by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിലെ ചുവന്ന മഴ പെയ്‌തപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും വിചിത്രമായ മഴ പെയ്യുന്നത് വാർത്തയാകാറുണ്ട്. ഇപ്പോൾ ചൈനയിൽ പെയ്‌തിറങ്ങുന്ന ‘പുഴു മഴ’യാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്. വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമെല്ലാം പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴുവിനെ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 41,120 രൂപ. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 5,140 രൂപ.
ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായിരുന്നു. പിന്നാലെയാണ് ഒറ്റയടിയ്ക്ക് ഇന്ന് 400 രൂപ വർധിച്ചത്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 41,000ല്‍ താഴെ എത്തിയത്.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്. കിടപ്പു മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഫോൺ നൽകാത്തതിനെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നും അതോറിറ്റി നൽകുന്ന മുന്നറിയിപ്പിലുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആലംകോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ-പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Recent Comments