
Recent Comments