മികച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ

മികച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ

മികച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ
ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നൽകപ്പെടുന്ന എക്സലൻസ് ഇൻ ഗുഡ് ഗവർണ്ണൻസ് പുരസ്കാരത്തിന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ അർഹയായി. ഭാരതത്തിലെ മൊത്തം 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകൾ പരിഗണിച്ചുകൊണ്ട് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് 18 കളക്ടർമാരെയാണ് പുരസ്കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ദിവ്യ എസ് അയ്യരെ പുരസ്കാരത്തിന് അർഹയാക്കിയത്.

കെഎസ്ആര്‍ടിസി ബസിന് അടിയിലേയ്ക്ക് വീണ് ഗുരുതര പരിക്ക്: ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസിന് അടിയിലേയ്ക്ക് വീണ് ഗുരുതര പരിക്ക്: ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിലേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാമ്പാടി മീനടം കുന്നുംപുറത്ത് ജോര്‍ജ് കുര്യന്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. കോട്ടയം ടിബി റോഡില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. റോഡരികിലൂടെ നടന്നു വരുന്നയാള്‍, തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്നിലേക്കു വീഴുന്നതാണ് സിസിടിവിയില്‍ വ്യക്തമാകുന്നത്. ബസിന് അടിയിലേക്ക് വീണ ഇയാളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെ ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ആറ്റിങ്ങലിൽ പ്രൈവറ്റ് ബസുകളില്‍ മോഷണം വര്‍ദ്ധിക്കുന്നു: സിസിടിവി വേണമെന്ന് ആവശ്യം ശക്തമാകുന്നു

ആറ്റിങ്ങലിൽ പ്രൈവറ്റ് ബസുകളില്‍ മോഷണം വര്‍ദ്ധിക്കുന്നു: സിസിടിവി വേണമെന്ന് ആവശ്യം ശക്തമാകുന്നു

പ്രൈവറ്റ് ബസുകളില്‍ മോഷണം വര്‍ദ്ധിക്കുന്നു, സി സി ടി വി വേണമെന്ന് ആവശ്യം ശക്തമാകുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ആറ്റിങ്ങല്‍ പ്രദേശം കേന്ദ്രീകരിച്ച് വന്‍ മോഷണ സംഘം തമ്പടിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തിരക്കുള്ള ബസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സാധാരണ തിരക്കു കൂടിയ സ്ഥലങ്ങളിലും തിരക്കുള്ള ബസില്‍ കയറിയുമാണ് സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന തമിഴ്നാട് സംഘം പ്രവര്‍ത്തിക്കുന്നത്.

ബിഹാറിൽ വീണ്ടും വ്യാജ മദ്യ ദുരന്തം; മരണം മൂന്ന്; ആറ് പേരുടെ നില ഗുരുതരം

ബിഹാറിൽ വീണ്ടും വ്യാജ മദ്യ ദുരന്തം; മരണം മൂന്ന്; ആറ് പേരുടെ നില ഗുരുതരം

പട്ന: ബിഹാറിലെ സിവാൻ ജില്ലയിൽ വ്യാജ മദ്യം കുടിച്ച് മൂന്ന് മരണം. ആറ് പേരുടെ നില ഗുരുതരമാണ്. ഇവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജില്ല മജിസ്ട്രേറ്റ് അമിത് കുമാർ സർദാർ ആശുപത്രിയിലെത്തി സംഭവത്തെ കൂറിച്ച് വിശദാംശങ്ങൾ തേടി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മദ്യം വിറ്റതിന് കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതരോ ഭരണകൂടമോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സമാന രീതീയിൽ മുൻപ് ഉണ്ടായ മദ്യ ദുരന്തത്തെ തുടർന്ന് കടുത്ത നിയമനടപടികൾ നടപ്പിലാക്കിയെങ്കിലും ബീഹാർ ഭരണകൂടത്തിൽ നിന്നും വീണ്ടും വീഴ്ചയുണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബിഹാറിലെ ഛപ്ര ജില്ലയിൽ അനധികൃത മദ്യം കഴിച്ച് 70 പേർ മരണമടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐടി മദ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്ന് 2.17 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ വിഷ മദ്യ ദുരന്തത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കൂമാറിന്റെ വാക്കുകൾ വിവാദമായിരുന്നു.

വ്യാജ രേഖകളുമായി പാക് പെൺകുട്ടി ഇന്ത്യയിൽ; 19-കാരിയും സുഹൃത്തും പിടിയിൽ

വ്യാജ രേഖകളുമായി പാക് പെൺകുട്ടി ഇന്ത്യയിൽ; 19-കാരിയും സുഹൃത്തും പിടിയിൽ

ബാംഗ്ലൂർ: അനധികൃത രേഖകളുമായി ബാംഗ്ലൂരിൽ കഴിഞ്ഞ പാകിസ്താനി പെൺകുട്ടി അറസ്റ്റിൽ. 19-കാരിയായ ഇഖ്ര ജീവാനിയെയാണ് വ്യാജ രേഖകളുമായി പോലീസ് പിടികൂടിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിയാണ് പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു. മുലായം സിംഗ് യാദവ് എന്ന 26-കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പെൺകുട്ടി പദ്ധതിയിട്ടിരുന്നു. യുവാവ് ഇന്ത്യയിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി അതിർത്തി കടക്കാൻ പദ്ധതിയിട്ടത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലൂഡോയിലൂടെ ഗെയിം കളിച്ചാണ് ഇവരും പരിചയത്തിലാകുന്നത്. പിന്നീട് ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഇന്ത്യയിലെത്തിയത്. 2022 സെപ്തംബറിൽ നേപ്പാളിലെ കാഠ്മണ്ഡു വഴിയാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിസരത്തുളള ലേബർ കോട്ടേഴ്‌സിലാണ് ഇവർ താമസിച്ചിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലുണ്ടായ അക്രമത്തില്‍ നഷ്ടം ഈടാക്കാനായി കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി കരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി.

ഇത് ക്രോഡീകരിച്ച് ഇന്നുരാവിലെ കോടതിക്ക് കൈമാറും. ജില്ല തിരിച്ചുള്ള കണക്കാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ കൈമാറിയത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നല്‍കിയ നേതാക്കളുടെ സ്വത്ത് കണ്ട്‌കെട്ടിയിരുന്നു. മിന്നല്‍ പണിമുടക്കില്‍ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. ജപ്തി നേരിട്ടവരില്‍ ചിലര്‍ തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാരല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.