ബി ആർ സി കിളിമാനൂർ; പുതിയകാല വേദിയായ യൂട്യൂബ് പ്ലാറ്റ്ഫോം അരീനയുടെ ഉദ്ഘാടനം ഫെബ്രുവരി 6 ന്

കിളിമാനൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളാകെ മുന്നേറ്റങ്ങളുടേയും നേട്ടങ്ങളുടെയും പാതയിലാണ്. ആവേശം കൊള്ളിക്കുന്ന വൈവിധ്യമാർന്ന മാതൃകകളാണ് പല വിദ്യാലയങ്ങളും പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ കാഴ്ച വയ്ക്കുന്നത്. ഇത്തരം മികവുകളും അനുകരണീയ മാതൃകകളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഉപജില്ലയിലെ വിദ്യാലയങ്ങൾക്ക് അക്കാദമിക പിന്തുണ നൽകാൻ ചുമതലപ്പെട്ട കിളിമാനൂർ ബി ആർ സി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഇതിനായി പങ്കുവയ്ക്കലിന്റെയും പ്രദർശിപ്പിക്കലിന്റെയും പുതിയകാല വേദിയായ യൂട്യൂബ് പ്ലാറ്റ്ഫോം അരീന എന്ന പേരിൽ സജ്ജമാകുകയാണ്. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി കിളിമാനൂർ ബി ആർ സിയിൽ വച്ചു 9/2/2023 രാവിലെ 10 മണിക്ക് നിർവഹിക്കുന്നു.

80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്: നിര്‍മ്മാതാവ് വിജയ് ബാബു

80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്: നിര്‍മ്മാതാവ് വിജയ് ബാബു

കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം.

പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പിന്നീട് വിജയ് ബാബു പ്രതികരിച്ചത്. നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും. നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോള്‍ ഒരു പാട്ട് ഇറക്കുമ്പോള്‍ തന്നെ ഫോണ്‍ വരും സാര്‍ 5 മില്ല്യണ്‍ അടിക്കട്ടെ എന്ന് ചോദിച്ച്.

5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്. എല്ലാവര്‍ക്കും ഒരു പ്രൊഡക്ടില്‍ അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാന്‍ മറ്റൊരാള്‍ അധികാരമില്ല. വേണമെങ്കില്‍ അതില്‍ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്.

പെയ്ഡ് റിവ്യൂസ് ഉണ്ട്. 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്. വേറെ നിവൃത്തിയില്ല. ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ആളുണ്ട്. അതിനാല്‍ വേറെ വഴിയില്ല. ഒരു നല്ല ചിത്രം ഇറങ്ങുമ്പോള്‍ അത് ഓടരുതെന്ന് കരുതി റിവ്യൂ ചെയ്യുന്നവരുണ്ട്. ഈ അവസരത്തില്‍ നിര്‍മ്മാതാക്കളും നല്ലത് പറയാന്‍ പെയ്ഡ് റിവ്യൂവിനെ ആശ്രയിക്കും. ഞങ്ങള്‍ക്കും ജീവിക്കണ്ടെ. പെയിഡായി സിനിമയെ മോശമായി റിവ്യൂ ചെയ്യാനും സാധിക്കും.

ഇത്തരം പെയ്ഡ് റിവ്യൂ റേറ്റിംഗിന് വേണ്ടിയുള്ള ബജറ്റുകള്‍ മാറ്റിവയ്ക്കുന്നുണ്ട്. റേറ്റിംഗ് ഉയര്‍ത്താന്‍ പല തീയറ്ററുകളില്‍ നിന്നായി അങ്ങോട്ട് പൈസ കൊടുത്ത് നിര്‍മ്മാതാവ് ടിക്കറ്റ് എടുക്കും. എന്നാല്‍ പടത്തിന് പോകില്ല. അതിന്‍റെ അടിസ്ഥാനത്തില്‍ പിന്നീട് റേറ്റിംഗ് നടത്തും – വിജയ് ബാബു തുറന്നു പറയുന്നു. ചിലപ്പോള്‍ തമാശയായി തോന്നും ഒരു സോംഗ് ഇറക്കി ഒരു രാത്രി കഴിയുമ്പോള്‍ 2 മില്ല്യണ്‍ വ്യൂ, 3 മില്ല്യണ്‍ വ്യൂ എന്ന് കാണുമ്പോള്‍ ചിരിവരും. ചിലപ്പോള്‍ തീയറ്ററില്‍ ഈ ചിത്രം ഇറങ്ങിയാല്‍ 20 ആളുകള്‍ കാണില്ലെന്നും വിജയ് ബാബു പറയുന്നു.

വീണ്ടും ഡ്രോൺ പറത്തി പാകിസ്താൻ; ഉന്നം വച്ച് സുരക്ഷ സേന

വീണ്ടും ഡ്രോൺ പറത്തി പാകിസ്താൻ; ഉന്നം വച്ച് സുരക്ഷ സേന

ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സർ രാജ്യാന്തര അതിർത്തിയിൽ നിന്നും ഇന്ത്യയിലേയ് ക്ക് ഡ്രോൺ പറത്തി പാകിസ്താൻ. ഇന്ത്യയിലേയ്ക്ക് ഡ്രോൺ പറത്താൻ പാകിസ്താൻ ഉന്നം വയ്‌ക്കുന്നതായി അതിർത്തി സുരക്ഷ സേന കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് സുരക്ഷ സേന ഡ്രോണിന് നേരെ വെടിയുതിർത്തു. എന്നാൽ പാകിസ്താനിലേയ്ക്ക് തിരിഞ്ഞ ഡ്രോൺ പാക് അതിർത്തിയിൽ വീണതായും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞമാസം ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് ഡ്രോൺ സുരക്ഷ സേന വെടിവച്ച് വീഴ്ത്തിയതിനു പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും വീണ്ടും ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. മുമ്പ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ വച്ചായിരുന്നു ഡ്രോൺ പിടികൂടിയത്. ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയ സംഭവത്തെ തുടർന്ന് അതിർത്തി സുരക്ഷ സേന രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 6.150 കിലോഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്.

സൈബി ജോസിനെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

സൈബി ജോസിനെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

കൊച്ചി: അനുകൂല വിധി നേടാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ ആരോപണവിധേയനായ അഡ്വ. സൈബി കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. സൈബിയുടെ രാജി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് സൈബി കിടങ്ങൂര്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. 2022 ഓഗസ്റ്റിലാണ് താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അന്നു മുതല്‍ തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചെന്നാണ് സൈബി കത്തില്‍ പറഞ്ഞിരുന്നു.

മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. വ്യാജ പ്രചാരണങ്ങളാണ് അതെല്ലാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിയാന്‍ തയാറാണെന്ന് അറിയിച്ചുള്ള കത്ത് നല്‍കിയത്.

നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരം

നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരം

കണ്ണൂര്‍: കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ല.

കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഫെബ്രുവരി 2023.

വിലാസം: കണ്‍വീനര്‍, അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി
പി.ഒ ചിറക്കല്‍, കണ്ണൂര്‍: 670011
ഫോണ്‍: 9995597185

അധ്യാപക തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക – കെ പി എസ് ടി എ

അധ്യാപക തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക – കെ പി എസ് ടി എ

തസ്തിക നിർണയം ഉടൻ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ നടത്തണമെന്നും, ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നും കെ പി എസ് ടി എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം ജെ അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിനോദ് സി എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, ആർ ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ സാബു, ജില്ലാ ട്രഷറർ എ ആർ ഷമീം, ഡി സി ബൈജു, റോബർട്ട് വാത്സകം, ജെ നിസാറുദ്ദീൻ, എം രാധാകൃഷ്ണൻ, മധു ടി.ഐ, എസ് സബീർ, ഒ ബി ഷാബു, ബിജു ജോബായ്, അജീഷ് എസ് എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ് അൻസാർ എ എം നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്‌, സാജൻ പി എ (ആർ ആർ വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ), സെക്രട്ടറി, ക്ലീറ്റസ് തോമസ്
(ഗവൺമെന്റ് യുപിഎസ് പെരിങ്ങമ്മല), ട്രഷറർ, മുഹമ്മദ് അൻസാർ എ എം (എം എം യു പി സ്കൂൾ പേരൂർ, കിളിമാനൂർ)