by Midhun HP News | Nov 22, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജ ബമ്പർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ JC213199 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടി അടിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ളതാണ് ഏജൻസി.
തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. നാല് പേർക്ക് ഓരോ കോടിവീതമാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയാണ് നാലാം സമ്മാനം. സമാശ്വാസ സമ്മാനമായി നാല് പേർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നീ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകൾ. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മുപ്പത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്.
നറുക്കെടുപ്പ് ഫലം
www.statelottery.kerala.gov.in എന്ന വെബ്സൈറ്റിൽ കിട്ടും. ഏറ്റവും കൂടുതൽ വിൽപ്പനയും സമ്മാനത്തുകയുമുള്ള ഭാഗ്യക്കുറിയാണ് ബമ്പർ ലോട്ടറികൾ. പൂജാ ബമ്പറിന് പുറമെ അഞ്ച് ബമ്പറുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്.അതേസമയം, ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനത്തുക 20 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു സമ്മാനത്തുക. 400 രൂപയാണ് ടിക്കറ്റിന് വില.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.
by Midhun HP News | Nov 21, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
വിവാഹ സൽക്കാരത്തിൻ്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിർത്തു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഒരു സംഘങ്ങളും നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല എന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.
by Midhun HP News | Nov 21, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഡിങ്കിരി അനിലിന്. ഡസ്റ്റർ എന്ന ഷോർട്ട് ഫിലിമിലാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് ഡിങ്കിരി അനിൽ അർഹനാകുന്നത്.
പ്രശസ്ത സിനിമ, സീരിയൽ താരം യവനിക ഗോപാലകൃഷ്ണൻ പുരസ്ക്കാരം നൽകി. ചടങ്ങിൽ പ്രശസ്ത ഡയറക്റ്റർ ബാലു കിരിയത്ത്, സുധീർ കരമന, അശ്വമേധം ജി എസ്. പ്രദീപ്, ഡയറക്ടർ ആർ എസ് പ്രദീപ്, സീരിയൽ താരം ഉമ നായർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു.
by Midhun HP News | Nov 21, 2023 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ (72) അന്തരിച്ചു. ഉദരരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.
ജില്ലാ പഞ്ചായത്ത് അംഗം, സിപിഐ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ കരുനാഗപ്പള്ളിയിലെത്തിക്കും. പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം കല്ലേലിഭാഗത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
by Midhun HP News | Nov 21, 2023 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ ബാബാ സാഹിബ് ഡോ. അംബേദ്ക്കർ നാഷണൽ അവാർഡിനർഹനായി മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് പൊയ്കമുക്ക് ഹരി. പൊതു പ്രവർത്തന മികവിനാണ് അദ്ദേഹത്തെ ഈ അവാർഡിനായി തെരഞ്ഞെടുത്തത്. ഡിസംബർ 10 11 തീയതികളിൽ നടക്കുന്ന ചടങ്ങിൽ ആദരവ് ഏറ്റു വാങ്ങും ഭാരതീയ ദളിത് അക്കാദമിയാണ് ഇതിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
by Midhun HP News | Nov 21, 2023 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ അയിരൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ അനസ് ഖാനും അയിരൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമ കേസിൽ പ്രതിയായ വില്ലിക്കടവ് സ്വദേശി ദേവ നാരായണൻ നിരവധി കേസുകളൽ പ്രതിയും മയക്കുമരുന്ന് കേസിലെ പ്രതിയും കൂടിയാണ് പോലീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ഒരു വർഷങ്ങൾക്കു മുന്നേ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലും പ്രതികളാണ് അനസ് ഖാൻ. ഇരുവരെയും കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ട് വരവെ അനസ്ഖാൻ ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ട് വാൾ കൊണ്ട് പോലീസിനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച CPO ബിനു വിന്റെ കൈക്ക് വെട്ടേറ്റു. തുടർന്ന് ഇയാൾ കത്തി ദേവ നാരായണന് കൈ മാറുകയും ഇയാൾ പോലീസിനെ ആക്രമിക്കുകയും ചെയ്തെങ്കികും പൊലീസ് ഒഴിഞ്ഞു മാറി. തുടർന്ന് അതി സാഹസികമായി പൊലീസ് ഇരുവരെയും കീഴടക്കി. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്
Recent Comments