by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് വീണു മരിച്ചത്. ഇന്ന് നാലു മണിയോടെയാണ് സംഭവം
സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചു.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൂവൻപാറ പുളിമൂട്ടിൽ നിന്നും മണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിൽ റോഡിൻറെ അറ്റകുറ്റ പണിയിയ്ക്കായി സ്ഥാപിച്ചിരുന്ന ബോർഡിൽ അലക്ഷ്യമായി കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി യുവാവിന് പരിക്കേറ്റു. ആലംകോട് മണ്ണൂർഭാഗം കിഴക്കതിൽ വീട്ടിൽ രാജാറാമിനാണ് അപകടം പറ്റിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. മുന്നറിയിപ്പില്ലാതെ ഇത്തരം പണികൾ ചെയ്യുന്നതിലും അലക്ഷ്യമായി ചെയ്യുന്നതിലും നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചു.



by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ടോറസിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. പത്തനംതിട്ട കോയിപ്രത്താണ് അപകടം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ കാബിനു പിന്നിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തേവലക്കര അരിനല്ലൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അരിനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകൻ സോണി (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഇരുവരെയും വീടിന്റെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാ മുറികളിലെയും ഫർണിച്ചറുകൾ ഉൾപ്പെടെ കത്തിയമർന്നു. ചവറ, ശാസ്താംകോട്ട അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തെക്കുംഭാഗം പൊലീസ് എത്തി മൃതദേഹങ്ങൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പകുതി പെട്രോൾ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ രക്ഷപ്പെടുമെന്ന ധാരണ വേണ്ട.
ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം.
സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നു പി രാജീവ് വ്യക്തമാക്കി. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം ആണ്. ഇപ്പോൾ തീ അണയ്ക്കുന്നതിനാണ് മുൻഗണന. നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി. ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും. ആറടി താഴ്ചയിൽ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി വിശദീകരിച്ചു.


Recent Comments