കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു

നവംബർ മാസം 7,8,9,10 തീയതികളിലായി മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, ഗവൺമെന്റ് എൽപിഎസ് മടവൂർ എന്നിവിടങ്ങളിലായി നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ അസംബ്ലിയിൽ വച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ്, ജനറൽ കൺവീനർ ജി അനിൽകുമാറിന് കലോത്സവ ലോഗോ നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

വാർഡ് മെമ്പർ എ ഹസീന, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജോയിന്റ് കൺവീനർമാരായ കവിത ഒ ബി, എസ് അശോകൻ, പബ്ലിസിറ്റി കൺവീനർ പി എ സാജൻ, സ്റ്റാഫ് സെക്രട്ടറി അജൻ ബി പി തുടങ്ങിയ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരും, കൺവീനർമാരും, സ്കൂൾ പിടിഎ ഭാരവാഹികളും, അധ്യാപകരും പങ്കെടുത്തു.

അഞ്ചുതെങ്ങ് സ്വദേശിയുടെ കോമഡി ഷോട്ട് ഫിലിം സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി

അഞ്ചുതെങ്ങ് സ്വദേശിയുടെ കോമഡി ഷോട്ട് ഫിലിം സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ കോമഡി ഷോട്ട് ഫിലിം സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി. സിനി ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ വി ആർ മോത്തി സംവിധാനം ചെയ്ത “സുനി ഇത് നടക്കൂല ” എന്ന കോമഡി വെബ് സീരീസിന്റെ ആദ്യഭാഗമാണ് തുറത്തിറങ്ങിയത്.

യൂട്യൂബ് ചാനലിലൂടെ റിലീസ് ആവുകയാണ്. അഖിൽ കവലയൂർ, ഐ ആം സൂപ്പർ ഹീറോ സന്ദീപ്, അജിത്ത് സാഗർ, തൗഫീഖ്, മേഘ, ആമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷോട്ട് ഫിലിമിന്റെ കഥ സംവിധാനം വി ആർ മോത്തിയാണ് നിർവ്വഹിക്കുന്നത്.

തിരക്കഥ, സംഭാഷണം- സുബീഷ് വൈഗ, മഹി വാസൻ, അനൂപ് മുത്തിക്കാവിൽ എഡിറ്റിംഗ്- ഗോപാൽ സോൾ ടെക് മ്യൂസിക്, ബിജിഎം ആശിഷ് ബിജു ഉണ്ണുണ്ണി പ്രൊഡക്ഷൻ കൺട്രോളർ അജിത്ത് സാഗർ, മേക്കപ്പ് രഞ്ജിത്ത്, അസിസ്റ്റന്റ് ക്യാമറാമാൻ ശ്രീജിത്ത് എന്നിവരാണ്.

https://youtu.be/AA7gltJ5XmA?si=pu12P-2kWvuDlEFO

സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു, മരണ വിവരം പങ്കുവെച്ചത് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ

സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു, മരണ വിവരം പങ്കുവെച്ചത് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ ഇന്ന് രാവിലെയാണ് മരണ വിവരം പങ്കുവെച്ചത്. കുഞ്ഞ് ഐ സി യുവില്‍ ആണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി എന്നാണ് കിഷോര്‍ പറഞ്ഞത്. ഏക മകളായ നടിയുടെ വിയോഗം താങ്ങാനാവാത്ത കുടുംബത്തെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ ആത്മഹത്യ ചെയ്തത്. അതിന് പിന്നാലെ ഈ വിയോഗം കൂടി താങ്ങാനാവില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു.

കിഷോര്‍ സത്യയുടെ കുറിപ്പ്

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

മൂന്നാം വർഷവും ഒന്നാം സ്ഥാനത്തേക്ക് എ സി എ സി

മൂന്നാം വർഷവും ഒന്നാം സ്ഥാനത്തേക്ക് എ സി എ സി

ആറ്റിങ്ങൽ നഗരസഭ കേരളോത്സവം 2023 കലാ-കായിക മാമാങ്കത്തിൽ പകരം വയ്ക്കാനാവാത്ത 227 ഓവർ ഓൾ പോയിന്റുകൾ കരസ്തമാക്കി മൂന്നാം വർഷവും ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ്‌ ഒന്നാമതെത്തി. 2023 ഒക്ടോബർ 22 മുതൽ 30 വരെ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. നൂറിലേറെ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

അത്‌ലറ്റിക്സ് മത്സരങ്ങൾ ശ്രീപാദം സ്റ്റേഡിയത്തിലും, കലാമത്സരങ്ങൾ ഗവ. ടൗൺ യു പി എസ് സ്കൂളിലും, ക്രിക്കറ്റ്‌, ഫുട്ബോൾ എന്നിവ ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലും, വോളിബോൾ കൊല്ലമ്പുഴയിലും, ചെസ്സ് എ സി എ സി യിലും, പഞ്ചഗുസ്തി നഗരസഭ അങ്കണത്തിലും നടന്നു. വിജയി കൾക്കുള്ള സമ്മാനദാനം നഗരസഭാ അധ്യക്ഷ അഡ്വ. എസ്. കുമാരി നിർവഹിച്ചു. പോയിന്റ് ഇനത്തിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ക്ലബ്ബ്‌ ഒന്നാം സ്ഥാനം കലസ്ഥമാക്കി. 5000 രൂപയും ഓവർ ഓൾ ട്രോഫിയും എ സി എ സി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്. സുഖിലും ഭാരവാഹികളും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം ഫ്രണ്ട്സ് കൊല്ലമ്പുഴക്കും, മൂന്നാം സ്ഥാനം പൗർണമി ചിറ്റാറ്റിൻകരയും സ്വന്തമാക്കി.

ഇന്ന് കേരളപ്പിറവി; കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കമാകും

ഇന്ന് കേരളപ്പിറവി; കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.

കേരളപ്പിറവി സംസ്ഥാന സർക്കാർ കേരളീയം എന്ന പേരിൽ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതൽ നവംബർ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ പങ്കെടുക്കും.

കലോത്സവ പന്തലിന് കാൽനാട്ടി

കലോത്സവ പന്തലിന് കാൽനാട്ടി

ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം നവംമ്പർ 7, 8, 9, 10 തീയതികളിലായി ആറ്റിങ്ങൽ ബോയ്സ് ഹൈസ്ക്കൂളിൽ വച്ച് നടക്കുന്നു. തൊണ്ണൂറിൽപരം സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മാറ്റുരയ്ക്കുന്ന ഈ കലാ മാമാങ്കം ഒൻപത് വേദികളിലായി നടക്കുന്നു. ഈ പന്തലിന്റെ കാൽ നാട്ടു കർമ്മം ബോയ്സ് സ്കൂൾ അങ്കണത്തിൽ വച്ച് ആറ്റിങ്ങൽ നഗരസഭാ അദ്ധ്യക്ഷ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.

ഈ കർമ്മത്തിൽ സാക്ഷ്യം വഹിക്കുവാൻ പന്തൽ കമ്മറ്റി കൺവീനർ എ. നജാം പി.ടി.എ.പ്രസിസന്റ് വിനു, പ്രിൻസിപ്പാൾ, ഹസീന ടീച്ചർ, എച്ച്.എം. അനിൽകുമാർ , അദ്ധ്യാപകസംഘടനാ ഭാരവാഹികളായ എൻ സാബു , ദിനേഷ് കുമാർ കെ , എം മഹേഷ്, വിനോദ്, ബാബു, ഒ.ഷാബു, സജ്ഞീവ് 1 സന്നിഹിതരായിരുന്നു.