അതി ദാരിദ്ര്യ  നിർമാർജന പദ്ധതി ആരംഭിച്ചു

അതി ദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചു

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ അതി ദരിദ്രരായ 53 കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷണം ഭക്ഷ്യകിറ്റുകൾ, രോഗികളായവർക്ക് സൗജന്യമായി മരുന്നുകൾ എത്തിക്കൽ, ചികിത്സാധന സഹായം വീടില്ലാത്തവർക്ക് വീട് വെച്ച് നൽകൽ വീട് പുനരുദ്ധാരണംനടത്തൽ റേഷൻ കാർഡ് ആധാർ ഐഡി, ബാങ്ക് പാസ്ബുക്ക് എന്നിവ ഇല്ലാത്തവർക്ക് ആയത് നൽകൽ എന്നിവയുടെ പഞ്ചായത്ത് തലഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യധാന്യ കിറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജി. ശാന്തകുമാരി വിതരണം ചെയ്തു.

ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർവർഷങ്ങളിലും ഇത്തരം കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധമായ സഹായങ്ങളും പഞ്ചായത്തിൽ നിന്നും ചെയ്തു കൊടുക്കുന്നതാണെന്നും അറിയിച്ചു യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായസി. രുഗ്മിണിയമ്മ, എസ്. ശിവപ്രസാദ്, ഡി.രഞ്ജിതം പഞ്ചായത്ത് സെക്രട്ടറി ബെറ്റി. ജെ. ട്രീസ, ജനപ്രതി നിധി കളായ ബി. ജയചന്ദ്രൻ, എസ്. സുസ്മിത, ജി. രവീന്ദ്രഗോപാൽ കെ. ശിശുദള, പി.എസ്. നയനകുമാരി,എ. എസ്. ആശ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ആശ, പഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി എസ് സുദർശനൻ എന്നിവർ പ്രസംഗിച്ചു.

ഗുണ്ടാ- ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

ഗുണ്ടാ- ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

തിരുവനന്തപുരം: ഗുണ്ടാ- ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വരും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജയന്‍, ഗോപകുമാര്‍, അനൂപ്, സുധി കുമാര്‍, കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഗുണ്ടാ- മണല്‍മാഫിയയുമായി അടുപ്പം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ഗുണ്ടാബന്ധത്തില്‍ സസ്‌പെന്‍ഷനിലാകുന്ന പൊലീസുകാരുടെ എണ്ണം 12 ആയി.

അതിനിടെ, തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണര്‍ സിഎസ് നാഗരാജുവാണ് ഇവരെ സേനയില്‍ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്. ഇയാള്‍ ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കുമ്പോള്‍ ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്.

ലൈംഗിക പീഡന കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പീഡന കേസിലെ പ്രതിയാണ്.

വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാരെ വിജിലൻസ് പിടികൂടി

വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാരെ വിജിലൻസ് പിടികൂടി

കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരെ വിജിലൻസ് പിടികൂടി. ഇടുക്കി തഹസിൽദാർ ജയ്സ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരൻ തന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ ജയ്സ് ചെറിയാൻ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.

തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്നു പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എറണാകുളം- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് നീട്ടി; റിസര്‍വേഷന്‍ ഇന്ന് മുതല്‍

എറണാകുളം- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് നീട്ടി; റിസര്‍വേഷന്‍ ഇന്ന് മുതല്‍

കൊച്ചി: എറണാകുളം- വേളാങ്കണ്ണി- എറണാകുളം പ്രതിവാര സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. എറണാകുളം ജംഗ്ഷനില്‍ നിന്ന് ശനിയാഴ്ചകളില്‍ പുറപ്പെടുന്ന എറണാകുളം- വേളാങ്കണ്ണി ജംഗ്ഷന്‍ (06035) സ്‌പെഷ്യല്‍ ഫെബ്രുവരി 25 വരെയുണ്ടാകും. ഞായറാഴ്ചകളില്‍ വേളാങ്കണ്ണി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി- എറണാകുളം (06036) ഫെബ്രുവരി 26 വരെ സര്‍വീസ് നടത്തും. സമയക്രമം, സ്റ്റോപ്പുകള്‍ എന്നിവയില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ഇന്ന് (വെള്ളിയാഴ്ച) തുടങ്ങും.

ഷാരൂഖിന്റെ പഠാന് U/A സെര്‍ട്ടിഫിക്കറ്റ്; പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടം

ഷാരൂഖിന്റെ പഠാന് U/A സെര്‍ട്ടിഫിക്കറ്റ്; പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടം

ഷാരൂഖിന്റെ പഠാന് U/A സെര്‍ട്ടിഫിക്കറ്റ്; പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടം.
രണ്ട് മണിക്കൂര്‍ 26 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു മണിക്കൂര്‍ പത്ത് മിനിറ്റാണ് ആദ്യ പകുതി. രണ്ടാം പകുതി ഒരു മണിക്കൂര്‍ 16 മിനിറ്റാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആനന്ദ് സിദ്ധാര്‍ഥ് സംവിധാനംചെയ്ത ‘പഠാന്‍’ യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് നേരെയുള്ള വിവാദങ്ങള്‍ അടങ്ങിയില്ലെങ്കിലും അന്താരാഷ്ട്രവിപണിയിലെ പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.

വീടിനു നേരെ പടക്കമെറിഞ്ഞ  പ്രതികൾ അറസ്റ്റിൽ

വീടിനു നേരെ പടക്കമെറിഞ്ഞ പ്രതികൾ അറസ്റ്റിൽ

വീടിനു നേരെ പടക്കം ഏറു നടത്തിയ പ്രതികൾ അറസ്റ്റിൽ. ചെറുവള്ളി മുക്ക് കാട്ടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിന്റെ മുൻവശം നശിപ്പിക്കുകയായിരുന്നു. അക്കരവീട്ടിൽ കവിതയുടെ മകളുടെ ഭർത്താവും കൂട്ടുകാരനും കൂടിയാണ് ഒരു ബൈക്കിൽ എത്തി ഈ കൃത്യം നിർവഹിച്ചത്. ഒന്നാം പ്രതി റപ്പായി എന്നു വിളിക്കുന്ന ശ്രീനാഥ് ഇയാളുടെ ഭാര്യ പിണങ്ങി പോയതിലുള്ള വിരോധത്തിലാണ് ഈ കൃത്യം നിർവഹിച്ചത്. ആറ്റിങ്ങൽ വേലാംകോണം ശിവശക്തി വീട്ടിൽ ശ്രീനാഥ് റപ്പായി (26), അഞ്ചുതെങ്ങു അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ വിഷ്ണു (ജഗ്ഗു)(22 ) എന്നിവരെയാണ്‌ റൂറൽ എസ്‌പി ശിൽപ ഡി ഐപിഎസിൻറെ സമയോചിതമായ ഏകോപനത്തിലൂടെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്എച് ഒ ജി ബി മുകേഷ്, എസ് ഐ ശാലു ഡി ജെ, സി പി ഒ മാരായ നൂറുൽ അമീൻ, അരവിന്ദ്, മുസ്സമിൽ, അഞ്ചുതെങ് എസ്‌ഐ സജീവ്, എസ് സി പി ഒസജു, സി പി ഒ ഷംനാസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ JFMC III കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.