by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഭീമ ജൂവലറി ഡിജിറ്റൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
വിഷയം : ഇന്ത്യൻ റിപ്പബ്ലിക് ഡേ
പ്രായപരിധി : 10 വയസിന് താഴെ പ്രസംഗസമയം : പരമാവധി 3 മിനിറ്റ്
മത്സരാത്ഥികൾ ചിത്രീകരിച്ച പ്രസംഗം 29/ 01/ 2023 ന് മുൻപായി 7356479336 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്.
by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നഗരൂർ : നഗരൂർ പാലം പരീക്ഷണ അടിസ്ഥാനത്തിൽ വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. നഗരൂർ – കാരേറ്റ് റോഡിൽ കരീത്തോടിന് കുറുകെ 3 കോടി രൂപ ചെലവഴിച്ച് 19.5 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം നിർമ്മിച്ചത്. ഗതാഗതം നിരീക്ഷിച്ച് പോരായ്മകൾ ഉണ്ടാകുന്ന പക്ഷം അവ കൂടി പരിഹരിച്ച് പാലം
പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.എല്ലാ ജോലിയും തീർത്ത് ഏപ്രിലോടെ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. പാലത്തിന്റെ പെയിന്റിംഗ് പണിയും ടാറിംഗും മാത്രമാണ് ഇനിയുള്ളത്.
by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
11 കെ വി ലൈനിൽ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ 27/01/2023 നു ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ആലംകോട്, വഞ്ചിയൂർ, മേവർക്കൽ, ചപ്പാത്തുമുക്ക്, ഞാറക്കാട്ട് വിള ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണ്.

by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോയമ്പത്തൂർ: ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിംഗ് നടത്തിയത് എന്നാണ് ഈ റോഡ് പൊലീസ് അറിയിക്കുന്നത്. രവിശങ്കറിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.

by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി. കേസിലെ പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്.കേസിൽ 4 പേർക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കൊല്ലം ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപ സംഘം അസഭ്യം പറഞ്ഞത്. പിതാവ് അജയകുമാർ മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് കുടുംബത്തിൻ്റെ പരാതി. തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ.

ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടൽ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നിൽ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ച് എത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തി.
Recent Comments