‘ഇൻസ്പെയർ 2023’ സംഘടിപ്പിച്ചു

‘ഇൻസ്പെയർ 2023’ സംഘടിപ്പിച്ചു

ആറ്റിങ്ങൽ : വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ‘ഇൻസ്പെയർ 2023’ എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. നഗരൂർ അൽ-ഫലാഹ് മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്രസ്സാ അദ്ധ്യാപകർക്കായുള്ള ട്രെയിനിംഗും സംഘടിപ്പിച്ചു. പരിപാടി അൽ-ഫലാഹ് ട്രസ്റ്റ് ചെയർമാൻ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ സോൺ വിസ്ഡം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി.

രണ്ട് വേദികളിലായി നടന്ന പ്രോഗ്രാമിൽ ട്രെയ്നറും ഫറൂഖ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ.സഫീറുദ്ദീൻ നഗരൂർ, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സെടുത്തു. അഡ്വ.ഷാജഹാൻ, മാഹീൻകുട്ടി, അമൽ അഹ് മദ് എന്നിവർ സംസാരിച്ചു.

സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകും

സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകും

തൃശൂര്‍: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വൻ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. നേരത്തെ മുതൽ തുടരുന്നത് വെജിറ്റേറിയന്‍ രീതിയാണ്. എന്തായാലും അടുത്ത വര്‍ഷം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.

വസ്തു വില്പനയ്ക്ക്

വസ്തു വില്പനയ്ക്ക്

ആറ്റിങ്ങൽ എൻഎച്ച് റോഡിൽ നിന്നും 100 മീറ്റർ മാറി (ആറ്റിങ്ങൽ ഐ ടി ഐ റോഡിന് എതിർവശം) ഉള്ള റോഡ് 15 മീറ്റർ ഫ്രണ്ടേജ് ഓടു കൂടിയ 16 സെന്റ് വസ്തു വില്പനയ്ക്ക്.

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപിച്ചു

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16 നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്നിടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നാഗാലാന്‍ഡ് നിയമസഭയുടെ കാലാവധി മാര്‍ച്ച് 12 നും, മേഘാലയില്‍ മാര്‍ച്ച് 15 നും ത്രിപുരയില്‍ മാര്‍ച്ച് 22 നും അവസാനിക്കും.

വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററിലേക്ക്

വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററിലേക്ക്

ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് വിവരം പുറത്തുവിട്ടത്. കശ്മീരി പണ്ഡിറ്റുകൾ വംശഹത്യ ദിനമായി കണക്കാക്കുന്ന ജനുവരി 19 ന് സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആധാരമാക്കിയാണ് സിനിമ.

യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം ; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം ; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സമരങ്ങള്‍ക്കെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു. പല കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി. വഴിയാത്രക്കാരായ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.

എന്നാല്‍ പൊലീസ് മനപൂര്‍വം ആക്രമണം നടത്തുകയായിരുന്നെന്ന് പികെ ഫിറോസ് പറഞ്ഞു. ആക്രണം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ വരെ ക്രൂരമായി മര്‍ദിച്ചു. നിരവധി പ്രവര്‍ത്തകരുടെ തലയ്ക്കാണ് അടിയേറ്റത്. പൊലീസ് ടിയര്‍ ഗ്യാസ് ശരീരത്തിലേക്ക് വലിച്ചെറിഞ്ഞതായും ഫിറോസ് ആരോപിച്ചു. ജനാധിപത്യപരമായ സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പിണറായി പൊലീസ് സ്വീകരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ വ്യാപകമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.