ക്ഷേമപെൻഷൻ മസ്റ്ററിംഗ് സമയപരിധി ഇന്ന് അവസാനിക്കും

ക്ഷേമപെൻഷൻ മസ്റ്ററിംഗ് സമയപരിധി ഇന്ന് അവസാനിക്കും

ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻഷനിലുമായി 65,05,000 ഗുണഭോ ക്താക്കളാണുള്ളത്. ഇവരിൽ 51,15,316 (78.64 ശതമാനം) പേരാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്. 13,89,684 പേർ മസ്റ്ററിങ് ചെയ്തിട്ടില്ല. ഇവർ ഇന്ന് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ മുടങ്ങും.

ശുദ്ധവായു ശ്വസിച്ച് നാടറിഞ്ഞൊരു വയൽനടത്തത്തിനു തുടക്കമായി

ശുദ്ധവായു ശ്വസിച്ച് നാടറിഞ്ഞൊരു വയൽനടത്തത്തിനു തുടക്കമായി

ഇടയ്‌ക്കോട്: പ്രകൃതി ഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ചു വയൽക്കാറ്റേറ്റ് നടന്നാലോ..ആ പഴയ ഗ്രാമ നന്മകളിലൂടെ.. കാർഷിക സംസ്‌കൃതിയെ പുനർജീവിപ്പിക്കുന്ന വയൽനടത്തം സംഘടിപ്പിച്ചത്. പിരപ്പമൺകാട് ഏല പാടശേഖരസമിതിയാണ്. ഒപ്പം കർഷകരും കുട്ടികളും നാട്ടുകാരും ഒത്തുചേർന്നപ്പോൾ ഒരു സംസ്‌കൃതിയുടെ ഉണർത്തുപാട്ടാണ് പിരപ്പമൺകാവ് പടശേഖരത്തു കേട്ടത്.

ആരോഗ്യചിന്തയുടെ കൂടി ഭാഗമായ പ്രഭാത സായാഹ്നനടത്തം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം കൂടി വയൽ നടത്തത്തിനുണ്ട്. ഇടയ്‌ക്കോട് ആറാട്ട് കടവിൽ പടശേഖരസമിതി സെക്രട്ടറി എ അൻഫാർ അധ്യക്ഷതയും സാബു വി. ആർ സ്വാഗതവും പറഞ്ഞ യോഗം മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വി ഷൈനി, റ്റി ബിജു, വിഷ്ണു രവീന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു.

ഇടയ്‌ക്കോട് എൽ പി എസ് പ്രധാന അധ്യാപകൻ ജയകുമാരൻ ആചാരി നന്ദിയും പറഞ്ഞു. അവനവഞ്ചേരി ഹൈസ്കൂളിലെ എസ് പി സി കോർഡിനേറ്റർ ഒ സാബുവും എസ് പി സി വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് ആൾക്കാർ പങ്കെടുത്ത ചടങ്ങ് നാടിനു തന്നെ മാതൃകയാണ്. ആറ്റു വരമ്പിലൂടെയും പാടവരമ്പിലൂടെയും നടക്കുക എന്നതിനപ്പുറത്തേയ്ക്ക് കാട് പിടിച്ച കാർഷിക സംസ്‌കൃതിയെ പുറത്ത് കൊണ്ട് വരുന്നതിനാണ് ഇത്തരം സംരംഭം സംഘടിപ്പിച്ചത്. ആരും കടന്നു വരാത്ത ഇടം ആയതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഈ ഭാഗത്തു ഉണ്ടായിരുന്നു. അത് ഒഴിവാക്കുക എന്നതും പടശേഖര സമിതിയുടെ പ്രവർത്തനങ്ങളിലൊന്നായിരുന്നു. വരും ദിവസങ്ങളിൽ പുറത്ത് നിന്നുള്ളവരെയും ഇവിടേയ്ക്ക് കൊണ്ടുവരാനും ഇടയ്‌ക്കോട് പ്രദേശത്തെ മുഴുവൻ പടശേഖരവും കാർഷിക യോഗ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

മുതലപൊഴിയിൽ വീണ്ടും ബോട്ടപകടം

മുതലപൊഴിയിൽ വീണ്ടും ബോട്ടപകടം

ഇന്ന് രാവിലെ 6.45ഓടെ മുതലപ്പൊഴി ഹാർബറിൽ നിന്നും സിംസന്റെ ഉടമസ്ഥതയിലുള്ള ഇമ്മാനുവേൽ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ 7 പേരിൽ രണ്ടു പേരായ അഞ്ചുതെങ്ങ് സ്വദേശി ഫ്രാക്ലിൻ(45) ജോയ് 54 എന്നിവർക്ക് ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിലിടിച്ച് പരിക്കേറ്റു. വള്ളത്തിൽ കരയിൽ എത്തിച്ച് ഇരുവരെയും ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴിമുഖം കടക്കവേ ശക്തമായ തിരയിൽ പെട്ട വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്കാണ് തിര പൊങ്ങി അടിച്ചപ്പോൾ പരിക്കേറ്റത്

സ്‌പെയിനിനെ വീഴ്ത്തി അന്താരാഷ്ട്ര കിരീടം; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനു അഭിമാന നേട്ടം

സ്‌പെയിനിനെ വീഴ്ത്തി അന്താരാഷ്ട്ര കിരീടം; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനു അഭിമാന നേട്ടം

മാഡ്രിഡ്: ആതിഥേയരായ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനു കിരീട മധുരം. സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പോരാട്ടത്തിലാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. 22ാം മിനിറ്റില്‍ വന്ദ കട്ടാരിയ, 48ാം മിനിറ്റില്‍ മോണിക്ക, 58ാം മിനിറ്റില്‍ ഉദിത എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

അപരാജിത മുന്നേറ്റമാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നടത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി 1-1നു സമനില. രണ്ടാം പോരാട്ടത്തില്‍ സ്‌പെയിനുമായി 2-2നു സമനില.
മൂന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 3-0ത്തിനു വീഴ്ത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയം. ലാല്‍റെംസിയാമിയുടെ ഹാട്രിക്കാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഒടുവില്‍ ഇതേ സ്‌കോറില്‍ സ്‌പെയിനിനെ വീഴ്ത്തി കിരീടം.

ജയ്പുര്‍- മുംബൈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ വെടിവെപ്പ്; നാല് മരണം

ജയ്പുര്‍- മുംബൈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ വെടിവെപ്പ്; നാല് മരണം

ജയ്പുര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വെടിവെപ്പ്. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ജയ്പുര്‍- മുംബൈ ട്രെയിനിലാണ് സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളാണ് യാത്രക്കാര്‍ക്കു നേരെ വെടിവച്ചത്.

സംഭവത്തില്‍ ഇയാളുടെ മേലുദ്യോഗസ്ഥനായ എഎസ്‌ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്. എസ്‌കോര്‍ട്ട് ഇന്‍ ചാര്‍ജ് എഎസ്‌ഐ ടിക്കാ റാം ആണ് മരിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. ജയ്പുരില്‍ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെന്‍ട്രല്‍ എസ്എഫ് എക്‌സ്പ്രസ് ട്രെയിന്‍ പാല്‍ഘര്‍ സ്റ്റേഷന്‍ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ സിടി ചേതന്‍ എന്നയാളാണ് അക്രമി. വെടിയുതിര്‍ത്തതിനു പിന്നാലെ ഇയാള്‍ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ദഹിസര്‍ സ്റ്റേഷനു സമീപത്താണ് ഇയാള്‍ ചാടിയത്. പിന്നാലെ കോണ്‍സ്റ്റബിളിനെ ആയുധങ്ങള്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു. ഭ്യാന്ദര്‍ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

ഫീസ് അടയ്ക്കാൻ വായ്പ ലഭിച്ചില്ല: നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഫീസ് അടയ്ക്കാൻ വായ്പ ലഭിച്ചില്ല: നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്‌ക്കൽ സ്വദേശിനി അതുല്യ (20)യാണ് മരിച്ചത്. ബം​ഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഫീസടയ്ക്കാനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അതുല്യ.

കഴിഞ്ഞ വർഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താൽ നഴ്‌സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാൽ 10,000 രൂപ അടച്ച് അതുല്യ പഠനം തുടർന്നിരുന്നു.

രണ്ടാം വർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യ വർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വർഷം മുതൽ പഠിക്കണമെന്ന് നിർ‌ദേശിച്ചു. ഇതോടെ അതുല്യ തിരികെ പോന്നു. ഫീസ് അടയ്ക്കാനായി നിരവധി ബാങ്കുകളിൽ അതുല്യ വായ്പ തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അതുല്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.