കസ്റ്റഡിയിലെടുത്ത യുവാക്കൾ സ്റ്റേഷനിൽ എസ്‌ഐയെ ആക്രമിച്ചു; ജനല്‍ തകര്‍ത്തു

കസ്റ്റഡിയിലെടുത്ത യുവാക്കൾ സ്റ്റേഷനിൽ എസ്‌ഐയെ ആക്രമിച്ചു; ജനല്‍ തകര്‍ത്തു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എസ്‌ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയത്.

ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ അക്രമം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ചികിത്സയിലാണ്.

വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങൽ: പെരുംകുഴി ഇടഞ്ഞിമൂല കയർ ഫാക്റ്ററിക്കു സമീപം വലിയവിളാകം വീട്ടിൽ ദാസൻ മകൻ ഫിഷർമാൻ എന്നു വിളിക്കുന്ന രാജേന്ദ്രൻ (61) മൂന്ന് ലിറ്റർ വാറ്റുചാരായവുമായി ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനു വിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ് ഐ ശാലു ഡി. ജെ. എ എസ് ഐ ശ്രീജിത്ത്‌, എസ് സി പി ഒ ആഷിം, സി പി ഒ മാരായ ഹാരിത്, ബിനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ JFMC III കോടതി റിമാൻഡ് ചെയ്തു.

കിളിമാനൂർ വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം സംഘടിപ്പിച്ചു

കിളിമാനൂർ വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം സംഘടിപ്പിച്ചു

കിളിമാനൂർ: വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം പരിപാടിയുടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് തല വായന ചങ്ങാത്തം വായനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ടൗൺ യുപിഎസിൽ നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ എച്ച്. നിസാർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി, വാർഡ് മെമ്പർ എൻ. സലിൽ, ബി ആർ സി കോർഡിനേറ്റർ ജയലക്ഷ്മി. കവി കുടിയേല ശ്രീകുമാർ, അമൃത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മേഖലയിലെ അഞ്ച് വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളും, രക്ഷിതാക്കളും, അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയ വായന പതിപ്പും വായനോത്സവത്തിൽ പ്രകാശനം ചെയ്തു.

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്കേറ്റു

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്കേറ്റു

കൊല്ലം: സ്കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു. കൊട്ടിയം ഉമയനല്ലൂര്‍ കല്ലുകുഴിയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

പിഎഫ്ഐ കേസ്: കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്

പിഎഫ്ഐ കേസ്: കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്

കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

അധ്യാപക തസ്തിക നിർണ്ണയ നടപടികൾ  ഉടൻ പൂർത്തിയാക്കുക- കെ പി എസ് ടി എ

അധ്യാപക തസ്തിക നിർണ്ണയ നടപടികൾ ഉടൻ പൂർത്തിയാക്കുക- കെ പി എസ് ടി എ

കിളിമാനൂർ: തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി അധ്യാപക നിയമങ്ങൾക്ക് എത്രയും വേഗം അംഗീകാരം നൽകണമെന്ന് കെ പി എസ് ടി എ പഴയകുന്നുമ്മേൽ, കിളിമാനൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജൂലൈ 15ന് തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി പുതിയ നിയമനങ്ങൾ അംഗീകരിക്കുകയും, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുതുതായി നിയമനം നടത്തുകയും ചെയ്തുകൊണ്ടിരുന്ന സമ്പ്രദായം സർക്കാർ അട്ടിമറിച്ചു എന്ന് സംഘടന ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് അപ്രഖ്യാപിത നിയമന നിരോധനം ആണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും, സ്കൂളുകളിൽ ഡിവിഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ കൂടി നിയമിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകൾ എത്രയും വേഗം ദൂരീകരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.
കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ ജനിൻ. ജി എൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് വെള്ളല്ലൂർ സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ തിരുവനന്തപുരം റവന്യൂ ജില്ലാ ട്രഷറർ എ ആർ ഷമീം യോഗം ഉദ്ഘാടനം ചെയ്തു. വിഷ്ണു പിജി, സാജൻ പി എ, ബി ആർ ബിജു കുമാർ,ലാജി ജി എൽ, എന്നിവർ യോഗത്തിൽ സംസാരിച്ചു. പി വിജയകുമാരി നന്ദി രേഖപ്പെടുത്തി.