വക്കം ജി സ്‌ക്വയറിൽ ഇന്ദിരാ പ്രിയദർശിനിയുടെ അനുസ്മരണ സമ്മേളനം നടന്നു

വക്കം ജി സ്‌ക്വയറിൽ ഇന്ദിരാ പ്രിയദർശിനിയുടെ അനുസ്മരണ സമ്മേളനം നടന്നു

ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് വക്കം ജി സ്‌ക്വയറിൽ ഇന്ദിരാ പ്രിയദർശിനിയുടെ 39-ആം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, ഉമ്മൻചാണ്ടിയുടെ എൺപതാം ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, ഉമ്മൻചാണ്ടിയുടെ എൺപതാം ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, ഉമ്മൻചാണ്ടിയുടെ എൺപതാം ജന്മദിനവും കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത്, ബ്ലോക്ക് സെക്രട്ടറി ആലംകോട് ആസാദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാരവി, മുൻ കൗൺസിലർ സുമാമണി, ബൂത്ത്‌ പ്രസിഡന്റുമാരായ ജയകുമാർ, വിജയകുമാർ, ചിത്രരാജ്, മണ്ഡലം കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും അനുസ്മരണം നടത്തി.

റെയിൽവേ ഡിവിഷൻ ഓഫീസ് ധർണ്ണ നടന്നു

റെയിൽവേ ഡിവിഷൻ ഓഫീസ് ധർണ്ണ നടന്നു

തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ – നിർമാണം പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ബഹുജന ധർണ്ണ സിപിഐഎം ജില്ല സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.

നരുവാമൂട് ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, ഐ ബി സതീഷ് എംഎൽഎ, എസ് കെ പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ഏരിയ കമ്മിറ്റി അംഗം എസ് കെ പ്രമോദ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, പഞ്ചായത്ത് അംഗം ഇ ബി വിനോദ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി ബിനുകുമാർ, ആർ ജിജു, സി എസ് രജീഷ്, എസ് പി അനൂജ്, ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

ടെർമിനൽ നിർമ്മാണത്തിന്റെ അശാസ്ത്രീയമായ പ്രവർത്തികൾ മൂലം മഴക്കാലത്ത് മുപ്പതിലധികം വീടുകൾ വെള്ളക്കെട്ടിലാകുന്നു. റോഡുകളും, നടവഴികളും  സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഇറിഗേഷൻ കനാൽ മണ്ണിട്ട് നികത്തിയിത്  വെള്ളക്കെട്ട് കൂട്ടുന്നതിന് കാരണമായി. ഏതാനും ദിവസം മുന്നേ പെയ്ത കടുത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളംകയറിയിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും റെയിവേ അധികൃതർ ആരും പങ്കെടുക്കാൻ തയ്യാറായില്ല. പ്രദേശവാസികളോട്  റെയിൽവേ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

ജില്ല കമ്മിറ്റി അംഗം എം എം ബഷീറിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ മാനേജറും, നേമം ടെർമിനലിന്റെ നിർമാണ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയറുമായും നടത്തിയ ചർച്ചയിൽ വെളളിയാഴ്ച റെയിവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പു നല്കിയതിനെ തുടർന്ന് ധർണ്ണ അവസാനിപ്പിച്ചു.

ഐ എൻ ടി യു സി ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെഷൻ ഉദ്ഘാടനം ചെയ്തു

ഐ എൻ ടി യു സി ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെഷൻ ഉദ്ഘാടനം ചെയ്തു

ഐ എൻ ടി യു സി ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെഷൻ നടന്നു. ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡൻ്റ് അജിത്ത് പട്ടത്തിലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പ്രസിഡൻ്റ് വി ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് ബദർഷ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് അഭയൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് കമ്മിറ്റി അംഗം രവി കുമാർ, ബ്ലോക്ക് സെക്രട്ടറി എം. എസ് ശശിധരൻ, സുധാകരൻ, ചന്ദ്രശേഖരൻ, ഇടേക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരൺ എന്നിവർ പങ്കെടുത്തു.

ചെറുന്നിയൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചാരണം നടന്നു

ചെറുന്നിയൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചാരണം നടന്നു

വർക്കല: ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 39-ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചെറുന്നിയൂർ ഇന്ദിരാ ഭവനിൽ കൂടിയ ചടങ്ങിൽ ഗാന്ധിയുടെ അലങ്കരിച്ച ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. എം. ജഹാംഗീർ, ഡി. രാധാകൃഷ്ണൻ, കെ. വിക്രമൻ നായർ, താന്നിമൂട് എസ്. സജീവൻ, എസ്. ശശികല, കെ. രാജേന്ദ്ര ബാബു, റോബിൻ കൃഷ്ണൻ, എസ്. ജയപ്രകാശ്, എ. നാസറുള്ള, ഗോപി ചെട്ടിയാർ, ബഷീർ കുട്ടി, സുമേഷ്, മനോഹരൻ, പാലച്ചിറ സൈഫ്, ഷിഹാബുദീൻ, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

പെരുമാതുറയിൽ വീടുകൾക്ക് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം; രണ്ട് പേർക്ക് പരുക്ക്

പെരുമാതുറയിൽ വീടുകൾക്ക് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം; രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും പരാതിയുണ്ട്. ഒരു വാഹനത്തിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.