രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ലയൺസ് ഇൻറർനാഷണൽ ഡിസ്‌ട്രിക്‌റ്റ് 318 എ

രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ലയൺസ് ഇൻറർനാഷണൽ ഡിസ്‌ട്രിക്‌റ്റ് 318 എ

ലയൺസ് ഇൻറർനാഷണൽ ഡിസ്‌ട്രിക്‌റ്റ് 318 എ യുടെ രക്തദാനക്യാമ്പ്, നഗരൂർ ലൈൻസ് ക്ലബ്ബും മയ്യനാട് ലയൺസ് ക്ലബ്ബും സംയുക്തമായി ശ്രീരാമ കൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ടെക്നോളജിയിൽ സംഘടിപ്പിച്ചു.

നഗരൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ ജി. മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ എം ജെ എഫ് ബി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ എം ജെ എഫ് ലയൺ ഡി ആർ സുരേഷ് ബാബു എസ് മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻറ് പ്രൊഫസർ മഹേഷിൻറെ നേതൃത്വത്തിൽ 208-501 എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾ രക്തദാനം ചെയ്തു. ഡിസ്ട്രിക്റ്റിൽ നിന്നും ഡി സി എസ് പി എം ജെ എഫ് ലയൺ വി. എം പ്രദീപ്, ഡി സി ടി എം ജെ എഫ് ലയൺ അനിൽകുമാർ, ഡി സി ബ്ലഡ് ഡൊണേഷൻ എം ജെ എഫ് സേതുമാധവൻ, ജെ കെ സെക്രട്ടറി ലയൺ മധുസൂദനൻ നായർ, മറ്റ് ക്ലബ് മെമ്പേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയാൾ തിരയിൽപ്പെട്ട് മരിച്ചു

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയാൾ തിരയിൽപ്പെട്ട് മരിച്ചു

വർക്കല പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ കോട്ടയം നാട്ടകം സ്വദേശി റിയാദ് 32 കടലിൽ തിരയിൽ പെട്ട് മരണമടഞ്ഞു. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പമായിരുന്നു റിയാദ് കുളിക്കാൻ ഇറങ്ങിയത്. തിര ശക്തമായതിനാൽ അടിയൊഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. ആ ഭാഗത്ത് ലൈഫ് ഗാർഡുകളുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലം കൂടിയാണ്

ടൂറിസം പോലീസ് ആണ് ഇദ്ദേഹം തിരയിൽപ്പെടുന്നത് കാണുകയും ഉടൻതന്നെ അപകടത്തിൽപ്പെട്ട ആളിനെ കരയ്ക്ക് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി

ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട, 5 പേർ പിടിയിൽ

ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട, 5 പേർ പിടിയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട. ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി പ്രതികൾ പിടിയിൽ. വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ (34), മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ(37), മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു( 46), മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണനാക്ക് പെരുംകുളം ഷാജി മൻസിലിൽ ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ വച്ച് ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

ബാംഗ്ലൂർ നിന്നും വൻതോതിൽ എംഡിഎംഎ കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശിൽപ ദേവയ്യ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്ഐ ഷാനവാസ്‌, ബിജിരാജ് എസ്. സി. പി. ഒ അനിൽകുമാർ ഷാഡോ /ഡാൻസാഫ് എസ്ഐ മാരായ ഫിറോസ്ഖാൻ, ബിജു ഹക്ക്, എഎസ്ഐ ബിജുകുമാർ, ദിലീപ് എസ്. സി. പി. ഒ അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അയിലം ഹൈസ്കൂളിൽ ഗോ – ടെക് പദ്ധതിക്ക് തുടക്കമായി

അയിലം ഹൈസ്കൂളിൽ ഗോ – ടെക് പദ്ധതിക്ക് തുടക്കമായി

അയിലം ഹൈസ്കൂളിൽ ഗോ – ടെക് പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഗോ-ടെക് പദ്ധതിക്ക് അയിലം ഗവ.ഹൈസ്കൂളിൽ തുടക്കമായി, ഉദ്ഘാടന ചടങ്ങിന് ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ നേതൃത്വം നൽകുകയും സ്കൂൾ പി.റ്റി.എ.പ്രസിഡൻ്റ് എൻ.മുരളി, പി.റ്റി.എ.വൈസ് പ്രസിഡൻ്റ് ആർ.വേണുനായർ, പ്രഥമ അധ്യാപകൻ ആർ.ശാന്തകുമാർ, അധ്യാപകരായ രാജേന്ദ്രൻ, രതീഷ് കുമാർ.റ്റി സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധി സാന്ദ്ര സജിത് നന്ദി രേഖപ്പെടുത്തി.

ചാലയിൽ മിന്നൽ പരിശോധന; 751 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു

ചാലയിൽ മിന്നൽ പരിശോധന; 751 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു

തിരുവനന്തപുരം: ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ
കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ,പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലക്കി ട്രെഡേഴ്‌സ് എന്ന മൊത്ത വ്യാപര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥർ സ്‌ക്വാഡ് എത്തുന്നതിനു മുൻപേ ഗോഡൗൺ പൂട്ടിയിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് ലോറിയിൽ പരിശോധന നടത്തിയത്. മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളിൽ നിന്നും കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗര സഭയ്ക്ക് കൈമാറി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു.

ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധികൾ ,പോലീസ്,തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോ – ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.

പ്രതിഭ സംഗമം സംഘടിപ്പിച്ചു

പ്രതിഭ സംഗമം സംഘടിപ്പിച്ചു

ഭാരതീയ ദളിത് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് എൻ എസ് എസ് കരയോഗം ഹാളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് എം.എസ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുന്‍ എം.എല്‍.എ ഡോ. കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിയ്ക്കുകയും, കലാ കായിക രംഗങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ കായിക താരങ്ങളെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. കൃഷ്ണകുമാർ, എം. ജെ.ആനന്ദ്, ഷാബു ഗോപിനാഥ്, കടയ്ക്കാവൂർ അശോകൻ, കെ.ആർ അഭയൻ,ബി.എസ് അനൂപ്, അഡ്വ. രാജേഷ് ബി നായർ, മോനി ശാർക്കര, ബേബി, ബി. അനിൽകുമാർ, അരുൺ വിളയിൽ, സുരേന്ദ്രൻ അൽത്തറമൂട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.