by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്കിലെ ഉപകരണങ്ങളുടെ ശോചനീയാവസ്‌ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, കുട്ടികൾക്ക് വേണ്ടി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും, പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്പൺ ജിം പാർക്കിൽ സ്ഥാപിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സുഖിൽ, വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, മേഖല ട്രഷറർ വി.എസ്.നിതിൻ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിച്ച് വിവിധ പൂജകളോടും കലാപരിപാടികളോടും കൂടി ജനുവരി 28ന് സമാപിക്കും.
ഒന്നാം ദിവസം ജനുവരി 22ന് രാത്രി 7. 30ന് ഫ്യൂഷൻ തിരുവാതിര, രണ്ടാം ദിവസം വൈകുന്നേരം 6. 45 മുതൽ ബാലഭദ്ര ഭജൻസ്, മൂന്നാം ദിവസം 6.45നു നടക്കുന്ന അവാർഡ് സന്ധ്യ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. 4ആം ദിവസം രാവിലെ 9 മണിക്ക് സമൂഹ പൊങ്കാല ഉണ്ടായിരിക്കും.
അഞ്ചാം ദിവസം ഉച്ചയ്ക്ക് 11 മണി മുതൽ അന്നദാന സദ്യയും ഉണ്ടായിരിക്കും.
ആറാം ദിവസം രാത്രി 9. 30ന് സൂപ്പർ ഹിറ്റ് ഡാൻസ് ശ്രീകൃഷ്ണ ഭാരതം, ഏഴാം ദിവസം വൈകുന്നേരം 6. 30 മുതൽ ക്ഷേത്രസന്നിധിയിൽ കരോക്കെ ഗാനമേള,
വൈകുന്നേരം അഞ്ചുമണി മുതൽ താലപ്പൊലി, കുത്തിയോട്ട ഘോഷയാത്രയും, രാത്രി 9. 30ന് നാടകം ‘താഴ്വാരം’ അരങ്ങേറും.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.
മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിലവിലെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് കായികപ്രേമികളുടെ ആകാംക്ഷ.
മുൻപ് ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിന് സമാനമായ തുക ആകും ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023-ലാണ് തിരുവനന്തപുരത്ത് അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരമാണ് അന്ന് നടന്നത്. ഈ മത്സരത്തിന്‍റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്ട് സ്വകാര്യ ബസിൽ നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ദീപക്ക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. യുവതിക്കെതിരെ ആത്മഹത്യാ പ്രേരാണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ദീപക്കിന്റ വീട്ടില്‍ എത്തി സഹായധനം കൈമാറി.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
ബാലരാമപുരം: സ്കൂൾ വിട്ട് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ജേക്കബ് രാജൻ – അജി ഗ്രൽഫിൽ ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്.
സ്കൂൾ വിട്ട് എത്തിയ ഉടനെയായിരുന്നു സംഭവം. യൂണിഫോം പോലും മാറുന്നതിന് മുൻപ് അജയ് ബാത്ത് റൂമിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദിശ ഹെൽപ്പ് ലൈൻ: 1056, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ: 0471-2552056.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവന ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണ അന്ത്യം.ഉച്ചയ്ക്ക് 12 മണിയുടെ കൂടെയായിരുന്നു അപകടം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരണപ്പെട്ടത്. ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് .ഫയർഫോഴ്സ് എത്തി ഡ്രൈവറെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനധികൃത മണ്ണെടുപ്പ് ആണെന്നും ഇത് പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണെന്നും ആരോപണം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർ കൂടിയായ ജോസഫ് പെരേര രംഗത്തെത്തി. മെമ്പർ പലതവണ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി അയച്ചിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് ജോസഫ്പറയുന്നത് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾ പോലും മണ്ണെടുപ്പ് മൂലം അപകട ഭീഷണിയിലാണ്.
Recent Comments