by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച. ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ടാങ്കർ ലോറിയിൽ നിന്നാണ് വാതകം ചോർന്നത്. ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റി, മരക്കുറ്റി വെച്ച് വാൽവ് അടച്ച് തത്കാല പരിഹാരം കണ്ടിട്ടുണ്ട്. അഗ്നിശമനസേനയാണ് ഇത് ചെയ്തത്. പൊലീസ് സ്ഥലത്തുണ്ട്.

കൊച്ചിയിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ച ഉണ്ടായത്. അരൂർ -ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരു വശത്ത് കൂടെ മാത്രമായി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
ചന്തിരൂരിൽ പാലം ഇറങ്ങുമ്പോൾ ടാങ്കറിന്റെ പിറകിലെ വാൽവ് തുറന്ന് പോയതോടെയാണ് വാതകം ചോർന്നത്. ഇത് അറിയാതെ ടാങ്കർ ലോറി മുന്നോട്ട് പോയി. റോഡിലൂടെ അര കിലോമീറ്ററോളം വാതകം ഒഴുകി. പ്രശ്നം പൂർണമായും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ട് റൺസിന് വീഴ്ത്തി ഇന്ത്യ ഒന്നാം ടി20യിൽ ത്രസിപ്പിക്കുന്ന ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 163 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയുടെ പോരാട്ടം 160 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ. അരങ്ങേറ്റ മത്സരം കളിച്ച ശിവം മവിയുടെ തകർപ്പൻ ബൗളിങും അവസാന ഓവറുകളിലെ ഫീൽഡിങ് മികവുമാണ് ഇന്ത്യൻ ജയത്തിന്റെ കാതൽ.
ടി20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് മവി നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അവസാന ഓവറുകളില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ലങ്ക കീഴടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും പിന്നാലെ ചമിക കരുണരത്‌നെയും തകര്‍ത്തടിച്ചതോടെ ലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് മികവിൽ ഇന്ത്യ കളി പിടിച്ചു. മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ ദീപക് ഹൂഡയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിൻ്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വെറും വാക്ക് ആകുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നും അന്ന് തീരുമാനിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രഖ്യാപിച്ച നടപടികൾ മിക്കതും കടലാസ്സിൽ ഒതുങ്ങി.

സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 6 ലക്ഷം സ്ഥാപനങ്ങളാണ്. ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40000 ൽ താഴെ എണ്ണത്തിന് മാത്രമാണ്. 6 ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.പരിശോധനകൾ പ്രസഹനമാവുകയാണ്. അതെ സമയം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശോധനകൾ നടക്കാത്തതല്ല ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ്. ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ ചിത്രം മാറുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്.
പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു ഇതിലൊന്ന്. ഇതും ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ നാൽപ്പത്തിയെട്ടായിരത്തിനടുത്ത് പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. 1 കോടി 34 ലക്ഷം രൂപയ്ക്ക് മീതെ പിഴയീടാക്കി, 3244 കേസുകൾ തീർപ്പാക്കി. ഈ കണക്കുകൾ നിരത്തിയാണ് കോട്ടയത്തെ മരണത്തോടെ വീണ്ടും ശക്തമായ വിമർശനങ്ങളെ വകുപ്പ് പ്രതിരോധിക്കുന്നത്. പരിശോധന മാത്രം മതിയാകില്ലെന്ന മറുപടിയും. റേറ്റിങ് അടിസ്ഥാനത്തിൽ ഹൈജീൻ ആപ്പിന് കീഴിലേക്ക് വരാൻ എത്ര ഹോട്ടലുകൾ തയാറാകുമെന്നത് കൂടി സംരംഭത്തിന്‍റെ വിജയത്തിൽ നിർണായകമാവുമെന്നുറപ്പ്.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിനാണ് രേഖകള്‍ തിരിച്ചുകിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8.30ന് ചെന്നൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പഴ്‌സ് നഷ്ടമായത്. 14000 രൂപയും രേഖകളും പഴ്‌സിലുണ്ടായിരുന്നു. പഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇന്നലെയാണു തപാലില്‍ വീട്ടിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണു തിരിച്ചു കിട്ടിയത്.

by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയിലുള്ള ലഹരിമരുന്നിന്റെ ഉപയോഗം തടയുന്നതിന്, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ നടപടി തുടങ്ങി പൊലീസ്. ലഹരി പദാര്‍ഥ നിരോധന നിയമത്തില്‍ 1988 മുതല്‍ നിലവിലുള്ള വകുപ്പാണ്, ലഹരിമരുന്നു കേസിലെ പ്രതികളെ കരുതല്‍തടങ്കലില്‍ സൂക്ഷിക്കാന്‍ പൊലീസ് ചുമത്തുക. കോഫെപോസ (കള്ളക്കടത്ത് തടയല്‍), കാപ്പ നിയമങ്ങള്‍ക്കു സമാനമായ രീതിയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാനാണ് പൊലീസ് നടപടി ആരംഭിച്ചത്.

നര്‍ക്കോടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പ് 3 (ഒന്ന്) ഉപയോഗപ്പെടുത്തി ലഹരിമരുന്നിന്റെ വ്യാപനം തടയാനുള്ള അനുവാദം ആഭ്യന്തര വകുപ്പ് പൊലീസിനു നല്‍കിയത് ഇപ്പോഴാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്താല്‍, വിചാരണയ്ക്കു കാത്തുനില്‍ക്കാതെ പ്രതിയെ ഒരു വര്‍ഷം വരെ തടവില്‍ സൂക്ഷിക്കാനുള്ള അധികാരമാണു ഇതുവഴി ലഭിക്കുക.
ഇന്ത്യയില്‍ ഒരിടത്തും കേന്ദ്രനിയമം ഇത്തരത്തില്‍ പ്രയോഗിച്ചിരുന്നില്ല. കേരളത്തില്‍ എറണാകുളം റൂറല്‍ ജില്ലയിലാണു ലഹരിമരുന്നു കേസ് പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ വകുപ്പ് ആദ്യം പ്രയോഗിച്ചത്. അറസ്റ്റിലാകുന്ന ലഹരിവില്‍പനക്കാര്‍ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ ആകുന്നതോടെ ലഹരി റാക്കറ്റ് ദുര്‍ബലമാകുമെന്നാണു പ്രതീക്ഷ.
Recent Comments