തമിഴ്‌നാട്ടിൽ 500 മദ്യശാലകൾ നാളെ പൂട്ടും

തമിഴ്‌നാട്ടിൽ 500 മദ്യശാലകൾ നാളെ പൂട്ടും

തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് ഹൃദ്രോഗത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വി. സെന്തിൽ ബാലാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സഭയിൽ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവിൽപ്പനശാലകളിൽ 500 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്. നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കൾ പാർട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

പത്തനംതിട്ട: ജഡ്ജിയുടെ ഔദ്യോഗിക വാഹനം തകർത്ത പ്രതി പിടിയിൽ. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ച് അടിച്ചു തകർത്തത്. പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഗണേശോത്സവം 2023 ന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ഗണേശോത്സവം 2023 ന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റേയും ശ്രീ ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം 2023 ന്റെ ഭാഗമായി ജൂൺ 25 രാവിലെ 10 മണി മുതൽ ചിത്രരചന മത്സരം നടത്തുന്നു. ക്രയോൺ വാട്ടർ കളർ, നഴ്സറി, എൽ.പി.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സാരാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9946643578, 9847868405

അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നടന്നു

അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭയിലെ അതിദരിദ്രർക്കായുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം, വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ, വിദ്യാഭാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കുന്നുവാരം യു.പി.സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ്സ് നടന്നു. യോഗാദ്ധ്യാപികയായ ബിനുശ്രീ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും യോഗാ ക്ലാസ്സ് എടുക്കുകയും, യോഗയുടെ മഹത്വം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.

മുൻ സംഗീത അദ്ധ്യാപികയ്ക്ക് ആദരവ് നൽകി ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂൾ

മുൻ സംഗീത അദ്ധ്യാപികയ്ക്ക് ആദരവ് നൽകി ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂൾ

ആറ്റിങ്ങൽ കുന്നു വാരം യു.പി.സ്കൂളിൽ ലോക സംഗിത ദിനം ആചരിച്ചു. സ്കൂളിലെ മുൻ സംഗീത അദ്ധ്യാപിക ആയിരുന്ന രാധമ്മ ടീച്ചറിനെ ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എ രാമചന്ദ്രൻ നായർ സംഗീതത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമാക്കി. ഹെഡ് മാസ്റ്റർ മധു ജി.ആർ, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ബാബു, സുമാ മണി, സാനുമതി, രാധമ്മ, ഷീജു എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.