ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി

ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി

മുംബൈ: പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി. മുംബൈയില്‍ വൈല്‍ പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വരാനായി കാത്തുനില്‍ക്കുന്ന ലോക്കോ ഇന്‍സ്‌പെക്ടർ ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്പരന്ന് നില്‍ക്കുന്നതും സിസിടിവിയിൽ വ്യക്തമായി കാണുന്നുണ്ട്.

ദീപ്ത സ്മരണയോടെ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ദീപ്ത സ്മരണയോടെ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ: എഴുപത്തിയഞ്ചാം രക്തസാക്ഷി വാർഷികം ജനുവരി 30 ന് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രിൻസിപ്പൽ ജെസ്സി ജലാൽ ഗാന്ധി പ്രതിമയിൽ ഹാരം അർപ്പിക്കുകയും, പ്രഥമ അധ്യാപകൻ സുജിത്ത് എസ് പുഷ്പാർച്ചന നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ 75 മൺ ചെരാതുകൾ തെളിയിച്ചു. തുടർന്ന് എച്ച്. എം. ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം നടന്ന സർവ്വമത പ്രാർത്ഥനയിലും ഗാന്ധി പ്രതിജ്ഞയിലും എൻ.സി.സി, എസ് .പി .സി, ജെ .ആർ .സി കേഡറ്റുകൾ, ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഓൾഡേജ് ഹോമിൽ  മരണപ്പെട്ട വ്യക്തിക്ക് അവകാശികൾ ഉണ്ടെങ്കിൽ കരുണാലയവുമായി ബന്ധപ്പെടുക

ഓൾഡേജ് ഹോമിൽ മരണപ്പെട്ട വ്യക്തിക്ക് അവകാശികൾ ഉണ്ടെങ്കിൽ കരുണാലയവുമായി ബന്ധപ്പെടുക

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഒമ്പതാം വാർഡിൽ നിന്ന് 2020 ൽ കരുണാലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓൾഡേജ് ഹോമിൽ എത്തിച്ചേർന്ന മോഹനൻ (79) ഇന്നലെ പകൽ 12 മണിക്ക് കരുണാലയത്തിന്റെ ഓൾഡേജ് ഹോമിൽ വച്ച് മരണപ്പെട്ടു. ഇദ്ദേഹത്തിൻറെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു . ഇദ്ദേഹത്തിൻറെ ബന്ധുമിത്രാദികളോ അവകാശികളോ ഉണ്ടെങ്കിൽ ആറ്റിങ്ങൽ കരുണാലയം ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെടുക.

ഭാരത് ജോഡോ യാത്ര: യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും സമ്മേളനവും നടന്നു

ഭാരത് ജോഡോ യാത്ര: യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും സമ്മേളനവും നടന്നു

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ച് നടന്ന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ജംഗഷനിൽ പ്രകടനവും സമ്മേളനവും നടന്നു. സമ്മേളനം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ജയകുമാർ ഉത്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ പിവി ജോയ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ആദർശ് കൗൺസിലർ രവികുമാർ, ബ്ലോക്ക് ഭാരവാഹികളായ പ്രിൻസ് ആർഎസ് പ്രശാന്ത് ഇയ്യാസ് മണ്ഡലം ഭാരവാഹികൾ ബാബു, വിനയകുമാർ കൃഷ്ണകുമാർ, പ്രഫഷണൽ കോൺഗ്രസ്റ്റ് ഭാരവാഹി ഡോ. അനീഷ് മനോജ് ബാബു ബിന്ദു സതീശൻ എന്നിവർ സംസാരിച്ചു.

രാജി പ്രഖ്യാപിച്ച് അടൂര്‍

രാജി പ്രഖ്യാപിച്ച് അടൂര്‍

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹനെന്നും അടൂര്‍ പറഞ്ഞു.

കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്

കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി ആവിഷ്ക്കരിക്കുന്നു. നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ആദ്യത്തെ നടപടി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ്. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് വേണ്ടിയാണ് പദ്ധതി. അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കാതിരിക്കുന്നതിനും വേണ്ടിയാണ് പദ്ധതി.