ആറ്റിങ്ങൽ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ആറ്റിങ്ങൽ കെയർ പ്രവാസി അസോസിയേഷനും, അലി മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് -ദേര നൈഫ് സൂഖിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരെ പരിശോധന നടത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം ഡോക്ടർമാരായ ബാബു ഇമ്മാനുവൽ, ജോഷ്‌ന ജോസഫ് എന്നിവരും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു. ആറ്റിങ്ങൽ കെയർ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വാഗ്ദാനവും നൽകി.

ദുബായ് മുനിസിപ്പാലിറ്റി ദെയ്‌റ സൂഖ് മാനേജർ ഖാലിദ് അബ്ദുള്ള മർഹൂൻ മുഖ്യ അഥിതിയായി പങ്കെടുത്ത ചടങ്ങിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ധീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ട്രെഷറർ സജീർ ഹക്കിം, കൺവീനർമാരായ നൗഷാദ് അഴൂർ, കുഞ്ഞുമോൻ, നിസ്സാം കിളിമാനൂർ, സഹദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.

സ്വയംവരയുടെ ഷോറൂമുകളിലേയ്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

സ്വയംവരയുടെ ഷോറൂമുകളിലേയ്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

സ്വയംവര സിൽക്‌സ് കോഴിക്കോടും മലപ്പുറം കൊണ്ടോട്ടിയിലും പുതുതായി ആരംഭിയ്ക്കുന്ന ഷോറൂമുകളിലേയ്ക്കും നവീകരിയ്ക്കുന്ന ആറ്റിങ്ങൽ, വർക്കല,
കൊട്ടാരയ്ക്കര, എറണാകുളം, കൊടുങ്ങല്ലൂർ ഷോറൂമുകളിലേയ്ക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷോറൂം മാനേജേർസ്, മാർക്കറ്റിംഗ് മാനേജേർസ്, പർച്ചെയ്സ് മാനേജേർസ്, ഫ്ലോർ മാനേജേർസ് തുടങ്ങി നിരവധി തസ്തികകളിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഈ തസ്തികകളിൽ പ്രായപരിധി 45 വയസ്സ്. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിയ്ക്കണം. കൂടാതെ

  • ഫാഷൻ ഡിസൈനേഴ്‌സ് (9)
  • ബ്രൈഡൽ കൺസൾറ്റൻസ് (10)
  • സൂപ്പർ വൈസേഴ്സ് (20)
  • സെയിൽസ് ട്രൈനീസ്‌ (200)
  • വിഷ്വൽ മെർചൻഡൈസേഴ്സ്  (10)
  • റിസെപ്ഷനിസ്റ്റ് (30)
  • ബില്ലെർ/കാഷ്യർ (25)
  • സെയിൽസ് ഗേൾസ് (500)
  • സെയിൽസ് മെൻ (200)

എന്നീ തസ്തികകളിലേയ്ക്കും അപേക്ഷിക്കാം. എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം ജനുവരി 2 ,3 & 4 എന്നീ തീയതികളിൽ അതത് ഷോറൂമുകളിൽ വച്ച് നടക്കുന്നതാണ്. അഭിമുഖത്തിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോ ഡാറ്റ വാട്സ്ആപ് / മെയിൽ ചെയ്യേണ്ടതാണ്. തിരഞ്ഞെ ടുക്കുന്നവർക്ക് പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് പുറമെ താമസ ഭക്ഷണ സൗകര്യവും ഉണ്ടായിരിയ്ക്കും. ബയോ ഡാറ്റ വാട്സ്ആപ് / മെയിൽ ഐ ഡി താഴെ കൊടുക്കുന്നു .
വാട്സ്ആപ്: 9072405599
മൊബൈൽ നമ്പർ: 9207815599
മെയിൽ ഐ ഡി: hrdswayamvarasilks@gmail.com

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.
ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍

സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര്‍ എന്നിവരെയാണ് കയ്യോടെ പിടികൂടിയത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ടൗണ്‍ എസ് ഐ സി എച്ച് നസീബും സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജില്ലാ ജയിലിലേയ്ക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയാണ് പിടികൂടിയത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഇവരെ ചോദ്യം ചെയ്‌തെങ്കിലും സംഘത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ നിലയില്‍ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.

ലൈഫ് മിഷന്‍ കോഴ; സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്

ലൈഫ് മിഷന്‍ കോഴ; സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ വന്നിരുന്നില്ല. നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍ ഇത് അന്വേഷണ ത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. ഏഴിനും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേയ്ക്കു കടക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമുണ്ട്.

ലൈഫ് മിഷന്‍ കരാറില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളും ലഭിച്ചു.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായികുന്നു ശിവശങ്കറിന്റെ അറസ്റ്റ്.

മുഹമ്മദ് നജാം(63) അന്തരിച്ചു

മുഹമ്മദ് നജാം(63) അന്തരിച്ചു

ചിറയിൻകീഴ്: സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞു വന്നിരുന്ന ചിറയിൻകീഴ് ശാർക്കര പുളിമൂട് പുത്തൻ ബംഗ്ലാവിൽ മുഹമ്മദ് നജാം(63) അന്തരിച്ചു. തിരുവനന്തപുരത്തു മാറ്റാപ്പള്ളി കുടുംബാംഗവും മുൻ ഡിവൈഎസ്പിയുമായിരുന്ന പരേതനായ ഒ.എം.ഖാദറിൻ്റെ മകനാണ്.’ പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫറുമായ സജ്ന നജാമാണു ഭാര്യ. ഒരാഴ്ച മുമ്പു ഓഫീസിലേയ്ക്കു പോകവേയാണു അപകടത്തിൽ പെട്ടത്. ദമാമിലെ പ്രമുഖ കമ്പനിയിൽ മാനേജരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മുഹമ്മദ് നജാം പ്രവാസ മേഖലയിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു.
മക്കൾ: നീമനജാം, റിയനജാം.
മരുമകൻ: സാജൻനീമ