by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: താന്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സമ്മതിക്കുകയാണ് വിജേഷ് പിള്ള ചെയ്തിരിക്കുന്നതെന്ന്, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയമ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘എന്നെ കണ്ടെന്നു വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു, ഹരിയാനയെയും രാജസ്ഥന്റെയും കാര്യവും സമ്മതിച്ചിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്ത കാര്യവും എംവി ഗോവിന്റെയും യൂസുഫ് അലിയുടെയും പേരുകള്‍ പരാമര്‍ശിച്ച കാര്യവും വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു. എയര്‍പോര്‍ട്ടിലെ ഭീഷണിയുടെ കാര്യവും സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ആരാഞ്ഞ കാര്യവും അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറ്റു സന്ദര്‍ഭത്തില്‍ ആയിരുന്നെന്നാണ് വിജേഷ് പിള്ള പറയുന്നത്.’ – സ്വപ്ന കുറിപ്പില്‍ പറയുന്നു.

ഈ സംഭവം ഉണ്ടായ ഉടനെ തന്നെ താന്‍ ഇഡിയെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. തെളിവുകളും കൈമാറി. അവര്‍ ഇതിനകം തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ സത്യം കണ്ടെത്തുകയെന്നത് അവരുടെ ജോലിയാണ്. ആരാണ് അദ്ദേഹത്തെ അയച്ചത് എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തട്ടെ.
‘വിശ്വാസ വഞ്ചനയ്ക്കും അപകീര്‍ത്തിയ്ക്കും എനിക്കെതിരെ കേസ് കൊടുക്കുമെന്നാണ് വിജേഷ് പിള്ള പറയുന്നത്. ഞാന്‍ അതു നേരിടാന്‍ തയാറാണ്. ആരോപണത്തിനു തെളിവു പുറത്തുവിടാനാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് നിയമം അറിയുമോയെന്ന് എനിക്കു സംശയമുണ്ട്. എന്തായാലും വെല്ലുവിളി ഏറ്റെടുക്കുന്നു. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറിയിട്ടുണ്ട്.’- സ്വപ്‌ന പറഞ്ഞു.
by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ന് ഇന്ന് തുടക്കമാകുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന മേള വൈകിട്ട് മൂന്നിന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും.

ജില്ലയിലെ ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിനും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും മേള സഹായകരമായിരിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. നാല് ദിവസം നീണ്ട് നിൽക്കുന്ന മേള മാർച്ച് 13ന് സമാപിക്കും.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്മത്ത് (25) ആണ് മരിച്ചത്. 12ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മരിച്ച ഡോക്ടർ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്. മേയർ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാർട്ട്മെന്റിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരുന്നു.
ഇവർ ഇതിന്റെ പാർട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ത്യശൂർ പെരിങ്ങാവിൽ ഇവന്റ് മാനേജ്‌മന്റ് സഥാപനത്തിന്റെ ഗോഡൗണിനു തീപിടിച്ചു. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിലാണ് തീ പിടിച്ചത്. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കനത്ത നാശനഷ്ടം സംഭവിച്ചെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. ഗോഡൗൺ ആളിക്കത്തികൊണ്ടിരിയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. അന്തരീക്ഷമാകെ കറുത്ത പുക കൊണ്ട് നിറഞ്ഞിരിക്കുന്നു. ആറു ഫയർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അഗ്നി ശമനം നടന്നു കൊണ്ടിരിക്കുന്നത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു. തോട്ടത്തടുത്ത വയലിൽ നിന്നും തീ പടർന്നതാണ് അഗ്നി ബാധയ്ക് കാരണം എന്ന് ജനങ്ങൾ പറയുന്നു.
by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം സ്വീകരിച്ചുവരുകയാണ്. പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. കട്ടകൾ ആവശ്യമുള്ളവർ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകൾ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിലവിൽ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിലെ ചുവന്ന മഴ പെയ്‌തപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും വിചിത്രമായ മഴ പെയ്യുന്നത് വാർത്തയാകാറുണ്ട്. ഇപ്പോൾ ചൈനയിൽ പെയ്‌തിറങ്ങുന്ന ‘പുഴു മഴ’യാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്. വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമെല്ലാം പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴുവിനെ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.


Recent Comments