ഐ എഫ്എഫ് കെ;  ഇന്ന് 67 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

ഐ എഫ്എഫ് കെ; ഇന്ന് 67 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ തിങ്കളാഴ്ച ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഉൾപ്പെടെ ഒൻപതു മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കും. മൊത്തം 67 സിനിമകളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്.

ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുടങ്ങിയവയാണ് ഞായറാഴ്ചത്തെ മറ്റു മത്സരചിത്രങ്ങൾ.

24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ് ജി.യുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വിളയിൽ റെസിഡൻസ് അസോസിയേഷനും കിംസ് മെഡിക്കൽ ഹെൽത്ത് സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ വിളയിൽ റെസിഡൻസ് വെൽഫെയർ സഹകരണ സംഘഹാളിലാണ് ക്യാമ്പ് നടന്നത്. നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ സൗജന്യ ജനറൽ മെഡിസിൻ പീഡിയാട്രിക്സ്, ഗൈനക്കോളജി, കാർഡിയോളജി, ഡെന്റൽ കൺസൾട്ടേഷനും കൂടാതെ സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ, ബോഡി മാസ്സ് ഇൻഡക്സ്, ഇസിജി സേവനങ്ങൾ ലഭിച്ചു. ആറോളം വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.

ആറ്റിങ്ങൽ മാമത്ത് വാഹനാപകടം

ആറ്റിങ്ങൽ മാമത്ത് വാഹനാപകടം

ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. കെ എസ് ആർ ടി സി ബസും ടിപ്പറും കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം സ്‍തംഭിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിത വേഗതിയിൽ വന്ന ബസ് പല പ്രാവശ്യം ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപടത്തിനു കാരണമെന്നു ബസിലെ യാത്രക്കാർ തന്നെ പറഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു.

കാഫിറിലൂടെ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം

കാഫിറിലൂടെ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം

തിരുവനന്തപുരം നടന്‍ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം. അദ്ദേഹം അവസാനമായി അഭിനയിച്ച കാഫിര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് മേള അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്. താടിക്കാരെ ഭയക്കുന്ന നായക കഥാപാത്രത്തെയാണ് പോത്തന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത് .

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ഇ.പി. രാജഗോപാല്‍ പ്രതാപ് പോത്തനെക്കുറിച്ച് തയാറാക്കിയ ‘ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, നടി മേനകക്ക് പുസ്തകം കൈമാറി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കാഫിറിന്റെ സംവിധായകന്‍ വിനോദ് ബി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ സമയമാറ്റം ഇല്ല, യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം; വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റം ഇല്ല, യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്‌സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ജെന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ പോകുന്നു എന്ന് ആരോപിച്ച് ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സഭയില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും ജെന്‍ഡര്‍ യൂണിഫോം ഇവിടെ നിന്ന് നിര്‍ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞത്. യൂണിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥികളല്ലേ യൂണിഫോം ധരിക്കുന്നത്. നാട്ടിലുള്ളവര്‍ തീരുമാനിക്കേണ്ട കാര്യമാണിത്. ഇത് ഇവിടെ നിന്ന് ഉത്തരവിലൂടെ തീരുമാനിക്കേണ്ട കാര്യമല്ല എന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് മിക്‌സ്ഡ് സ്‌കൂളുകള്‍ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ദർശന സമയം കൂട്ടി

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം ഒരു മണികൂർ കൂടി വർധിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലയ്ക്കലിൽ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളിൽ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തിൽ തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.