മുൻ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

മുൻ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. 2011-16ൽ യുഡിഎഫ് ഭരണകാലത്താണ് കെ.പി.ദണ്ഡപാണി സംസ്ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായത്. ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. 

1968ൽ പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം 1972ൽ ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന അഭിഭാഷക സ്‌ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റെയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്.

അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തത് അദ്ദേഹമാണ്. 1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്‌ജിയായെങ്കിലും ഗുജറാത്തിലേക്കു സ്‌ഥലംമാറ്റം വന്ന പശ്‌ചാത്തലത്തിൽ ജഡ്‌ജി പദവി ഉപേക്ഷിച്ചു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമാണ്.

ഓസ്കർ പുരസ്കാര ധന്യതയിൽ ശ്രീ ഗുരുവായുരപ്പനെ കാണാൻ ബൊമ്മനും ബെള്ളിയുമെത്തി

ഓസ്കർ പുരസ്കാര ധന്യതയിൽ ശ്രീ ഗുരുവായുരപ്പനെ കാണാൻ ബൊമ്മനും ബെള്ളിയുമെത്തി

മികച്ച ഡോക്യുമെൻ്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ ‘ താര ദമ്പതിമാർ ‘ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ശ്രീ ഗുരുവായുരപ്പ ദർശന സായൂജ്യം തേടിയെത്തിയത്. ബൊമ്മൻ – ബെള്ളി ദമ്പതിമാരും അവർ മക്കളെ പോലെ വളർത്തിയ രണ്ട് കുട്ടിയാനകളുടെയും രക്തബന്ധത്തേക്കാൾ ഈടുറ്റ സ്നേഹവായ്പ്പിൻ്റെ ജീവിതകഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫൻ്റ് വിസ് പറേഴ്സ്.

ശ്രീഗുരുവായൂരപ്പ ഭക്തരായ ഇരുവരും എല്ലാ വർഷവും ഗുരുവായൂർ എത്താറുണ്ട്. “തങ്ങളുടെ കഥയും അഭിനയവും പങ്കുവെച്ച ചിത്രത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചപ്പോൾ ചെറുതല്ലാത്ത സന്തോഷമുണ്ടായി. അതിന് ശ്രീ ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. കടപ്പാടുണ്ട്. ഭഗവാനെ കണ്ട് അതറിയിക്കണമെന്ന് തോന്നി”- ബൊമ്മൻ പറഞ്ഞു.
കൊച്ചുമകൻ സഞ്ചുകുമാറിനോടൊപ്പം വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ബൊമ്മൻ – ബെള്ളി ദമ്പതിമാർക്ക് ദേവസ്വം സ്വീകരണം നൽകി. ഒസ്കർ പുരസ്കാരനേട്ടത്തിൽ ഇരുവർക്കും ദേവസ്വത്തിൻ്റെ അഭിനന്ദനങ്ങൾ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നേർന്നു. തുടർന്ന് അദ്ദേഹം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ എ.കെ.രാധാകൃഷ്ണൻ , കെ.എസ് മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ആദരവേറ്റുവാങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എകെ രാധാകൃഷ്ണൻ ബൊമ്മൻ-ബെള്ളി ദമ്പതിമാർക്കൊപ്പം ഉണ്ടായിരുന്നു. തമിഴ്‌നാട് വനം വകുപ്പിനു കീഴിലെ മുതുമല തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. അച്ഛനും മുത്തച്ഛനുമെല്ലാം പരിശീലകരായിരുന്നു. മൂന്നു മക്കളാണ് ഈ ദമ്പതിമാർക്ക് കാളൻ, മഞ്ചു, ജ്യോതി.

തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്.

മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് മിന്നൽ പരിശോധന നടത്തി

വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് മിന്നൽ പരിശോധന നടത്തി

വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് മിന്നൽ പരിശോധന നടത്തി. 25 കിലോയോളം അമോണിയ കലർന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു. പുന്നമൂട് മാർക്കറ്റിൽ പഴകിയ മത്സ്യവില്പന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്ന് ഉച്ചയോടെ സ്‌പെഷ്യൽ സ്‌കോഡ് പരിശോധന നടത്തിയത്. മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 35 കിലോയോളം മത്സരത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 25 കിലോ ചെമ്പല്ലി, 10 കിലോ ചൂര എന്നിവയാണ് അമോണിയ കലർത്തി മാർക്കറ്റിൽ വിൽപ്പനക്ക് എത്തിച്ചിരുന്നത്.

തുടർന്ന് ഈ മത്സ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടിയും ഭക്ഷ്യസുരക്ഷാ വിഭാഗം കൈക്കൊണ്ടിരുന്നു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ അറിയിച്ചു.

ആറ്റിങ്ങലിൽ ഇരുനിലവീട് വിൽപ്പനയ്ക്ക്

ആറ്റിങ്ങലിൽ ഇരുനിലവീട് വിൽപ്പനയ്ക്ക്

ആറ്റിങ്ങൽ: മാമം പാലം ദേശീയ പാതയിൽ നിന്ന് ഒരു കിലോമീറ്റർ മാറി, 1350 സ്ക്വയർ ഫീറ്റിൽ, 6 സെൻ്റ്, ഇരുനില വീട് വിൽപ്പനയ്ക്ക്.
Contact: 8606138015, 8547138015

കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞു വീണു തൊഴിലാളി മരണപെട്ടു

കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞു വീണു തൊഴിലാളി മരണപെട്ടു

ചിറയിൻകീഴിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞു വീണു തൊഴിലാളി മരണപെട്ടു. കല്ലറവിളാകം സ്വദേശി സുജിത് (40) ആണ് മരണപ്പെട്ടത്.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുജിത്തിനെ രക്ഷിക്കാനിറങ്ങിയ ജിനിൽകുമാറും (കുട്ടൻ 57] ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തി.

പമ്പ് സെറ്റുപയോഗിച്ച് വെള്ളമടിക്കുകയും മൂന്നര വർഷത്തിലധികമായി തൊട്ടിയുപയോഗിച്ച് വെള്ളം കോരാതിരുന്ന കിണറായിരുന്നതിനാൽ അതിനുള്ളിൽ രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതു കാരണമാകാം ബോധക്ഷയമുണ്ടാകാൻ കാരണമെന്ന് അനുമാനിക്കുന്നു. ഫയർ & റെസ്ക്യു ഓഫീസർ ഷിബി ബാസെറ്റ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി സുജിത്തിനെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്തു.

ഉടൻ ചിറയിൻകീഴ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. സ്റ്റേഷൻ ഓഫീസർ ജെ ജിഷാദ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.