by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യ പ്രസ്നങ്ങളെ തുടർന്ന് കുമാര പുറത്തായിരുന്നു അന്ത്യം സംഭവിച്ചത്. തുടർന്ന് സ്വവസതിയിൽ എത്തിയ്ക്കുമെന്നാണ് അറിയുന്നത്. സംസ്കാര നടപടികളിൽ തീരുമാനമായിട്ടില്ല.
മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമൻ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
ആലംകോട്: ഉറക്കം വന്നപ്പോൾ ഡ്രൈവർ ഉറങ്ങി. താക്കോൽ കള്ളൻ കൊണ്ടുപോയി. ആലംകോട് പുളിമൂട് ജംഗ്ഷനിലാണ് സംഭവം. ഇരിങ്ങാലക്കുടയിൽ നിന്നും സിമന്റ് കയറ്റി പോകവേ ഡ്രൈവർ ഉറങ്ങിയ സമയം നോക്കി ആരോ ഒരാൾ ലോറിയിൽ നിന്നും താക്കോൽ എടുത്തു കൊണ്ട് പോയി. ഉറക്കം തോന്നിയപ്പോൾ ആലംകോട് പുളിമൂട് ജംഗ്ഷനിൽ ഇടതുവശത്ത് ഒഴിച്ചിട്ട് ഡ്രൈവർ ഒന്നുറങ്ങിയ സമയമായിരുന്നു സംഭവം. ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി. എന്തായാലും ആലംകോട് മേഖലയിൽ മോഷണങ്ങൾ വ്യാപകമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നുണ്ട്.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
കൊടുവഴന്നൂർ ചെർക്കാരം സ്വദേശിയും കലാകാരനുമായ ശിവപ്രസാദിനെ മുൻ എം എൽ എ അഡ്വ. ബി സത്യൻ ഷാൾ അണിയിച്ചു ആദരിച്ചു. “ഗീതോപദേശ സന്ദേശം” ചിത്രീകരിച്ച് അതിമനോഹരമായി വൈക്കോലിൽ തീർത്ത ചിത്രത്തിനാണ് ശിവപ്രസാദിനെ ആദരിച്ചത്. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഗീതോപദേശ സന്ദേശം ഉൾക്കൊള്ളുന്നതാണ് ചിത്രം. കഷ്ടപ്പാടുകളെ അതിജീവിച്ചാണ് ഇദ്ദേഹം കലാകാരനായത്.
കരകൗശല വകുപ്പ് സംസ്ഥാന ബഹുമതിയും ഇദ്ദേഹം നേടിയിട്ടുണ്ട്.
സി പി ഐ എം നേതാക്കളായ എസ് വിൻസൻ്റ്, എൻ. സലീൽ, കെ.കൃഷ്ണൻ പോറ്റി ഡി.തുളസിധരൻ, ടി വി ബീന, കെ.കൃഷ്ണൻപോറ്റി എന്നിവരും എസ്. അനിൽകുമാർ, മോഹൻദാസ്, പുഷ്പൻ തുടങ്ങിയ പൊതുപ്രവർത്തകരും എം എൽ എ യ്‌ക്കൊപ്പമുണ്ടായിരുന്നു.
ശിവപ്രസാദിൻ്റെ നമ്പർ -9895923642
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
കൊണാർക് എഞ്ചിനീയറിംഗ് കൺസൾസിന്റെ നൂതന സംഭരമായ കൊണാർക് വിൻ ഡോർസ് സൊല്യൂഷൻസ് പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം സി റോഡിൽ ഷാർജ ടവറിനു സമീപമാണ് സ്‌ഥാപനത്തിന്റെ പ്രവർത്തനം. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്യാംനാഥ്. എസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, എക്സ് എംഎൽഎ കെ.രാജൻ, പുഞ്ചക്കരി സുരേന്ദ്രൻ, ശിവകുമാർ ,വി.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻഷനിലുമായി 65,05,000 ഗുണഭോ ക്താക്കളാണുള്ളത്. ഇവരിൽ 51,15,316 (78.64 ശതമാനം) പേരാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്. 13,89,684 പേർ മസ്റ്ററിങ് ചെയ്തിട്ടില്ല. ഇവർ ഇന്ന് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ മുടങ്ങും.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
ഇടയ്‌ക്കോട്: പ്രകൃതി ഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ചു വയൽക്കാറ്റേറ്റ് നടന്നാലോ..ആ പഴയ ഗ്രാമ നന്മകളിലൂടെ.. കാർഷിക സംസ്‌കൃതിയെ പുനർജീവിപ്പിക്കുന്ന വയൽനടത്തം സംഘടിപ്പിച്ചത്. പിരപ്പമൺകാട് ഏല പാടശേഖരസമിതിയാണ്. ഒപ്പം കർഷകരും കുട്ടികളും നാട്ടുകാരും ഒത്തുചേർന്നപ്പോൾ ഒരു സംസ്‌കൃതിയുടെ ഉണർത്തുപാട്ടാണ് പിരപ്പമൺകാവ് പടശേഖരത്തു കേട്ടത്.
ആരോഗ്യചിന്തയുടെ കൂടി ഭാഗമായ പ്രഭാത സായാഹ്നനടത്തം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം കൂടി വയൽ നടത്തത്തിനുണ്ട്. ഇടയ്‌ക്കോട് ആറാട്ട് കടവിൽ പടശേഖരസമിതി സെക്രട്ടറി എ അൻഫാർ അധ്യക്ഷതയും സാബു വി. ആർ സ്വാഗതവും പറഞ്ഞ യോഗം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വി ഷൈനി, റ്റി ബിജു, വിഷ്ണു രവീന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു.
ഇടയ്‌ക്കോട് എൽ പി എസ് പ്രധാന അധ്യാപകൻ ജയകുമാരൻ ആചാരി നന്ദിയും പറഞ്ഞു. അവനവഞ്ചേരി ഹൈസ്കൂളിലെ എസ് പി സി കോർഡിനേറ്റർ ഒ സാബുവും എസ് പി സി വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് ആൾക്കാർ പങ്കെടുത്ത ചടങ്ങ് നാടിനു തന്നെ മാതൃകയാണ്. ആറ്റു വരമ്പിലൂടെയും പാടവരമ്പിലൂടെയും നടക്കുക എന്നതിനപ്പുറത്തേയ്ക്ക് കാട് പിടിച്ച കാർഷിക സംസ്‌കൃതിയെ പുറത്ത് കൊണ്ട് വരുന്നതിനാണ് ഇത്തരം സംരംഭം സംഘടിപ്പിച്ചത്. ആരും കടന്നു വരാത്ത ഇടം ആയതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഈ ഭാഗത്തു ഉണ്ടായിരുന്നു. അത് ഒഴിവാക്കുക എന്നതും പടശേഖര സമിതിയുടെ പ്രവർത്തനങ്ങളിലൊന്നായിരുന്നു. വരും ദിവസങ്ങളിൽ പുറത്ത് നിന്നുള്ളവരെയും ഇവിടേയ്ക്ക് കൊണ്ടുവരാനും ഇടയ്‌ക്കോട് പ്രദേശത്തെ മുഴുവൻ പടശേഖരവും കാർഷിക യോഗ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.
Recent Comments