by Midhun HP News | Jun 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം. രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി അണ്ടൂർക്കോണം ഗവൺമെൻറ് യുപിഎസിൽ പുതുതായി ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾക്ക് പോത്തൻകോട് 220 കെ വി സബ്സ്റ്റേഷനിലെ ജീവനക്കാർ പഠന സാമഗ്രികളും ബാഗും മിഠായിയും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക ബിന്ദു അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മിസ്ട്രസ്സും സാഹിത്യകാരിയുമായ രേണുക ടീച്ചർ അക്ഷര ദീപം കൊളുത്തി. പോത്തൻകോട് 220 kv സബ്ബ് സ്റ്റേഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ നസീറ അൻവർ, എ ഇ അരുൺ ജി സി, വികസന സമിതി കൺവീനർ ഷാനവാസ്, അണ്ടൂർക്കോണം സുൾഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കീഴാറ്റിങ്ങൽ: വൈ.എൽ.എം.യു.പി.എസ്സിലെ 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സജിത് കുമാർ അധ്യക്ഷനായി.
സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിനു ഷെറീന സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് മെമ്പർ രാധിക പ്രദീപ്, പഞ്ചായത്ത് മെമ്പർ യമുന, സീനിയർ അധ്യാപകനായ രഘുനാഥ് ശര്‍മ, മദർ പി.ടി.എ പ്രസിഡൻ്റ് ഉദയ, ശ്ശിഹാബുദ്ദീൻ, ജമീൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നി വിഷയങ്ങളിൽ 45%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 249000 രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം താമസവും സൗജന്യമായി ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം.
അപേക്ഷകൾ സ്വീകരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോഴ്സുകൾ….
1, B.Tech Artificial Intelligence & Data Science
2, Computer Science Engineering.
3, Civil Engineering.
4, Robotics & Automation Engineering.
5, Mechanical Enginering.
6, B.Tech Information Technology.
7, Automobile Engineering.
8, Marine Engineering.
9, Instrumentation Engineering.
10, Aeronautical Engineering.
11, Electrical and Electronics Engineering.
12, Electronics and Communication EngineScience
ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക,
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
☎️ 7736812761
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സുസ്ഥിരക്ഷീര വികസനത്തിലൂടെ ക്ഷീര കർഷകർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം മറക്കുകയാണെന്നും പാലിന് ഒരു സുസ്ഥിരവിപണിയുള്ളതിനാൽ കർഷകർക്ക് മാന്യമായ വരുമാനം സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
ആഗോള സമീകൃത ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം. എം. വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പാലും പോഷക സുരക്ഷയും എന്ന വിഷയത്തിൽ സെമിനാറും സാങ്കേതിക ശില്പശാലയും നടന്നു. സ്റ്റേറ്റ് ഡയറി ലാബിന്റെ ബ്രോഷർ പ്രകാശനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ക്ഷീര സംഘങ്ങളിലെ മികച്ച പ്രൊക്യൂർമെന്റ് അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം എറണാകുളം ജില്ലയിലെ കറുകപ്പിള്ളി സംഘത്തിലെ കെ.കെ സൗദാമിനി എം.എൽ.എയിൽ നിന്നും, മികച്ച ലാബ് അസിസ്റ്റന്റിനുള്ള പുരസ്‌കാരം കാസർഗോഡ് ജില്ലയിലെ കാലിച്ചാമരം ക്ഷീരസംഘത്തിലെ ബാലാമണി മിൽമ ചെയർമാൻ കെ.എസ് മണിയിൽ നിന്നും ഏറ്റുവാങ്ങി.
ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരവികസനവകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കേരള ക്ഷീരകർഷക ക്ഷേമ നിധി, ക്ഷീര സുരക്ഷാ ധനസഹായം കൊല്ലം ജില്ലാ നല്ലില ക്ഷീര സംഘത്തിലെ ഷംസുദീന് കൈമാറി. ക്ഷീരവികസനവകുപ്പിന്റെ അനുബന്ധസ്ഥാപനങ്ങളായ മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികളും നടന്നു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ ബിന്ദുമോൻ പി.പി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, ക്ഷീര സഹകരണ സംഘാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
by Midhun HP News | Jun 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, അറബിക്, ഗണിതം എന്നീ വിഭാഗങ്ങളുടെ ഒഴിവിലേയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ശനിയാഴ്ച (3-6-2023) രാവിലെ 10 മണിയ്ക്ക് നടത്തുന്നതാണ്.
Recent Comments