ആറ്റിങ്ങലിൽ ഇരുനിലവീട് വിൽപ്പനയ്ക്ക്
ആറ്റിങ്ങൽ: മാമം പാലം ദേശീയ പാതയിൽ നിന്ന് ഒരു കിലോമീറ്റർ മാറി, 1350 സ്ക്വയർ ഫീറ്റിൽ, 6 സെൻ്റ്, ഇരുനില വീട് വിൽപ്പനയ്ക്ക്.
Contact: 8606138015, 8547138015




ആറ്റിങ്ങൽ: മാമം പാലം ദേശീയ പാതയിൽ നിന്ന് ഒരു കിലോമീറ്റർ മാറി, 1350 സ്ക്വയർ ഫീറ്റിൽ, 6 സെൻ്റ്, ഇരുനില വീട് വിൽപ്പനയ്ക്ക്.
Contact: 8606138015, 8547138015




ചിറയിൻകീഴിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞു വീണു തൊഴിലാളി മരണപെട്ടു. കല്ലറവിളാകം സ്വദേശി സുജിത് (40) ആണ് മരണപ്പെട്ടത്.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുജിത്തിനെ രക്ഷിക്കാനിറങ്ങിയ ജിനിൽകുമാറും (കുട്ടൻ 57] ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തി.

പമ്പ് സെറ്റുപയോഗിച്ച് വെള്ളമടിക്കുകയും മൂന്നര വർഷത്തിലധികമായി തൊട്ടിയുപയോഗിച്ച് വെള്ളം കോരാതിരുന്ന കിണറായിരുന്നതിനാൽ അതിനുള്ളിൽ രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതു കാരണമാകാം ബോധക്ഷയമുണ്ടാകാൻ കാരണമെന്ന് അനുമാനിക്കുന്നു. ഫയർ & റെസ്ക്യു ഓഫീസർ ഷിബി ബാസെറ്റ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി സുജിത്തിനെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്തു.
ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. സ്റ്റേഷൻ ഓഫീസർ ജെ ജിഷാദ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുമരകത്തെയ്ക്ക് ഏകദിന ഉല്ലാസ യാത സംഘടിപ്പിക്കുന്നു. ഏപ്രിൽ 2 ന് രാവിലെ പുറപ്പെടുന്ന വിനോദ യാത്രയിൽ ബോട്ട് യാത്രയും, ഉച്ച ഭക്ഷണവും, ബസ് ഫയറും അടക്കം 1300 രൂപയാണ് ചാർജ്. യാത്രക്കാർ ആറ്റിങ്ങൽ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുക. 9061436618, 9961528981ൽ ബന്ധപ്പെടുക.


കല്ലമ്പലം: കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ ദാഹശമനത്തിനായി സൗജന്യ സംഭാര വിതരണം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ അഖിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം ആരംഭിച്ചത്. അതികഠിന ചൂടിലോട്ട് കടക്കുന്ന ഈ സമയത്ത് ആശ്വാസമേകുന്ന പ്രവൃത്തിയാണിതെന്ന് നാട്ടുകാർ പറയുന്നു.



തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ഒട്ടും വീഴ്ചയില്ലെന്നുറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്.


അനുരജ്ഞന ചർച്ചയ്ക്ക് തയ്യാറാകാതെ ഭരണപക്ഷം നിലപാടെടുത്തതോടെ സഭയിൽ പ്രതിപക്ഷം സത്യഗ്രഹം ആരംഭിച്ചു. ഇതോടെയാണ് 30 വരെ നിശ്ചയിച്ച നിയമസഭ സമ്മേളനം നേരത്തെ പിരിഞ്ഞത്. അഞ്ച് എംഎൽഎമാർ നടുത്തളത്തിൽ സത്യാഗ്രഹം തുടങ്ങിയെങ്കിലും ചോദ്യോത്തരവേള തുടർന്നു. തുടർന്ന് അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കുമോ എന്നായിരുന്നു അടുത്ത ആകാംക്ഷ. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിലായിരുന്നു ഇന്നത്തെ നോട്ടീസ്.
സഭ തീരാൻ അഞ്ചു മിനുട്ട് ശേഷിക്കെ ചോദ്യോത്തരവേള റദ്ദാക്കി. ഇന്നും അടിയന്തിരപ്രമേയ നോട്ടീസ് ഒഴിവാക്കി. സഭ തുടരണമെന്ന കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്ത് സമ്മേളനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് ധനവിനിയോഗ ബില്ലുകളടക്കം അതിവേഗം പാസാക്കി നിയമസഭ പിരിഞ്ഞു.


കിളിമാനൂർ: വ്യത്യസ്ഥ രണ്ട് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്ക്. കിളിമാനൂർ ആലംകോട് റോഡിലാണ് അപകട പരമ്പര അരങ്ങേറിയത്. ഇന്ന് പുലർച്ചെയായിരുന്നു ആദ്യ അപകടം നടന്നത്. ആലംകോട് നിന്ന് കിളിമാനൂർ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാർ വെള്ളംകൊള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.


അടുത്ത അപകടം ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു. കിളിമാനൂർ ചെങ്കിക്കുന്നിന് സമീപം നിർത്തിയിട്ട് മീൻ വിൽക്കുകയായിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീൻ വിൽപന നടത്തുകയായിരുന്ന വാലൻചേരി സ്വദേശി നിസ്സാം (35) ന് ഗുരുതര പരിക്കേറ്റു.


Recent Comments