അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഇന്ന് ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ എത്തും

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഇന്ന് ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ എത്തും

മുരുക്കുംപുഴ ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കുംഭ-മകയിരം മഹോത്സവത്തിനു തുടക്കമായി. മഹോത്സവത്തോടനുബബന്ധിച്ച് ഒന്നാം ദിവസമായ ഇന്ന് വൈകുന്നേരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ദർശനത്തിനായി എത്തുന്നു.

കായികമേളയുടെ ഉദ്ഘാടനം നടന്നു

കായികമേളയുടെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: ഗവൺമെന്റ് കോളേജ് യൂണിയന്റെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക കായികമേളയുടെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.അനിത അധ്യക്ഷയായിരുന്നു. സ്റ്റാഫ് അഡ്വൈസർ ഡോ. പ്രദീപ്കുമാർ, കോളേജ് യൂണിയൻ കൗൺസിലർ വിജയ് വിമൽ, ജനറൽ സെക്രട്ടറി അമൽ രാജ് സ്പോർട്സ് ക്ലബ് സെക്രട്ടറി വിഷ്ണു. വി എന്നിവർ സംസാരിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ അരുൺ ദേവ് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ സുർജിത്ത് നന്ദിയും രേഖപ്പെടുത്തി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ വിദ്യാർഥികൾ പങ്കെടുക്കും.

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികളുടെ ഭാഗമായാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് എത്തിയത്. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12 ഉപതിരഞ്ഞെടുപ്പ് ഇടതു മുന്നണി സ്ഥാനാർഥി ബീന രാജീവിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പൊതുയോഗം പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനറും സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഫ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക തുടങ്ങിയവർ യോഗം അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, അഡ്വക്കേറ്റ് ഷൈലജാ ബീഗം, ഏര്യാ സെക്രട്ടറി അഡ്വ എസ്. ലെനിൻ, ഉദയ, സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അംഗം ഷീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രഹസിന് ഡി.വൈ.എഫ്.ഐ യുടെ സ്നേഹോപഹാരം

പ്രഹസിന് ഡി.വൈ.എഫ്.ഐ യുടെ സ്നേഹോപഹാരം

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഇരട്ട അവാർഡ് കരസ്ഥ മാക്കിയ പ്രഹസിനെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം സുജിൻ, ആറ്റിങ്ങൽ ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ, യൂണിറ്റ് കമ്മിറ്റി അംഗം ആദർശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണം’; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്

‘അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണം’; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്

അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും ക്ഷേമനിധിയിൽ അംഗങ്ങളാകാൻ താമസിച്ചവർക്ക് പൂർണ്ണമായ മുൻ കാല പ്രാബല്യം അനുവദിക്കണമെന്നും ജൂനിയർ അഭിഭാഷകർക്കുള്ള സ്റ്റൈപെൻ്റ് അനുവദിക്കുന്നതിന് ആൾ ഇന്ത്യാ ബാർ എക്സാം (AIBE) വിജയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും AIBE തന്നെ നിർത്തലാക്കണമെന്നും കേരളാ സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി ആരംഭിച്ച ഡിഫൻസ് കൗൺസൽ നിയമനം പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലാകമാനം അഭിഭാഷകർക്കെതിരെ പോലീസ് നടത്തി വരുന്ന അതിക്രമങ്ങളിൽ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അഡ്വ. എസ് രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പ്രിജിസ് ഫാസിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് എൽ സജി, അഡ്വ. എ എസ് വിജയകുമാർ, അഡ്വ: മുഹമ്മദ് മുഹസിൻ, അഡ്വ: പി ആർ രാജീവ്, അഡ്വ. കെ ആർ രാജ് മോഹൻ, അഡ്വ. ഡി അനിൽകുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി അഡ്വ. എസ് രാധാകൃഷ്ണൻ (പ്രസിഡൻ്റ്), അഡ്വ. എസ് എസ് സുരേഷ് (വൈസ് പ്രസിഡൻ്റ്), അഡ്വ. ഡി. അനിൽകുമാർ (സെക്രട്ടറി), അഡ്വ. എ നിസാർ, അഡ്വ. എം റഹിം (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം. ആറ്റിങ്ങൽ സ്വദേശിയായ പ്രഹസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുരസ്കാരത്തിനർഹമായത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച 12th Cut.In നാഷണൽ സ്റ്റുഡന്റസ് ഷോർട് ഫിലിം ആൻഡ് ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർസിനാണ് രണ്ട് സുവർണ്ണ പുരസ്കാരം. മികച്ച ഹ്രസ്വ ചിത്രം, മികച്ച എഡിറ്റർ എന്നീ വിഭാഗത്തിലാണ് പുരസ്കാരം. പ്രഹസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം എഡിറ്റ്‌ ചെയ്തത് ആരിത്ര മജുംധാർ ആണ്. ആറ്റിങ്ങൽ പ്രഹസിൽ പ്രസന്നകുമാരന്റെയും ഉഷ കുമാരിയുടേയും മകനാണ് പ്രഹസ്. ബാംഗ്ലൂർ ഇൻഫോസിസിൽ കമ്മ്യൂണിക്കേഷൻ ഡിസൈനറാണ്‌ ഇദ്ദേഹം. പ്രമദ സഹോദരിയാണ്.

അവാർഡുകളും സ്ക്രീനിംഗും

ശിക്ഷ (2021)

മികച്ച സ്റ്റുഡന്റ് ഷോർട്ട്, ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലസ് ഹോളിവുഡ്, യുഎസ്എ

മികച്ച കാമ്പസ് ഫിലിം, പതിമൂന്നാമത് പഞ്ചചന്യം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ, കേരളം, ഇന്ത്യ

മികച്ച സ്റ്റുഡന്റ് ഫിലിം അവാർഡ്, സെർബസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റിപ്പബ്ലിക് ഓഫ് മോൾഡോവ

മികച്ച മീഡിയം ലെങ്ത് ഫിലിം അവാർഡ്, സിപോണ്ടം ആർത്വസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പുഗ്ലിയ, ഇറ്റലി

മികച്ച സംവിധായകൻ, ആറാമത് ന്യൂജേഴ്‌സി ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുഎസ്എ

മികച്ച അഭിനേതാക്കൾക്കുള്ള അവാർഡ്, ദി ചിൽഡ്രൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വെയിൽസ്, യുകെ

ഔഗാ കോട്ട് കോർട്ട്, ബുർക്കിന ഫാസോ

മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ, ഇന്ത്യ

ഫ്രാഗ്മെന്റ്സ് ഫെസ്റ്റിവൽ, ലണ്ടൻ, യുകെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ, ഓസ്‌ട്രേലിയ

ജക്കാർത്ത ഫിലിം വീക്ക്, ജക്കാർത്ത, ഇന്തോനേഷ്യ

ജാക്വസ് ടാറ്റി അവാർഡുകൾ, കാസ്റ്റിലോൺസ്, നോവൽ-അക്വിറ്റൈൻ, ഫ്രാൻസ്

അഞ്ചാം വാർഷിക സിഗ്മണ്ട് ഫ്രോയിഡ് ഫിലിം ഫെസ്റ്റിവൽ ആൻഡ് ചലഞ്ച്, യൂണിവേഴ്സിറ്റി മാൾ കോർട്ട്, ടാമ്പ, ഫ്ലോറിഡ, യുഎസ്എ

മെറ്റാ ഫിലിം ഫെസ്റ്റ്, ദുബായ്, യു.എ.ഇ

കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ഓഡിയോവിഷ്വൽ പ്രൊഡക്ഷൻ അന്താരാഷ്ട്ര ഉത്സവം കോലിബ്രി, ലാ പാസ്, ബൊളീവിയ

ഇന്റർനാഷണൽ ഫിലിം സ്കൂൾ ഫെസ്റ്റിവൽ ടെറ്റുവാൻ, മൊറോക്കോ

ഫെസ്റ്റിവൽ ഡി സിനി കുന്തുർനാവി, ഇക്വഡോർ

ജനീവ ഡൗൺടൗൺ ഫിലിം ഫെസ്റ്റിവൽ, യുഎസ്എ

നോർവാക്ക് ഫിലിം ഫെസ്റ്റിവൽ, യുഎസ്എ