by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു.

കൗൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ കാണിച്ച് വിവാഹം രജിസ്റ്റർ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.

വിവാഹത്തിന് ആളുകളുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.
by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പിഎച്ച് ഡി നൽകാൻ തീരുമാനമായി. കവിത എൽ, രാഖി ജി ആർ, നിഖിൽ എസ്, വിനീത വി. കെ (കൊമേഴ്സ്), പ്രസീത പി, ആശ ബാലചന്ദ്രൻ, അസീൻ രതീശൻ (ഇംഗ്ലീഷ്), അശ്വതി പി. കെ (ഫിസിക്സ്), റംല. കെ, ലക്ഷ്മി രവി (എക്കണോമിക്സ്), സ്റ്റീഫൻ. ജെ (ബോട്ടണി), നഹി. ജെ (കെമിസ്ട്രി), ശ്വേത എം, നീതു അജയകുമാർ, പി. ഇർഫാൻ ഖാൻ (ബയോടെക്നോളജി), ഉണ്ണികൃഷ്ണൻ. ജി (പൊളിറ്റിക്കൽ സയൻസ്), ഗീതു. എം, യമുന പി.വി (മലയാളം), ക്രിസ്റ്റൽ ജയ (തമിഴ്), റസീമ എസ്. ആർ (ബയോകെമിസ്ട്രി), ഷീന ജോസഫ്, ശരത് ചന്ദ്രൻ. ആർ (എഡ്യൂക്കേഷൻ) എന്നിവർക്കാണ് പിഎച്ച് ഡി നൽകാൻ 2003 ഫെബ്രുവരി 28ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.


by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനം പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി.
സമിതിയുടെ ശുപാര്‍ശ അനുസരിച്ച് രാഷ്ട്രപതി നിയമനം നടത്തണമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ഐക്യകണ്‌ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് സമിതിയില്‍ അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതുവരെ ഈ നിയമന രീതി പിന്തുടരണമെന്ന് കോടതി നിര്‍ദേശിച്ചു.

by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ അശ്വതി .പി . കെ. മങ്കാട്ടുമൂല മിത്രയിൽ പരേതനായ കുട്ടപ്പൻ നായരുടെയും പ്രഭാകുമാരിയുടെയും മകളാണ്. കിളിമാനൂർ ഫെഡറൽ ബാങ്ക് മാനേജരായ കിരൺ .ജി.എസ് ഭർത്താവാണ്. കരവാരം വൊക്കേഷണൽ ഹയർ സെക്കന്റി സ്ക്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ ഫിസിക്സ് അധ്യാപികയാണ്.


by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഇന്നത്തെ പോലെ ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലും പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ മുന്നേറ്റ ട്രെൻഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം അവഗണിച്ച് ഇന്നലെ രാജ്യാന്തര സ്വർണ വില ഉയർന്നു.


by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോഴിക്കോട് 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിട്ടില്ല.

അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ അന്വേഷണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
Recent Comments