പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലേയ്ക്ക് പ്രതി കയറി വരുന്നത് കണ്ട മാതാവ് ഉടന്‍ വാതിലടച്ചതിനാല്‍ ഇയാള്‍ക്ക് വീടിനകത്തേയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. ഇയാളുടെ പക്കല്‍ നിന്ന് പെട്രോളും ലൈറ്ററും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. നഗരത്തില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം: രണ്ട്പേരുടെ നില ഗുരുതരം

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം: രണ്ട്പേരുടെ നില ഗുരുതരം

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് രണ്ട്പേരുടെ നില അതീവ ഗുരുതരം. കടയ്ക്കാവൂർ നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

KL05 T2639 സംഗീത ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം, പരവൂർ സ്വദേശികളുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത് ഇവരുടെ നില ഗുരുതരമാണ്. മൂലയിൽതോട്ടം വളവിൽവച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ബസിന്റെ മുൻ വശത്ത് ഇരുന്ന് സഞ്ചരിച്ച രണ്ട് കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണു. പരിക്കറ്റ് പറ്റിയവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറി വായിട്ടില്ല.

പ്രസിദ്ധമായ ശാർക്കര പൊങ്കാലയ്ക്ക് തീജ്വാല ഉയർന്നു

പ്രസിദ്ധമായ ശാർക്കര പൊങ്കാലയ്ക്ക് തീജ്വാല ഉയർന്നു

ശാർക്കരേശ്വരിയുടെ പുണ്യം നേടിയ ശാർക്കര പറമ്പിനെ ആവേശം കൊള്ളിച്ചു പ്രസിദ്ധമായ ശാർക്കര പൊങ്കാലയ്ക്ക് തീജ്വാല ഉയർന്നു. ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ ക്ഷേത്രം മേൽശാന്തി തീപകർന്നതോടെ ആയിരങ്ങളുടെ കണ്ടങ്ങളിൽ നിന്നും കുരവയുടെ ശബ്ദം ഉയർന്നു. അത് ചിറയിൻകീഴിന്റെ ആരവമായി. വി. ശശി എംഎൽഎ ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രസിദ്ധമായ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ഷാര്‍ജ: യുഎഇ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാകിസ്ഥാന്‍ സ്വദേശിയാണ് ആക്രമിച്ചത്. പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തൊട്ടടുത്ത കോഫി ഷോപ്പില്‍ വച്ച് തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്. പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.

ഇന്ധന സെസ്: ഇന്ന് മുതൽ യുഡിഎഫിന്റെ രാപ്പകല്‍ സമരം

ഇന്ധന സെസ്: ഇന്ന് മുതൽ യുഡിഎഫിന്റെ രാപ്പകല്‍ സമരം

തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജിലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും.