നാളെ അതിശക്തമായ മഴ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ ( ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്ന് ഗ്രാമിന് 5435 രൂപയിലും പവന് 43,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസസം ഗ്രാമിന് 5,425 രൂപയിലും പവന് 43,400 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ; കോടതി കയറി പ്രധാനാധ്യപകര്‍

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ; കോടതി കയറി പ്രധാനാധ്യപകര്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.

വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം നൽകിയിട്ടും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച പരിഗണിച്ചേക്കും.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക 2016 ലാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഉച്ചഭക്ഷണവിതരണത്തിന്‍റെ മുഴുവന്‍ ചുമതലയും പ്രധാനാധ്യാപകർക്കും. 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയാണ് അനുവദിച്ചിരിക്കുന്നത്. 500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണെങ്കില്‍ ഒരു കുട്ടിക്ക് ഏഴു രൂപ. അതിനു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ ആറു രൂപയും. ഈ തുക കൊണ്ട് ഉച്ചഭക്ഷണം മാത്രമല്ല ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കണം. വില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്കൂളുകള്‍ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിന്‍റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ ഉയർത്തുന്നു. അക്കാദിക് കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്നാണ് ആക്ഷേപം.

കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള സംഘടിപ്പിച്ചു

കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള സംഘടിപ്പിച്ചു

കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള പോത്തൻകോട് എസ്എൻഡിപി ഹാളിൽ നടന്നു.ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണൽ മാനേജർ ജി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ മായ.വി ഏരിയ മാനേജർ റഹീന ബീവി എന്നിവർ സംസാരിച്ചു. വായ്പമേളയിൽ 200ലധികം വ്യത്യസ്ത വായ്പകളിലായി 14 കോടി രൂപ വിതരണം ചെയ്തു. മേളയിൽ ഏറ്റവും അധികം രൂപ വായ്പ നൽകിയ മംഗലാപുരം ശാഖയ്ക്ക് പ്രത്യേക ഉപഹാരവും നൽകി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വെമ്പായം ശാഖയും കാരേറ്റ് ശാഖയും നേടി.

കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു

കൊച്ചി: എറണാകുളം കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കുത്തേറ്റ് മരിച്ചു. ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് കുത്തേറ്റ് മരിച്ചത്. അസം സ്വദേശിയായ പ്രാഞ്ചി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള: മൗലാന ആശുപത്രി ഡയറക്ടർ ക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം

വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള: മൗലാന ആശുപത്രി ഡയറക്ടർക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം. കോടതിച്ചെലവ് 10,000 രൂപ വേറേയും, വീഴ്ച വരുത്തിയാൽ 9% പലിശ സഹിതം നൽകണം. ഇന്ത്യയിലെ മൊബൈൽ ഫോൺ സേവന ദാതാക്കളിൽ പ്രബലരായ വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള ക്കെതിരെ സുപ്രധാന വിധി.

അര ലക്ഷം രൂപ നഷ്ട പരിഹാരവും കോടതി ച്ചെലവായി 10,000 രൂപയും.ഒരു മാസത്തിനകം നൽകണം. വീഴ്ച വരുത്തിയാൽ ഒമ്പതു ശതമാനം പലിശ സഹിതം തുക നൽകണം.
പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റൽ ഡയറക്ടർ നാലകത്ത് അബ്ദുൾ റഷീദിൻ്റെ പരാതിയിൽ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റേതാണ് വിധി. 2018 നവംബറിൽ അബ്ദുൾ റഷീദ് മൗറീഷ്യസിൽ പോയിരുന്നു. ആ രാജ്യത്തെ റോമിംഗ് അനുസരിച്ചു ഏഴു ദിവസത്തേക്ക് 2999 രൂപയുടെ പാക്കേജ് ഉപയോഗപ്പെടുത്തി. നാട്ടിൽ തിരിച്ചെത്തിയ
പ്പോൾ വി ഐ കമ്പനിയിൽ നിന്നു 2,34,244 രൂപയുടെ ബിൽ കിട്ടി. ഇത്രയും ഭീമമായ തുകയുടെ ബിൽ നൽകിയതിനെതിരെ അബ്ദുൾ റഷീദ് ഉപഭോക്തൃതർക്ക പരിഹാര ഫോറത്തെ സമീപിച്ചു.

പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും പരാതിക്കാരൻ്റെ വീഴ്ചയാണ് ബിൽ തുക വർദ്ധിക്കാൻ കാരണമെന്നും ആയിരുന്നു വൊഡഫോൺ – ഐഡിയ കമ്പനിയുടെ വാദം. കമ്പനിയുടെ ബ്രോഷറിലെ പാക്കേജ് സംബന്ധമായി ഇൻ്റർനെറ്റിലെ പരസ്യത്തിൽ മൗറീഷ്യസ് ഉൾപ്പെട്ടിട്ടുണ്ടെന്നു പരാതിക്കാരനായ അബ്ദുൾ റഷീദും തെളിവു സഹിതം ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ പാക്കേജ് ഉപയോഗത്തിൻ്റെ പരിധി കവിഞ്ഞാൽ ഉപയോക്താവിനെ മൊബൈൽ ഫോണിലോ അല്ലാതെയോ അറിയിക്കണ മെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശം നിലവിലുണ്ടെന്നും സേവനദാതാവയ വിഐ കമ്പനി അതു പലിച്ചില്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

വി ഐ കമ്പനിയുടെ വാദം തള്ളിയ ഫോറം പരാതിക്കാരനായ അബ്ദുൾ റഷീദിനു അനുകൂലമായി പുറപ്പെടുവിച്ച വിധി മൊബൈൽ സേവന രംഗത്തെ കുത്തക കൾക്കേറ്റ
കനത്ത പ്രഹരമാണെന്നു നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മൗലാന ആശുപത്രി ഡയറക്ടർ ക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം.