നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; ആദ്യ ജനസദസ്സ് പയ്യന്നൂര്‍ മണ്ഡലത്തില്‍

നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; ആദ്യ ജനസദസ്സ് പയ്യന്നൂര്‍ മണ്ഡലത്തില്‍

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടങ്ങും. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ രാവിലെ യോഗത്തില്‍ പങ്കെടുക്കും. ഇവരുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂര്‍, 3 മണിക്ക് മാടായി, 4.30ന് തളിപ്പറമ്പ്, 6 മണിക്ക് ശ്രീകണ്ഠപുരത്തും ജനസദസ്സ് നടക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.

നവകേരള സദസില്‍ കാസര്‍കോട് ജില്ലയില്‍ ഇതുവരെ 14,600 പരാതികള്‍ ലഭിച്ചു. മഞ്ചേശ്വരം മണ്ഡലം 1908, കാസര്‍കോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങള്‍.

കാറിടിച്ച് കാൽനടയാത്രികന് പരിക്ക്

കാറിടിച്ച് കാൽനടയാത്രികന് പരിക്ക്

കല്ലമ്പലം: കാറിടിച്ച് കാൽനടയാത്രികന് പരിക്ക്.നാവായിക്കുളം ഡീസന്റ് മുക്ക് കുന്നുവിള വീട്ടിൽ കൊച്ചു പപ്പടം എന്ന് വിളിപേരുള്ള രാജു (55) വിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഭാഗത്താണ് അപകടം നടന്നത്. നാവായിക്കുളം ഭാഗത്തേക്ക്‌ റോഡിന് ഇടത് വശത്തുകൂടെ നടന്നുപോകുകയായിരുന്ന രാജുവിനെ പിറകിൽ നിന്നുവരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ രാജുവിനെ നാട്ടുകാരും കാർ ഉടമയും കൂടി കല്ലമ്പലത്തെ സ്വകാര്യ ആശൂപത്രിയിലും പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തപ്പോഴേക്കും കാർ ഉടമ മുങ്ങി. തുടർന്ന് രാജുവിന്റെ ബന്ധുക്കളെത്തി ആബുലൻസിൽ രാജുവിനെ മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശൂപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.

ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയറെ മർദിച്ച സംഭവം; പ്രതിഷേധവുമായി ജീവനക്കാർ

ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയറെ മർദിച്ച സംഭവം; പ്രതിഷേധവുമായി ജീവനക്കാർ

ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയർ ശ്രീജിത്തിനെ കരാറുകാരൻ മർദ്ദിച്ചു. സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. ആറ്റിങ്ങൽ ഗവ. ടൗൺ യു പി സ്കൂളിലെ പാചക പുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ആക്രമണം.

പണിക്ക് ഉപയോഗിച്ചിരുന്ന കോൺക്ട്രീറ്റ് മിശ്രിതത്തിന്റെ പോരായ്മ ഓവർസിയർ ശ്രീജിത്ത് ചോദ്യം ചെയ്തതാണ് കരാറുകാരനെ പ്രകോപിപ്പിച്ചത്. കോൺക്രീറ്റ് മിക്സിനെ കുറിച്ചുള്ള തർക്കം രൂക്ഷമായതോടെ പണികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പണികൾ താടയുകയായിരുന്നു. തുടർന്ന് കോൺട്രാക്ടർ അജിത് നഗരസഭാ പൊതു മരാമത്ത് ജീവനക്കാരനെ മർദ്ദിക്കുയായിരുന്നു. മർദ്ദനമേറ്റ ശ്രീജിത്ത് ആറ്റിങ്ങൽ വലിയ കുന്ന് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പാജകപ്പുരയുടെ കോൺക്രീറ്റിനിടെ ജോലി തടയുകയും, തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷം മർദ്ദിക്കുകയായിരുന്നതായും കോൺട്രാക്ടർ അജിത് പറഞ്ഞു. അജിത് വർക്കല താലൂക്കാശുപത്രിയിലും ചികിത്സ തേടി.

യുവ ഉത്സവ് 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര സഹമന്ത്രി

യുവ ഉത്സവ് 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര സഹമന്ത്രി

നെഹ്റു യുവകേന്ദ്ര സം​ഘതൻ കേരള സോൺ സംഘടിപ്പിക്കുന്ന യുവ ഉത്സവ് 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ വർക്കലയിൽ നിർവഹിച്ചു.

വർക്കല ശിവ​ഗിരി ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന രണ്ട് ദിവസത്തെ യുവ ഉത്സവിൽ വിവിധ കലാമത്സരങ്ങൾ നടക്കും. പരിപാടിയുടെ ഭാ​ഗമായി വികസിത് ഭാരത് പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ യുവതലമുറ സ്വയം പര്യാപ്തരാകണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നിപുണത കൂടി ആവശ്യമാണ്. ഇത്
കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ചടങ്ങിൽ കേന്ദ്രസഹമന്ത്രി പഞ്ച പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശിവഗിരി മഠം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി വിശാലാനന്ദയും പങ്കെടുത്തു.

ഓവർസീയറെ കരാറുകാരൻ മർദിച്ചതായി പരാതി

ഓവർസീയറെ കരാറുകാരൻ മർദിച്ചതായി പരാതി

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയർ ശ്രീജിത്തിനെ കരാറുകാരൻ മർദിച്ചതായി പരാതി. ഗവ. ടൗൺ യുപി സ്കൂളിലെ പാചക പുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് കോൺട്രാക്ടർ അജിത് ശ്രീജിത്തിനെ മർദ്ദിചെന്നാണ് ആരോപണം. പണിക്ക് ഉപയോഗിച്ചിരുന്ന കോൺക്ട്രീറ്റ് മിശ്രിതത്തിന്റെ പോരായ്മ ഓവർസിയർ ശ്രീജിത്ത് ചോദ്യം ചെയ്തതാണ് കരാറുകാരനെ പ്രകോപിതനാക്കാൻ കാരണമെന്നും പറയുന്നു .

റവന്യൂ ജില്ലാ ശാസ്ത്രമേള: ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ഓവറാൾ രണ്ടാം സ്ഥാനത്ത്

റവന്യൂ ജില്ലാ ശാസ്ത്രമേള: ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ഓവറാൾ രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് മേള യിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ഓവറാൾ രണ്ടാം സ്ഥാനവും പൊതു വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചിരിക്കുന്നു.