സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിയെന്ന്
മന്ത്രി ആന്റണി രാജു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾ പുന്നൈക്കുന്നം ഏലായിയിൽ കൃഷിയിറക്കി

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾ പുന്നൈക്കുന്നം ഏലായിയിൽ കൃഷിയിറക്കി

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിലെയും സ്കൂൾ ഇക്കോ ക്ലബ്ബിലെയും കുട്ടികൾ പുന്നൈക്കുന്നം ഏലായിയിൽ കൃഷിയിറക്കി. സ്കൂൾ പാട്ടത്തിനെടുത്ത വയലിലാണ് നെൽവിത്തുകൾ വിതച്ചത്. പ്രത്യാശയിനം നെല്ലാണ് ഉപയോഗിച്ചത്. പാടശേഖര സമിതി സെക്രട്ടറിയും, പിടിഎ അംഗം കൂടിയായ വിനയൻ നെൽകൃഷിയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ സുജിത്. എസ്, ഷമി കുമാർ, അദ്ധ്യാപകരായ ഷാബിമോൻ, സുകുമാരൻ വി. പി, സീഡ് കോർഡിനേറ്റർ സൗമ്യ, ഐശ്വര്യ, ജിത, മീര എന്നിവർ പങ്കെടുത്തു.

ഉൽസവത്തിനിടെ യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഉൽസവത്തിനിടെ യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

മടവൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിലെ ഉൽസവത്തിനിടെ യുവതിയെ ഉപദ്രവിച്ച കേസിൽ പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ പന്തളം പറന്തൽ പാലതടത്തിൽ വീട്ടിൽ അഖിൽ പ്രസന്നനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെയും പ്രതി ദേഹോപദ്രവം ചെയ്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിവരം ലഭിച്ച പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും മന്ത് രോഗം പടരുന്നത് ആശങ്കയിൽ

പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും മന്ത് രോഗം പടരുന്നത് ആശങ്കയിൽ

പോത്തൻകോട്: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിതീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേയ്ക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തി. ആറു കേന്ദ്രങ്ങളിൽ നിന്നായി 210 അതിഥി തൊഴിലാളികൾ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും ആറ് കെട്ടിട ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു.

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഗണേശമംഗലം സ്വദേശിയായ വസന്തയാണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു.
കവര്‍ച്ച നടത്തുന്നതിനായാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വയോധിക വീട്ടില്‍ തനിച്ചായിരുന്നു താമിസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സംസ്ഥാന ബജറ്റ് നാളെ; അവലോകന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

സംസ്ഥാന ബജറ്റ് നാളെ; അവലോകന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിൻറെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന. ക്ഷേമപെൻഷന്റെ കാര്യത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ധൂർത്തും സ്വജനപക്ഷപാതവും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്തിൻറെ കടം ഉടൻ നാലുലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനത്തിൻറെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ചൂണ്ടിക്കാണിച്ചും സർക്കാർ പ്രതിരോധം തീർക്കുന്നു. ജിഎസ്‌ഡിപി 12 ശതമാനം ഉയർന്നത് സർക്കാരിൻറെ നേട്ടമാണെന്നാണ് അവകാശവാദം. അതിനാൽ തന്നെ ഇന്ന് നിയമസഭയിൽ വയ്ക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലെ സൂചകങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ച, കടം, റവന്യു ചെലവ്, പ്രവാസികളുടെ സ്ഥിതി തുടങ്ങിയ സൂചകങ്ങൾ നാളെ അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ചും പ്രധാനമാണ്.

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റാകും നാളെ ധനമന്ത്രി അവതരിപ്പിക്കുന്നത്. വരുന്ന ബജറ്റുകളെല്ലാം തെരഞ്ഞെടുപ്പ് വർഷങ്ങളിലാകും എന്നതിനാൽ അധികവിഭവസമാഹരണത്തിന് മന്ത്രി അവസരം നൽകുന്ന അവസാന ബജറ്റാകും ഇത്തവണത്തേത്. ചെലവുചുരുക്കൽ നടപടികൾക്കും സാധ്യതയുണ്ട്. പ്രതിസന്ധിയായതിനാൽ ക്ഷേമപെൻഷൻ കൂട്ടില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണത്തെ ബജറ്റിൽ വർധന വരുത്തിയില്ലെങ്കിൽ വരുന്ന ബജറ്റുകളിൽ വലിയ തോതിൽ ക്ഷേമപെൻഷൻ ഉയർത്തേണ്ടിവരും.